Updated on: 5 May, 2021 8:34 PM IST

ബദാമിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, റൈബോഫ്ലേവിൻ, ആരോഗ്യകരമായ .കൊഴുപ്പുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

ദിവസവും ബദാം കുതിർത്ത് കഴിക്കുന്നത് കൂടുതൽ ഊർജ്ജസ്വലതയോടെയിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കുമെന്നു വിദഗ്ദ്ധർ. മാത്രമല്ല, പി‌എം‌എസ് ലക്ഷണങ്ങൾ ലഘൂകരിക്കാനും ഇത് സഹായിക്കും.

ബദാമിൽ കാണപ്പെടുന്ന മോണോസാചുറേറ്റഡ് കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കാൻ.സഹായിക്കുകയും ദീർഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുകയും ചെയ്യുന്നു.ഭാരം കുറയ്ക്കാൻ ബദാം കുതിർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും.

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും നല്ല എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിലൂടെയും ബദാം ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.ബദാമിലെ വിറ്റാമിൻ-ഇ തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഓർമശക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചർമ്മത്തിനും മുടിയ്ക്കും വിറ്റാമിൻ ഇ സഹായിക്കുന്നു. കുതിര്‍ത്ത ബദാമില്‍ മോണോസാച്വറേറ്റഡ് കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവയുണ്ട്. ഇതിനു പുറമെ വൈറ്റമിന്‍ ഇ, മഗ്നീഷ്യം ന്നിവയും. ഇവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.കുതിര്‍ത്ത ബദാം കഴിക്കുന്നത്‌ പ്രോസ്‌ട്രേറ്റ്‌ , സ്‌തന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും.

ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകളും വിറ്റാമിനുകളുമാണ്‌ ഇതിന്‌ സഹായിക്കുന്നത്‌. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്‌.

English Summary: Is it better to eat soaked almonds?
Published on: 05 May 2021, 08:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now