Updated on: 15 November, 2023 5:09 PM IST
ഞാവൽ പഴം

പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം ദൈവം കൽപ്പിച്ചു നൽകിയ ഒരു ഔഷധാഹാരമാണ് ഞാവൽ പഴം. പ്രമേഹരോഗികൾക്കുണ്ടാകുന്ന പ്രത്യേക ദാഹത്തെ ശമിപ്പിക്കാൻ ഞാവൽപഴച്ചാറും മാമ്പഴച്ചാറും തുല്യ അളവിൽ ചേർത്ത് കഴിക്കുന്നത് വളരെ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. ഞാവൽ പഴത്തിന്റെ പട്ട, ഇല, പഴം, കുരു ഇവയെല്ലാം പ്രമേഹരോഗചികിത്സയിൽ പ്രാധാന്യമുള്ളതാണ്. കുരുവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധഗുണമുള്ള രസം (Extract) ഉപയോഗിച്ച് ലക്നൗവിലെ കേന്ദ്ര ഔഷധ ഗവേഷണശാല പ്രമേഹ രോഗികളിൽ നടത്തിയിട്ടുള്ള പരീക്ഷണങ്ങളിൽ രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ ഈ ഔഷധത്തിന് ശക്തിയുണ്ടെന്നാണ് കണ്ടത്. പുതിയ കുരുവിനാണ് കൂടുതൽ ഔഷധശക്തി.

ഞാവൽ പഴക്കുരുവിലടങ്ങിയിരിക്കുന്ന ജംബൊലൈൻ എന്ന ഗ്ലൂക്കൊസൈഡിന്റെ പ്രവർത്തനം മൂലം അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്ന പ്രക്രിയ തടസ്സപ്പെടുന്നു എന്നും അതാണ് ബ്ലഡ്ഷുഗർ കുറയാൻ ഇടയാക്കുന്നതെന്നും കരുതുന്നു. കുരു ഉണക്കിപ്പൊടിച്ചു തൈരിൽ കലക്കി ദിവസം രണ്ടുനേരം വീതം കഴിച്ചാൽ രക്തത്തിലെയും മൂത്രത്തിലെയും ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയുന്നു.

സ്ത്രീകളിലെ വന്ധ്യതയ്ക്ക് പരിഹാരമായി പറയുന്ന ചില നാടൻ ഔഷധങ്ങളുടെ കൂട്ടത്തിൽ ഞാവൽ മരത്തിന്റെ ഇളം തളിരുകളും പരാമർശിച്ചു കാണുന്നു. കാൽ ലിറ്റർ തിളച്ച വെള്ളത്തിൽ ഒരു പിടി (20 ഗ്രാം) ഞാവൽത്തളിരില രണ്ടു മണിക്കൂർ സമയം മുക്കി വച്ച ശേഷം അരിച്ചെടുത്ത കഷായം രണ്ടു ടീസ്പൂൺ തേനോ, ഒരു കപ്പു തൈരോ ചേർത്ത് കഴിക്കാനാണ് നിർദേശം.

പിത്തരസത്തെ നിയന്ത്രിക്കുകയും വയറെരിച്ചിൽ (Burning sensation) മാറ്റുകയും ചെയ്യുന്നു. വെറും വയറ്റിൽ ഞാവൽ പഴം കഴിച്ചാൽ വായുക്ഷോഭം ഉണ്ടാകാനിടയുണ്ട്. ഭക്ഷണാനന്തരം കഴിക്കുന്നതാണുത്തമം. പാലിനോടൊപ്പം കഴിക്കുന്നത് ആശാസ്യമല്ല, ഞാവൽ പഴം കഴിക്കുന്നതിനു മൂന്നുമണിക്കൂർ മുമ്പോ പിൻപോ പാൽ കഴിക്കാൻ പാടില്ലാന്നാണു നിർദേശം. ഛർദിയും ശരീരത്ത് നിരുമുള്ളവർ ഞാവൽ പഴം കഴിക്കാൻ പാടില്ല. അതുപോലെ പ്രസവാനന്തര ശുശ്രൂഷയിൽ കഴിയുന്ന സ്ത്രീകൾക്കും നിരാഹാരവ്രതമനുഷ്ഠിക്കുന്നവർക്കും ഞാവൽ പഴം നിഷിദ്ധമാണ്.

മദ്യപാനം മൂലം കരൾവീക്കം (cirrhosis) ഉണ്ടായവർക്ക് കരളിന്റെ ആരോഗ്യത്തിനും പൊതുവെ ഹൃദയത്തിന്റെ പ്രവർത്തനത്തെ ഊർജിതപ്പെടുത്തുന്നതിനും, വിളർച്ച മാറ്റാനും, ഒരു പരിധിവരെ ഗുഹ്യരോഗമായ ഗൊണേറിയ രോഗത്തിന്റെ നിയന്ത്രണത്തിനും ഉത്തമമായ ഔഷധമാണ് ഞാവൽ പഴം. വിശപ്പില്ലായ്മ, അതിസാരം, വയറിളക്കം, മൂത്രാശയക്കല്ലുകൾ, ചർമരോഗങ്ങളിൽ ഉഗ്രനായ കുഷ്ഠരോഗം ഇവയുടെ ശമനത്തിനും ഞാവൽ പഴം ഫലപ്രദമാണെന്നാണ് രേഖകൾ കാണിക്കുന്നത്.

English Summary: Jamun fruit juice and mango juice can help diabetics patient
Published on: 15 November 2023, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now