തിളച്ച ചൂടിൽ തന്നെ ചായ കുടിച്ചില്ലെങ്കിൽ ചായ കുടിച്ചു എന്ന തോന്നൽ ഇല്ല എന്നാണ് ചൂട് ചായയുടെ ആരാധകർ പറയുന്നത്. സ്ഥിരമായി കടുത്ത ചൂടിൽ ചായ കുടിക്കുന്ന ആൾക്കാർ സൂക്ഷിക്കണമെന്നാണ് ഇന്റര്‍നാഷ്ണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൂടുള്ള ചായ കുടിക്കുന്നത് അന്നനാള ക്യാന്‍സര്‍ വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
40 വയസ്സിനും 75 വയസ്സിനും ഇടയിലുള്ള 50,045 പേരില്‍ 10 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ജേണല്‍ നടത്തിയ പഠനത്തില്‍ 317 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 60 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ളതും 60 ഡിഗ്രിയില്‍ കുറവ് ചൂടുള്ളതുമായ 700 മി.ല്ലി ചായ ദിവസവും കുടിക്കുന്നവരില്‍ നടത്തിയ പഠനത്തിലാണ് സ്ഥിരീകരണം.ചൂട് കൂടുതലുള്ള ചായ കുടിക്കുന്നവരില്‍ 90 ശതമാനം ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്. തൊണ്ടയെയും ആമാശത്തെയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം.
സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് അന്നനാള ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ കുറഞ്ഞ ചൂടില്‍ ചായ കുടിക്കുന്നതാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലതെന്നുമാണ് പഠനം പറയുന്നത്. അന്നനാളത്തെ ബാധിക്കുന്ന ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിൽ കാൻസർ മരണങ്ങളിൽ അന്നനാള കാൻസറിന് ആറാം സ്ഥാനമാണുള്ളത്