Updated on: 3 December, 2020 9:30 PM IST
It is harmful to sleep under a fan all night

ഫാനിടാതെ അല്ലെങ്കില്‍ ഫാനിൻറെ ശബ്ദം കേള്‍ക്കാതെ ഒരു രാത്രി പോലും ഉറങ്ങാന്‍ കഴിയാത്തവരാണ് നമ്മളെല്ലാം. എന്നാല്‍ രാത്രി മുഴുവന്‍ ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എല്ലാവര്‍ക്കും ഇത് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നില്ല, എന്നാല്‍ ചില ആളുകള്‍ക്ക് ഇത് നേരിയ തോതില്‍ ചില ആരോഗ്യ അസ്വസ്ഥതകള്‍ കാണിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രാത്രികാലത്ത് ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങുന്നതിൻറെ ദോഷങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കുക.

വിചിത്രമായ വിശ്വാസം കൊറിയയിലെ ഗ്രാമീണര്‍ക്കിടയില്‍ നിലനില്‍ക്കുന്നൊരു അന്ധവിശ്വാസമാണ് രാത്രി മുഴുവന്‍ ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങിയാല്‍ ശ്വാസം കിട്ടാതെ മരിക്കുമെന്ന്. ഈ വിശ്വാസം മറയാക്കി timer സംവിധാനമുള്ള പ്രത്യേകതരം ഫാനുകളാണ് അവിടങ്ങളില്‍ വിപണിയിലെത്തുന്നത്. ഇത്തരം ഫാന്‍ ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ തനിയെ ഓഫാകുമെന്നതിനാല്‍ മരണഭയമില്ലാതെ അവര്‍ ഉറങ്ങുന്നു. നമ്മുടെ നാട്ടിലും timer സംവിധാനമുള്ള ഫാനുകള്‍ക്ക് ഇപ്പോള്‍ പ്രചാരം വര്‍ദ്ധിക്കുകയാണ്. നമ്മുടെ നാടിന്റെ കാലാവസ്ഥ മാറുന്നതിനാല്‍ ഒരു നിശ്ചിത കാലത്തേക്ക് മാത്രമേ യഥാര്‍ത്ഥത്തില്‍ ഫാനിന്റെ ആവശ്യം വരുന്നുള്ളൂ.

ഫാനിന്റെ തണുപ്പ് മുറിയില്‍ ആവശ്യത്തിന് കാറ്റ് നല്‍കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്. ഫെബ്രുവരി-മെയ് മാസങ്ങളില്‍ മാത്രമാണ് അധികമായി ചൂട് അനുഭവപ്പെടാറ്. ചൂടുകാലത്ത് ശരീരത്തില്‍ വിയര്‍പ്പ് വര്‍ധിക്കും. ഈ വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കുന്നതിനാലാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്.

വായ, മൂക്ക്, തൊണ്ട പ്രശ്‌നങ്ങള്‍

ഫാനില്‍ നിന്ന് വായു സഞ്ചരിക്കുന്നത് നിങ്ങളുടെ വായ, മൂക്ക്, തൊണ്ട എന്നിവ വരണ്ടതാക്കുന്നു. ഇത് അമിതമായി കഫം ഉല്‍പാദിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കാലക്രമേണ ഇത് തലവേദന, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകാം. ഒരു ഫാന്‍ നിങ്ങളെ രോഗിയാക്കില്ലെങ്കിലും കാലാവസ്ഥ നിങ്ങള്‍ക്ക് പണിതന്നേക്കാം. തണുത്ത കാലാവസ്ഥയിലാണെങ്കില്‍ ഇത് രോഗലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കിയേക്കാം. കൂടുതല്‍ വെള്ളം കുടിച്ചും ഫാനിനൊപ്പം ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് ഇത്തരം അവസ്ഥകളില്‍ നിന്ന് രക്ഷനേടാം.

അലര്‍ജികള്‍

നിങ്ങളുടെ മുറിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഫാന്‍ ഓണാക്കുന്നതിലൂടെ വായുവില്‍ പൊടിയും മറ്റും നിറയാന്‍ കാരണമാകുന്നു. ഇത് ചിലരില്‍ അലര്‍ജികള്‍ക്ക് കാരണമാകുന്നു. ഫാനിന്റെ ലീഫുകളും പൊടിപടലത്തിന്റെ മറ്റൊരു ഉറവിടമാണ്. ഇത് നിങ്ങള്‍ ശ്വസിക്കുന്നതിലൂടെ മൂക്കൊലിപ്പ്, തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, കണ്ണുകളില്‍ വെള്ളം, അല്ലെങ്കില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ പോലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാം. 

ചര്‍മ്മം, കണ്ണ് എന്നിവ വരളുന്നു

രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നതിലൂടെ ഫാനില്‍ നിന്നുള്ള കാറ്റ് നിങ്ങളുടെ ചര്‍മ്മത്തെയും കണ്ണുകളെയും വരണ്ടതാക്കും. ഇത് തടയാനായി നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ മോയ്‌സ്ചറൈസറും കണ്ണില്‍ ഐ ഡ്രോപ്പും ഉപയോഗിക്കാം.

പേശിവേദന

കൂടുതല്‍ സമയം ഫാനിന്റെ കാറ്റ് കൊള്ളുന്നതിലൂടെ രക്തചംക്രമണത്തില്‍ തടസം നേരിട്ട് നിങ്ങളുടെ പേശികളില്‍ പിരിമുറുക്കമുണ്ടാകുന്നു. ഇത് കുറയ്ക്കാനായി ഫാനിന്റെ കാറ്റ് നേരിട്ട് നിങ്ങളില്‍ വീഴാത്തവിധം ഫാന്‍ ക്രമീകരിച്ചു വയ്ക്കാവുന്നതാണ്.

ഫാനിട്ട് ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍ രാത്രി മുഴുവന്‍ ഫാനിട്ട് കിടക്കുന്നവര്‍ മുറിയില്‍ ആവശ്യത്തിന് വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. ശരീരം മുഴുവന്‍ മൂടുന്നവിധത്തിലുള്ള വസ്ത്രം ധരിച്ചുവേണം രാത്രിയില്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍. തുണിയെത്താത്ത ശരീര ഭാഗത്ത് കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം അമിതമായി വരളുന്നു. ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണവും ഉണ്ടാകുന്നു. ഇതാണ് ഉറക്കമുണരുമ്പോള്‍ പലര്‍ക്കും ക്ഷീണം അനുഭവപ്പെടുന്നത്.

നിര്‍ജ്ജലീകരണം

ഒഴിവാക്കാന്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും മുതിര്‍ന്നവരും രോഗികളും ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും രാത്രി മുഴുവന്‍ ഫാനിന്‍ കീഴില്‍ കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഫാനിട്ടു തന്നെ ഉറങ്ങണമെന്ന് നിര്‍ബന്ധമുള്ളവര്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിച്ച ശേഷം കിടന്നുറങ്ങുക. കൂടാതെ കിടപ്പു മുറിയില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ഇടുന്നതും ഒഴിവാക്കുക.

English Summary: It is harmful to sleep under a fan all night
Published on: 03 December 2020, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now