ചോക്ലേറ്റ് പ്രേമികൾക്ക് ഒരു ശുഭ വാർത്ത

Tuesday, 04 September 2018 03:44 PM By KJ KERALA STAFF

ചോക്ലേറ്റ് ഏവർക്കും പ്രിയപ്പെട്ടതാണ്.ചോക്ലേറ്റ് പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. മാസത്തില്‍ മൂന്ന് ബാര്‍ ചോക്ലേറ്റ് കഴിച്ചാൽ ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും രക്ഷപെടാമെന്നാണ് പുതിയ കണ്ടെത്തല്‍. ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ മൗണ്ട് സീനായിലുള്ള ഐക്കാന്‍ മെഡിക്കല്‍ സ്‌കൂളാണ് ഈ പുതിയ മരുന്ന് ലോകത്തിന് പരിചയപ്പെടുത്തിയത്.

ഏകദേശം അഞ്ചുലക്ഷത്തോളം ആളുകളില്‍ പലതവണയായി നടത്തിയ പഠനത്തിന് ശേഷമാണ് ഐക്കാന്‍ മെഡിക്കല്‍ സ്‌കൂള്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. മറ്റുള്ളവരെ വച്ച്‌ താരതമ്യം ചെയ്യുമ്ബോള്‍ ചോക്ലേറ്റ് കഴിക്കുന്നവര്‍ക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യത 13 ശതമാനം കുറവുള്ളതായി കണ്ടെത്തി. ചോക്ലേറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കൊക്കോയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡിന്റെ സാന്നിധ്യം രക്തധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതാണ് ശരീരത്തെ ഹൃദയസ്തംഭനത്തില്‍ നിന്നും സംരക്ഷിക്കുന്നതെന്നാണ് കണ്ടെത്തല്‍.എന്നാല്‍ അധികമായി ചോക്ലേറ്റ് കഴിച്ച്‌ പ്രമേഹം വരുത്തിവയ്ക്കരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

CommentsMore from Health & Herbs

സൗന്ദര്യം കൂട്ടുവാന്‍ മൈലാഞ്ചി

സൗന്ദര്യം കൂട്ടുവാന്‍ മൈലാഞ്ചി മൈലാഞ്ചി എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ഒപ്പനപ്പാട്ട് നിറയുന്നുണ്ടാകും. അല്ലെങ്കില്‍്  മൈലാഞ്ചിതൈലം പൂശിയ ഒരു സുന്ദരിയായ നവവധുവിന്റെ ഓര്‍മ്മ .

September 24, 2018

ഇന്ന് ലോക അൽഷിമേഴ്സ് ദിനം : ഓർമ്മശക്തിക്ക് ബ്രഹ്മി വളര്‍ത്താം

ഇന്ന് ലോക അൽഷിമേഴ്സ് ദിനം : ഓർമ്മശക്തിക്ക്  ബ്രഹ്മി വളര്‍ത്താം കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനും യുവാക്കള്‍ക്ക് തീക്ഷ്ണ ബുദ്ധിക്കും പ്രായമായവര്‍ക്ക് ഓര്‍മ്മക്കുറവു പരിഹരിക്കാനും പ്രകൃതി നല്‍കിയ സിദ്ധൗഷധിയാണ് ബ്രഹ്മി. നിലത്ത് പടര്‍ന്നു വരുന്ന സ്വഭാവമുളള ഈ ചെടി ചതുപ്പു നിലങ്…

September 21, 2018

ജൈവകൃഷി ആഹാരം ജൈവമയമാകട്ടെ

ജൈവകൃഷി ആഹാരം ജൈവമയമാകട്ടെ കാലിക പ്രസക്തിയുളള ഒരു വിഷയമാണ് ഇന്ന് ജൈവകൃഷി എന്നത്. ഒട്ടേറെ അസുഖങ്ങള്‍ക്ക് ശാശ്വതപരിഹാരമായും ജൈവകൃഷി ശുപാര്‍ശ ചെയ്യുന്നു. പ്രത്യേകിച്ച് വയോധികര്‍ക്ക്.മണ്ണും മനുഷ്യശരീരവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

September 17, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.