1. Health & Herbs

ചുക്കിന്റെ ഔഷധ ഗുണമറിയാം

ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക് .ചുക്കിന് പലപ്പോഴും ഇഞ്ചിയേക്കാള്‍ ഗുണമാണ് എന്നതാണ് സത്യം.ചുക്കിന് സാധാരണക്കാരുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്.

K B Bainda
ചുക്ക് കൊണ്ട് കുറയാത്ത കൊളസ്‌ട്രോള്‍ ഇല്ല
ചുക്ക് കൊണ്ട് കുറയാത്ത കൊളസ്‌ട്രോള്‍ ഇല്ല

ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക് .ചുക്കിന് പലപ്പോഴും ഇഞ്ചിയേക്കാള്‍ ഗുണമാണ് എന്നതാണ് സത്യം.ചുക്കിന് സാധാരണക്കാരുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്.

കാരണം അതിന്റെ ഔഷധ ഗുണം തന്നെയാണ്. തേനും, ചുക്ക് പൊടിയും ചായയിൽ ചേർത്ത് കുടിച്ചാൽ;രക്തത്തെ ശുദ്ധികരിക്കുവാൻ സഹായിക്കും. തുളസിയിലയും , ചുക്ക് പൊടിയും, തേനും ചുടുവെള്ളത്തിൽ കലക്കി കുടിച്ചാൽ ആസ്തമയ്ക്ക് കുറവ് ഉണ്ടാകും.

ചുക്ക് പൊടിയും നാരങ്ങ നീരും, ഉപ്പു വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറു വേദനക്ക് പരിഹാരമാണ്. തേനും , ചുക്ക് പൊടിയും, നാരങ്ങ നീരും കൂടി എല്ലാ ദിവസവും കഴിച്ചാൽ പ്രതിരോധ ശക്തി വർധിക്കും ചുക്ക് പൊടിയും , നെല്ലിക്ക പൊടിയും വെള്ളത്തിൽ ചേർത്ത് രാവിലെയും വൈകുനേരവും കുടിച്ചാൽ അമിത വണ്ണം കുറക്കുവാൻ സാധിക്കും.

ജലദോഷം കുറയുന്നതിന് ഇഞ്ചിനീര് തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ കുറയുന്നതിനും നല്ല വിശപ്പുണ്ടാകുന്നതിനും ഗ്യാസിന്റെ പ്രയാസം മാറുന്നതിനും ഇഞ്ചി ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇഞ്ചിക്കറിയുടെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ?

ചുക്ക് ശരീരോഷ്മാവ് വർദ്ധിപ്പിക്കുന്നതും ത്വക്കിന് ഗുണകരമായതും വിശപ്പിനെ വർദ്ധിപ്പിക്കുന്നതുമാണ്. വയറുവേദന, തലവേദന, വാത രോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നതും ഉൻമേഷം നൽകുന്നതും വേദന കുറയ്ക്കുന്നതും യുവത്വം നിലനിർത്താൻ സഹായിക്കുന്നതും കഫത്തെ അലിയിപ്പിച്ചു കളയുന്നതും ദഹനത്തെ സഹായിക്കുന്നതുമാണ് ചുക്ക്. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും തടി കുറക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ചുക്ക്.

ചുക്ക് ഉപയോഗിക്കുന്നതിലൂടെ ഇത് അമിതവണ്ണത്തേയും തടിയേയും ഇല്ലാതാക്കി ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല അമിതവിശപ്പിനും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചുക്ക് മികച്ചതാണ്.

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് പല വിധത്തില്‍ നിങ്ങളെ ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചുക്ക്. ചുക്ക് കൊണ്ട് കുറയാത്ത കൊളസ്‌ട്രോള്‍ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ചുക്കിന്റെ ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു. ചുക്ക് പൊടിച്ചതും കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തില്‍ ആണ് ഗുണം ചെയ്യുന്നത്. എന്താണ് ചുക്ക് എന്നറിയാത്ത മലയാളികൾ ഉണ്ടാവില്ല.
ഏഷ്യയിൽ എല്ലായിടത്തും ഇത് സമൃദ്ധമായി വളരുന്നുണ്ട്. ഭൂമിക്കടിയിൽ വളരുന്ന കന്ദമാണ് ഔഷധയോഗ്യഭാഗം. ഉണക്കാതെ ഉപയോഗിക്കുന്നത് ഇഞ്ചിയും ഉണക്കി ഉപയോഗിക്കുന്നത് ചുക്കുമാണ്. ഇവ രണ്ടും ആഹാരമായും ഔഷധമായും വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്നു.

English Summary: The medicinal value of Ginger (chuck)

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters