നമ്മളെല്ലാം തന്നെ കുട്ടിക്കാലത്ത് ഇഷ്ട്ടംപോലെ കഴിച്ചിരുന്ന ഒരു ഭക്ഷണപദാർത്ഥമാണ് പുളി. പുളിമുട്ടായിയും പുളിയിഞ്ചിയും ഒക്കെ നമ്മുടെ നാവ് മുകളങ്ങളെ എല്ലായ്‌പ്പോഴും ത്രസിപ്പിക്കുന്ന ഒന്നാണ്.
വിവിധ തരാം ചട്ണികള്‍ക്കും, സാമ്പാർ, മീൻകറി തുടങ്ങിയ മിക്ക കറികളിലും മധുര പലഹാരങ്ങള്‍ക്കും രുചിയ്ക്കായി പുളി ചേർക്കുന്നു. ഇന്ത്യയിലെ ഓരോ പ്രദേശത്തെ പാചകരീതിയിലും ഈ ചേരുവ അവരുടെ വിഭവങ്ങള്‍ സ്വാദിഷ്ടമാക്കുന്നതിനുള്ള ചേരുവയാണ്.
ബന്ധപ്പെട്ട വാർത്തകൾ: പുളി കഴിച്ചാൽ ചർമത്തിനും മുടിയ്ക്കും നേട്ടങ്ങൾ... എങ്ങനെയെന്നല്ലേ!
വിറ്റാമിന്‍ ബി 1 (തയാമിന്‍), വിറ്റാമിന്‍ ബി 3 (നിയാസിന്‍), പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയുടെ ഗുണം പുളിയിലുണ്ട്. പുളിയിലയിലെ ആന്റിഓക്സിഡന്റുകള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഫ്രീ റാഡിക്കലുകളുടെ സാന്നിധ്യം മൂലമുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വൈറ്റമിന്‍-സി, കാര്‍ബോ ഹൈഡ്രേറ്റ്, അയണ്‍, ടാര്‍ടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആയുര്‍വേദ ഔഷധങ്ങളില്‍ വാളന്‍പുളിയുടെ ഇല, പൂവ്, ഫലമജ്ജ, വിത്ത്, മരതൊലി എന്നിവ ഉപയോഗപ്പെടുത്താറുണ്ട്.
എന്നിരുന്നാലും, ഇതിന്റെ അമിതമായ ഉപഭോഗം അതിന്റെ അസിഡിറ്റി സ്വഭാവം കാരണം ദഹനവ്യവസ്ഥയെ നശിപ്പിക്കുകയും ആസിഡ് റിഫ്‌ലക്‌സിന് കാരണമാവുകയും ചെയ്യും. കൂടാതെ പുളിയുടെ അമിതമായ ഉപഭോഗം അലര്‍ജിക്ക് കാരണമാവുകയും അപൂര്‍വ്വമായി രക്തചംക്രമണം മന്ദഗതിയിലാക്കുകയോ രക്തക്കുഴലുകളെ പൂര്‍ണ്ണമായും തടയുകയോ ചെയ്‌തേക്കാവുന്ന വാസകോണ്‍സ്ട്രിക്ഷന് കാരണവുമായേക്കാം.
ഇത് പല്ലിൻറെ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം
വാളന്‍ പുളി പല്ലിൻറെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. നിങ്ങളുടെ പല്ലിൻറെ ആരോഗ്യം നശിച്ചതിന് ഒരു കാരണം ഒരുപക്ഷെ കുട്ടിക്കാലത്തെ പുളി തിന്നുന്ന ശീലങ്ങളായിരിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കിയാൽ പല്ലിലെ മഞ്ഞകളറും കറയും അകറ്റാം
വലിയ അളവില്‍ പുളി കഴിക്കുന്നത് നല്ലതല്ല. അസിഡിറ്റി സ്വഭാവമുള്ളതിനാല്‍ ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ദന്താരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇനാമല്‍ എന്നാല്‍, അടിസ്ഥാനപരമായി പല്ലുകളുടെ പുറം പാളിയും പല്ലുകളെ സംരക്ഷിക്കുന്നതിനായിട്ടുള്ള കാഠിന്യമുള്ള കോശവുമാണെന്ന് ലളിതമായി പറയാം. ദന്ത വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ഇനാമല്‍ പല്ലിന്റെ മുകള്‍ഭാഗത്തെ മൂടുന്നതാണ് എന്ന് വ്യക്തമാക്കുന്നു.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.