ചോക്ലേറ്റ് കഴിക്കുന്നവരുടെ തലച്ചോറിന് എന്നും ചെറുപ്പമായിരിക്കുമെന്നാണ് ലോസ് ആഞ്ചല്‍സിലെ ഗവേഷകരുടെ കണ്ടുപിടുത്തം.വെറും ചോക്ലേറ്റ് അല്ല, ഡാര്‍ക്ക് ചോക്ലേറ്റ് തന്നെ കഴിക്കണം.
അവിടെയും അമിതമാവാതെ ശ്രദ്ധിക്കുകയും വേണം. .നിശ്ചിത അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവര്‍ക്ക് പ്രായാധിക്യവുമായി ബന്ധപ്പെട്ട ഓര്‍മക്കുറവിനെ പ്രതിരോധിക്കാന്‍ സാധിക്കും.ചോക്ലേറ്റ് നാഡീവ്യവയ്ഥയെ ഉത്തേജിപ്പിക്കുന്നതുകൊണ്ട് മറവിരോഗം വരാനുള്ള സാധ്യതയും കുറവാണ്.പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ മന്ദീഭവിക്കുന്നു.ഈ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് കഴിയുo.
ചോക്ലേറ്റില്‍ ഏറ്റവുമധികമായി കാണപ്പെടുന്ന ഘടകം കൊക്കോ ആണ്. ഇതിലടങ്ങിയിരി ക്കുന്ന 'ഫിനോലിക് കോംപൗണ്ടുകള്‍' നമുക്ക് ആന്റിഓക്‌സിഡന്റുകളുടെ ഗുണം നല്‍കുന്നവയാണ്.
മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ചോക്ലേറ്റ് സഹായകമാണ്.ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ഏറെ സഹായകമാണ്.
പ്രമേഹം ബാധിച്ചവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവൂ എന്നും പറയുന്നുണ്ട് ഗവേഷകര്‍.കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റ് ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് എന്ന് പറഞ്ഞുവല്ലോ.
70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുമുണ്ട്.കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും.സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്.
ലൈംഗികതാല്‍പര്യം ഉണര്‍ത്താനും ചോക്ലേറ്റ് സഹായകമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സമ്മര്‍ദ്ദങ്ങളുടെ കനം കുറച്ച് മനസിനെ ലഘൂകരിക്കാന്‍ ചോക്ലേറ്റിന് കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.