പോഷക കലവറയായ മത്തൻ കുരു

Thursday, 30 August 2018 04:51 PM By KJ KERALA STAFF

മത്തങ്ങ വളരെ പോഷകഗുണമുള്ളതും,നല്ലൊരു ഔഷധവും ആണ്.എന്നാൽ അതിൻ്റെ കുരുവാകട്ടെ അതിലേറെ മെച്ചം.പഴത്തിനേക്കാള്‍ ഏറെ ഗുണമുള്ള കുരുവാണു മത്തന്റേത്. സിങ്കിന്റെ കലവറയാണ് മത്തന്‍കുരു.പ്രോട്ടീനാല്‍ സംപുഷ്ടമായ മത്തന്‍ കുരു മസില്‍ ഉണ്ടാക്കാന്‍ സഹായിക്കും. മഗ്നീഷ്യം, കോപ്പര്‍, അയണ്‍, പ്രോട്ടീന്‍,വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി തുടങ്ങി നിരവധി മൂലകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത് മത്തൻ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കും. രക്തസമ്മര്‍ദ്ദത്തെ ഒരു പരിധിവരെ തടയും.മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ വന്ധ്യതയെ തടയാന്‍ സഹായിക്കും.

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മത്തന്‍ കുരുവിന് സാധിക്കും. രോഗപ്രതിരോധ ശേഷി നല്‍കുന്ന സിങ്ക് ധാരാളം മത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇത്‌ ആരോഗ്യത്തിന് വളരെയേറെ ഗുണം നല്‍കുന്നതാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലെ പുരുഷന്‍മാരെ ഗുരുതരമായി ബാധിയ്ക്കുന്ന പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് മത്തന്‍കുരു.

മത്തന്‍കുരു കഴിക്കുന്നത് ക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നു.രക്തസമ്മര്‍ദ്ദം മാത്രമല്ല പ്രമേഹത്തേയും ഇല്ലാതാക്കാന്‍ മത്തന്‍കുരുവിന് സാധിക്കുന്നു. കരള്‍രോഗങ്ങളും കരള്‍ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ മത്തന്‍ കുരു ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

തടികുറക്കുന്നതിനും മത്തന്‍ കുരു വളരെയധികം സഹായിക്കുന്നു. മത്തന്‍ കുരു കഴിക്കുന്നത് തടി കുറച്ച്‌ വയറൊതുക്കുന്നതിന് സഹായിക്കുന്നു.മത്തന്‍കുരു തൊലിയോടെയും തൊലി കളഞ്ഞും വിപണിയില്‍ ലഭ്യമാണ്.

 

 

CommentsMore from Health & Herbs

സൗന്ദര്യം കൂട്ടുവാന്‍ മൈലാഞ്ചി

സൗന്ദര്യം കൂട്ടുവാന്‍ മൈലാഞ്ചി മൈലാഞ്ചി എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ഒപ്പനപ്പാട്ട് നിറയുന്നുണ്ടാകും. അല്ലെങ്കില്‍്  മൈലാഞ്ചിതൈലം പൂശിയ ഒരു സുന്ദരിയായ നവവധുവിന്റെ ഓര്‍മ്മ .

September 24, 2018

ഇന്ന് ലോക അൽഷിമേഴ്സ് ദിനം : ഓർമ്മശക്തിക്ക് ബ്രഹ്മി വളര്‍ത്താം

ഇന്ന് ലോക അൽഷിമേഴ്സ് ദിനം : ഓർമ്മശക്തിക്ക്  ബ്രഹ്മി വളര്‍ത്താം കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനും യുവാക്കള്‍ക്ക് തീക്ഷ്ണ ബുദ്ധിക്കും പ്രായമായവര്‍ക്ക് ഓര്‍മ്മക്കുറവു പരിഹരിക്കാനും പ്രകൃതി നല്‍കിയ സിദ്ധൗഷധിയാണ് ബ്രഹ്മി. നിലത്ത് പടര്‍ന്നു വരുന്ന സ്വഭാവമുളള ഈ ചെടി ചതുപ്പു നിലങ്…

September 21, 2018

ജൈവകൃഷി ആഹാരം ജൈവമയമാകട്ടെ

ജൈവകൃഷി ആഹാരം ജൈവമയമാകട്ടെ കാലിക പ്രസക്തിയുളള ഒരു വിഷയമാണ് ഇന്ന് ജൈവകൃഷി എന്നത്. ഒട്ടേറെ അസുഖങ്ങള്‍ക്ക് ശാശ്വതപരിഹാരമായും ജൈവകൃഷി ശുപാര്‍ശ ചെയ്യുന്നു. പ്രത്യേകിച്ച് വയോധികര്‍ക്ക്.മണ്ണും മനുഷ്യശരീരവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

September 17, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.