Updated on: 18 January, 2021 12:00 PM IST
ചക്കക്കുരു

ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് ചക്കക്കുരു. നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള ഒരു ഒറ്റമൂലിയാണ് ചക്കക്കുരു എന്ന കാര്യം നമ്മളിൽ പലരും അറിയുന്നില്ല. പൊട്ടാസ്യം, കാൽസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും നിരവധി വിറ്റാമിനുകളും ചക്കക്കുരു വിൽ അടങ്ങിയിരിക്കുന്നു. ചക്കക്കുരു വിൻറെ ആരോഗ്യവശങ്ങൾ എന്തൊക്കെ എന്ന് നോക്കാം

കാഴ്ചശക്തി വർദ്ധനവ്
വിറ്റാമിൻ എ യും സിങ്ക് എന്ന ഘടകവും നേത്ര ആരോഗ്യത്തെ മികവുറ്റതാക്കുന്നു. ഇത് രണ്ടും സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ചക്കകുരു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നേത്ര ആരോഗ്യത്തെ മെച്ചപ്പെടുത്താൻ നല്ലതാണ്.

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ദഹനസംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കും ചക്കക്കുരു നല്ലതാണ്. ഫൈബർ ധാരാളമടങ്ങിയ ചക്കക്കുരു ദഹനപ്രക്രിയ സുഗമമാക്കുന്നു. മാത്രമല്ല മലബന്ധത്തിന് പരിഹാരം നൽകുന്നു.

Jackfruit seed is one of the healthiest fruits. What many of us do not know is that Jackfruit seed is a single root with many health problems. jackfruit seed contains minerals such as potassium, calcium, zinc and many vitamins. Let's take a look at the health benefits of Jackfruit seed.

എല്ലുകൾക്ക് ബലം പകരുന്നു

കാൽസ്യം ധാരാളമടങ്ങിയ ചക്കക്കുരു വേവിച്ചു കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

രോഗപ്രതിരോധശേഷി കൂട്ടുന്നു
നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ധാതുക്കളുടെ കലവറയായ ചക്കക്കുരു ജ്യൂസ് ആയും ഷെയ്ക്ക് ആയും വേവിച്ചും ഉപയോഗിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി കൂട്ടുന്നു.

ചർമസംരക്ഷണം
ചക്കക്കുരു അരച്ചത് പാലിലോ തേനിലോ ചേർത്ത് ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കം കൂട്ടാൻ നല്ലതാണ്.

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

ചക്കക്കുരുവിൻറെ ഉപയോഗം മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ നല്ലതാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നു.

അനാവശ്യ കൊഴുപ്പ് പുറംതള്ളുന്നു

ചക്കക്കുരു ഭക്ഷണത്തിലുൾപ്പെടുത്തുന്നത് കൊണ്ട് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും അമിതവണ്ണം കുറയ്ക്കുവാനും ഇതിലൂടെ സാധ്യമാകുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ തിനാൽ മറ്റു പച്ചക്കറികൾ നിന്നെല്ലാം ലഭ്യമാകുന്ന അളവിലുള്ള പോഷകഘടകങ്ങൾ ചക്കക്കുരു എന്ന ചെറിയ ഭക്ഷണ പദാർഥത്തിലുടെ ലഭ്യമാകുന്നു.

English Summary: jackfruit seed is one of the healthiest fruits. What many of us do not know is that jackfruit seed is a single root with many health problems
Published on: 18 January 2021, 08:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now