നോൺ വെജ് കഴിക്കുന്ന അധികം പേർക്കും പ്രിയം ചിക്കനോട് തന്നെയായിരിക്കും. ചിക്കന്‍ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ ധാരാളമുണ്ട്.
പല രീതിയിലും ഇത് കഴിയ്ക്കാന്‍ താല്‍പര്യമപ്പെടുന്നവരുണ്ട്. എന്നാല്‍ ചിക്കന്‍ കഴിയ്ക്കുന്നത് ആരോഗ്യകരമോ അല്ലയോ എന്ന കാര്യത്തില്‍ സംശയമുള്ളവര്‍ ധാരാളമുണ്ട്. ചിലരെങ്കിലും ഇത് ദിവസവും കഴിയ്ക്കുന്ന ശീലമുള്ളവരാണ്. ഇത് ദിവസവും കഴിയ്ക്കുന്നത് ഗുണകരമാണോ? കൂടാതെ, ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയൂ.
വിറ്റാമിൻ ബി 6 (Vitaman B6)
ചിക്കനിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 അഥവാ പൈറിഡോക്സിൻ എന്ന പോഷക ഘടകത്തിന്റെ സാന്നിദ്ധ്യം കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും എളുപ്പത്തിൽ വേർതിരിച്ചെടുത്തു കൊണ്ട് ഉപാപചയ പ്രക്രിയയെ മികച്ചതാക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ ഈ വിറ്റാമിൻ ആവശ്യമായ അളവിൽ ലഭ്യമാകാത്ത പക്ഷം നിങ്ങളുടെ നാഡീവ്യവസ്ഥകൾ, ദഹന പ്രക്രിയ, ഉപാപചയ പ്രക്രിയ, രോഗപ്രതിരോധ ശേഷി എന്നിവയ്ക്കെല്ലാം ശരിയായി പ്രവർത്തിക്കാൻ കഴിയില്ല.
നിയാസിൻ (niacin)
നിയാസിൻ എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ ബി 3 ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഒരു വിശിഷ്ട വിഭവമാണ് ചിക്കൻ. ഇത് കാർബോഹൈഡ്രേറ്റുകളെ ഊർജ്ജമാക്കി മാറ്റുന്നതിനു സഹായിക്കുകയും ശരീരകോശങ്ങളെ ആരോഗ്യ പൂർണ്ണമായി നിലനിർത്തുന്നതിനും മികച്ച രീതിയിൽ സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ പ്രശ്നങ്ങൾ ഉള്ളവരിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചുകൊണ്ട് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതകളെ കുറയ്ക്കുകയും ചെയ്യുന്നു.
നിങ്ങൾ ശരാശരി 65-75 കിലോഗ്രാം വരെ ഭാരം ഉള്ള ഒരു വ്യക്തിയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ദിവസവും 200 ഗ്രാം ചിക്കൻ ആകാം. എന്തും ആവശ്യത്തിലും അധികമായി ഭക്ഷിച്ചാൽ അത് ആരോഗ്യത്തിന് ദോഷകരമായി ഭവിക്കുമെന്ന കാര്യം എപ്പോഴും ഓർമ്മിക്കുക. ചിക്കന്റെ കാര്യത്തിലും ഇത് ഒട്ടും വ്യത്യാസമല്ല. എല്ലാ ദിവസവും ചിക്കൻ കഴിക്കുന്നത് അനാരോഗ്യകരമായ എന്നല്ല. എന്നാൽ ശരിയായ രീതിയിൽ ആണ് പാചകം ചെയ്തു കഴിക്കുന്നത് എന്നതും ആവശ്യമായ അളവിൽ മാത്രമാണ് കഴിക്കുന്നത് എന്നതും ഉറപ്പ് വരുത്തേണ്ടതുണ്ട്.
കോഴിയിറച്ചിയിൽ കാണപ്പെടുന്ന സാൽമൊണെല്ല (salmonella) എന്ന ബാക്ടീരിയ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം. അതിനാൽ, എപ്പോഴും നന്നായി വേവിച്ചെടുത്ത ശേഷം മാത്രം ഉപയോഗിക്കുക. അതുപോലെതന്നെ വറുത്തതും പൊരിച്ചതുമായ ചിക്കൻ വിഭവങ്ങൾ ഒഴിവാക്കിക്കൊണ്ട് കൂടുതലും പുഴുങ്ങിയെടുത്തതോ ഗ്രിൽ ചെയ്തതോ ബേക്ക് ചെയ്തതോ ആയ രീതിയിൽ കഴിക്കാൻ ശ്രദ്ധിക്കുക. ദിവസവും കഴിച്ചാലും വളരെ മിതമായി ആരോഗ്യകരമായി കഴിയ്ക്കുക എന്നത് പ്രധാനമാണ്.
ഇതു പോലെ ചിക്കന്‍ തൊലി നീക്കി കഴിയ്ക്കുന്നത് കൊഴുപ്പും കൊളസ്‌ട്രോളും ഒഴിവാക്കാന്‍ നല്ലതാണ്.