Updated on: 9 February, 2022 11:16 AM IST
Indications given when dehydration occurs in the body

ദിവസേന വെള്ളം കുടിക്കുന്നത് ശരീരാവശ്യത്തിനുള്ള അളവിൽ നിന്ന് കുറഞ്ഞാൽ അത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. നമ്മുടെ ശരീരത്തിൽ നടക്കുന്ന എല്ലാ പ്രക്രിയകൾക്കും ജലം അത്യാവശ്യമാണ്. അതിനാൽ വെള്ളത്തിൻറെ കുറവ് ശരീരത്തിലെ എല്ലാ പ്രക്രിയകളേയും ബാധിക്കുന്നു.

ശരീരത്തിൽ ജലാംശം കുറയുമ്പോൾ നമ്മുടെ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.  അത് കൃത്യസമയത്ത് തിരിച്ചറിഞ്ഞുകൊണ്ട് ഗുരുതരമായ അവസ്ഥയിലേക്ക് എത്താതിരിക്കാനായി ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് ആവശ്യമാണ്.

  • ശരീരത്തിൽ ജലത്തിൻറെ അഭാവം ഉണ്ടെങ്കിൽ അതുമൂലം നമ്മുടെ ചർമ്മം വരൾച്ചയുടെ ലക്ഷണങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങുന്നു. ചുണ്ടുകൾ വരണ്ടു പോവുകയും ചിലപ്പോൾ ഇവിടെനിന്ന് പെട്ടെന്ന് രക്തം വരികയും ചെയ്തേക്കാം. ഇതുകൂടാതെ നിങ്ങളുടെ മൃദുവായ ചർമ്മം പെട്ടെന്ന് വരണ്ടതും പരുക്കനായതുമായി അനുഭവപ്പെടാൻ തുടങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അത് ജലാംശം കുറയുന്നത് കൊണ്ടാണ് എന്നറിയുക. കൂടാതെ ചില സാഹചര്യങ്ങളിൽ തിണർപ്പ്, ചൊറിച്ചിൽ എന്നിവയുടെ ലക്ഷണവും ചർമ്മത്തിൽ പ്രത്യക്ഷപ്പെടാം. അതിനാൽ, ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ശരീരത്തിൽ ജലത്തിൻറെ അഭാവം ഉണ്ടെന്ന് മനസ്സിലാക്കണം.

ചർമ്മം സംരക്ഷിക്കാൻ ഇനി ആയിരങ്ങൾ ചിലവഴിക്കണ്ട; വീട്ടിൽ തന്നെ ഉണ്ട് അതിനുള്ള പ്രതിവിധികൾ

  • നിങ്ങളുടെ മൂത്രത്തിന്റെ നിറം സാധാരണ നിലയിൽ അധികം നിറമില്ലാത്തത് ആണെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ശരീരത്തിൽ വെള്ളത്തിൻറെ കുറവില്ല എന്നാണ്. എന്നാൽ മൂത്രത്തിൻറെ നിറം കടുത്ത മഞ്ഞ നിറമുള്ളതായാൽ, ശരീരത്തിൽ വെള്ളത്തിൻറെ കുറവുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. ഇതുകൂടാതെ, നിർജ്ജലീകരണത്തിൻറെ ലക്ഷണങ്ങളുടെ കൂട്ടത്തിൽ മൂത്രത്തിൻറെ അളവ് കുറയുകയും ചെയ്യുന്നു.

  • ശരീരത്തിൽ ജലാംശം കുറവായതിനാൽ വായിലും തൊണ്ടയിലും വരൾച്ച അനുഭവപ്പെടുന്നു ഇതുമൂലം ശ്വാസതടസ്സവും വായ് നാറ്റവും ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളത്തിൻറെ അഭാവം മൂലം വായിൽ ആവശ്യത്തിന് ഉമിനീർ ഉത്പാദിപ്പിക്കപ്പെടാതെ വരികയും ഇതുമൂലം ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നിയന്ത്രിക്കാൻ ഉമിനീർ ഉൽപാദിപ്പിക്കേണ്ടി വരികയും ചെയ്യുന്നു. കുറച്ചു സമയത്തിനുള്ളിൽ തന്നെ വായിൽ ബാക്ടീരിയകളുടെ എണ്ണം കൂടുകയും വായ്‌നാറ്റം കൂടുതലാകാൻ തുടങ്ങുകയും ചെയ്യുന്നു.

ഗുളികകളൊന്നും കഴിയ്ക്കാതെ തന്നെ തലവേദന മാറ്റാനുള്ള ടിപ്പുകൾ

  • നിർജ്ജലീകരണം എന്ന അവസ്ഥ ശരീരം നേരിടുന്നുണ്ടെങ്കിൽ വെള്ളം കുടിച്ചിട്ടും ഒരാൾക്ക് വീണ്ടും വീണ്ടും ദാഹം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനു കാരണം ശരീരത്തിൽ വെള്ളം കെട്ടിനിൽക്കാത്ത അവസ്ഥയാണ്. ഇതിൽ നിന്ന് ആശ്വാസം ലഭിക്കാനായി സാധാരണ വെള്ളം കുടിക്കുന്നതിന് പകരം നാരങ്ങയോ ഇലക്ട്രോലെറ്റ് ലായനിയോ അടങ്ങിയ വെള്ളം കുടിക്കുക. പലപ്പോഴും ഇതോടൊപ്പം നിർജ്ജലീകരണം മൂലം കൂടുതൽ വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്.

  • ശരീരത്തിൽ വെള്ളത്തിൻറെ അഭാവം ഉണ്ടാകുമ്പോൾ, നമ്മുടെ രക്തത്തിന്റെ ആകെ അളവ് കുറയുന്നു. ഇതുമൂലം കുറഞ്ഞ രക്തസമ്മർദ്ദത്തിൻ്റെ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് തലകറക്കത്തിലേക്കും തലവേദനയിലേക്കോ നയിച്ചേക്കാം. ഇതുകൂടാതെ, വെള്ളത്തിന്റെ അഭാവം മൂലം, ഒരു വ്യക്തിക്ക് എല്ലായ്‌പ്പോഴും അലസതയും ക്ഷീണവും അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. ജലത്തിന്റെ അഭാവം മെറ്റബോളിസത്തെയും ബാധിക്കുന്നു. ശരീരത്തിലെ ഊർജ്ജം സൃഷ്ടിക്കുന്ന പ്രക്രിയയാണ് മെറ്റബോളിസം. അതിനാൽ തന്നെ തലകറക്കം അല്ലെങ്കിൽ തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ശരീരത്തിൽ ജലത്തിൻറെ അഭാവത്തെ സൂചിപ്പിക്കുന്നത് കൂടിയാണ്.

English Summary: Indications given when dehydration occurs in the body
Published on: 09 February 2022, 11:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now