1. Health & Herbs

ഈ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കിയാൽ പല്ലിലെ മഞ്ഞകളറും കറയും അകറ്റാം

നിറം മങ്ങിയ പല്ലുകൾ മുഖത്തിന് അഭംഗിയാണ്. വെളുത്ത പല്ലുകള്‍ നമുക്ക് ആത്മവിശ്വാസം നൽകുന്നു. പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് പല്ലുകളിലുണ്ടാകുന്ന കറയും മഞ്ഞനിറവും. എന്നാൽ ചില ഭക്ഷണ സാധനങ്ങൾ ഒഴിവാക്കിയാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. നിറം മങ്ങിയ പല്ലുകള്‍ വെളുപ്പിക്കുന്നതിനായി പല വഴികളും തേടുന്നുണ്ട്. എന്നാൽ ഈ ഉല്‍പ്പന്നങ്ങളില്‍ പല രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. അതിനാല്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെന്ന് തന്നെയാണ് നല്ലത്.

Meera Sandeep
Avoiding these food can prevent yellowing and staining of teeth
Avoiding these food can prevent yellowing and staining of teeth

നിറം മങ്ങിയ പല്ലുകൾ മുഖത്തിന് അഭംഗിയാണ്.  എന്നാൽ വെളുത്ത പല്ലുകള്‍ നമുക്ക് ആത്മവിശ്വാസം നൽകുന്നു.  പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് പല്ലുകളിലുണ്ടാകുന്ന കറയും മഞ്ഞനിറവും. എന്നാൽ ചില ഭക്ഷണ സാധനങ്ങൾ ഒഴിവാക്കിയാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.  നിറം മങ്ങിയ പല്ലുകള്‍ വെളുപ്പിക്കുന്നതിനായി പല വഴികളും തേടുന്നുണ്ട്. എന്നാൽ  ഈ ഉല്‍പ്പന്നങ്ങളില്‍ പല രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. അതിനാല്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെയാണ് നല്ലത്.

ബന്ധപ്പെട്ട വാർത്തകൾ: പല്ലുകളിലെ മഞ്ഞനിറം മാറ്റാൻ ടിപ്പുകൾ

കാപ്പി, ചായ: കാപ്പിയാണ് പല്ലുകളിലെ കറയ്ക്ക് മുഖ്യകാരണമാകുന്നത്. കാപ്പിക്ക് പകരം ചായ ആക്കിയാലും അവസ്ഥ ഒന്നുതന്നെയാണ്. ഒരാള്‍ സ്ഥിരമായി ചായ കുടിക്കുകയാണെങ്കില്‍ അതും പല്ലില്‍ കറ ഉണ്ടാകാൻ ഇടയാക്കും. കട്ടന്‍ ചായ ഒഴിവാക്കി ഗ്രീന്‍ ടീയോ മറ്റേതെങ്കിലും ഹെര്‍ബര്‍ ടീയോ തെരഞ്ഞെടുക്കുന്നത് അനുയോജ്യമായിരിക്കും. അവ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമാണ്.

റെഡ് വൈന്‍: ഒരു ഗ്ലാസ്സ് റെഡ് വൈനില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വൈനിലെ ആസിഡിന്റെ അംശം പല്ലില്‍ പാടുകള്‍ ഉണ്ടാക്കുന്നു, ഇത് പല്ലിന്റെ നിറം നഷ്ടപ്പെടാൻ കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാപ്പി കൃഷിയിൽ മികച്ച വിളവ് തരുന്ന റോബസ്റ്റ ഇനങ്ങൾ

കോക്ക്: ഇരുണ്ട നിറത്തിലുള്ള സോഡകളും പല്ലുകള്‍ക്ക് ദോഷകരമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവ കഴിക്കുന്നതിലൂടെ പല്ലുകളിൽ കറ വരാന്‍ സാധ്യതയുണ്ട്.

തണുത്ത പാനീയങ്ങള്‍: വേനല്‍ക്കാലത്ത് തണുത്ത പാനീയങ്ങള്‍ കുടിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഈ പാനീയങ്ങള്‍ പല്ലില്‍ കറ ഉണ്ടാക്കും.

പുകയില: പുകവലിക്കുന്നതോ പുകയില ഉപയോഗിക്കുന്നതോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. മാത്രമല്ല, പുകയില പല്ലുകളില്‍ കറുത്ത പാടുകള്‍ ഉണ്ടാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പുകവലിക്കാനുള്ള പ്രായ പരിധി ഉയര്‍ത്താനൊരുങ്ങി കേന്ദ്രം; പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ 2000

സോയ സോസ്: നൂഡില്‍സും പാസ്തയും ഉണ്ടാക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവയാണ് സോയ സോസ്. എന്നാല്‍ ഇത് നിങ്ങളുടെ പല്ലിന്റെ നിറത്തിന് മങ്ങലേല്‍പ്പിക്കും. പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ. ഇത് പല്ലുകളിലെ മഞ്ഞ നിറം കുറയ്ക്കുന്നതിനും മോണരോഗത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Avoiding these food can prevent yellowing and staining of teeth

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds