സാധാരണ വഴിയോരങ്ങളിലും വരമ്പുകളിലും,വനങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കണ്ടകാരിച്ചുണ്ട. കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യത്തിന്റെ ഇലകളുടെ അടിഭാഗത്തും തണ്ടുകളിലും നറയെ മുള്ളുകൾ കാണപ്പെടും . നാട്ടിൻപുറങ്ങളിൽ ഇതിനെ ചുണ്ടങ്ങ എന്ന പേരിലും അറിയപ്പെടും . ചിലർ ഇതിന്റെ അധികം മൂക്കാത്ത പച്ച കായ് മെഴുക്കുപുരട്ടിയും തോരനുമൊക്കെ ഉണ്ടാക്കി കഴിക്കാറുണ്ട്. കണ്ടകാരിച്ചുണ്ട രണ്ടു തരം കാണപ്പെടുന്നുണ്ട്.
നീല പൂക്കള് ഉണ്ടാകുന്നതും,വെള്ള പൂക്കളുണ്ടാകുന്നതും വെള്ള പൂക്കളുണ്ടാകുന്ന കണ്ടകാരിച്ചുണ്ടയെ ലക്ഷ്മണാ എന്ന പേരിലും അറിയപ്പെടുന്നു .ഏതാണ്ട് 75 സെമി ഉയരത്തിൽ വളരുന്ന ഏകവർഷി ഔഷധിയാണ് കേരളം, തമിഴ്നാട്, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു .
കണ്ടകാരിച്ചുണ്ട ഇതിൽ നിറയെ കായ്കൾ ഉണ്ടാകും .അവ പഴുത്തു കഴിയുമ്പോൾ ഓറഞ്ചു നിറത്തിലും മഞ്ഞ നിറത്തിലും കാണപ്പെടും കായ്കൾ പൊട്ടിച്ചു നോക്കിയാൽ വെളുത്ത മാംസളമായ ഭാഗവും അതിൽ നിറയെ മഞ്ഞ നിറത്തിലുള്ള ചെറിയ ചെറിയ വിത്തുകൾ കാണാം . കാസരോഗങ്ങൾക്ക് ആയുർവേദത്തിലെ ഒരു ഉത്തമ പ്രതിവിധിയാണ് കണ്ടകാരിച്ചുണ്ട ഇതിന്റെ വേരും ,ഫലവും ചിലപ്പോൾ സമൂലമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു..
കണ്ടകാരിച്ചുണ്ട വേരും നാലിലൊരു ഭാഗം ജീരകവും കൂടി കഷായം വെച്ച് 30 മില്ലി വീതം എടുത്ത് തേൻ മേമ്പൊടി ചേർത്തു കഴിച്ചാൽ കാസം, ശ്വാസവിമ്മിഷ്ടം, മൂത്രതടസ്സം, മൂത്രാശ്മരി ഇവ ശാന്തമാകും. കണ്ടകാരിച്ചുണ്ട് സമൂലം കഷായം വെച്ച് കണ്ടകാരി വേര് കല്ക്കമാക്കി വിധി പ്രകാരം എണ്ണകാച്ചി തേച്ചാൽ നാഡീവേദന, ആമവാതം ഇവ ശമിക്കും. വിശേഷിച്ച് സന്ധികളിൽ പുരട്ടുന്നത് അതീവ നന്നാണ്.
കണ്ടകാരിയുടെ അരി അരച്ച് തെങ്ങും ചാരായത്തിൽ കഴിച്ചാൽ മൂത്രകൃഛം മാറിക്കിട്ടും. കണ്ടകാരിച്ചുണ്ട വേരും നറുനീണ്ടിയും കൂടി അരച്ച് മോരിൽ കലക്കി കഴിച്ചാൽ എല്ലാ വിധ മൂത്രരോഗങ്ങളും കൂടാതെ മഹോദരവും മാറിക്കിട്ടും. കണ്ടകാരിയുടെ വേര് ഉണക്കിപ്പൊടിച്ച് വിന്നാഗിരിയിൽ ചാലിച്ചു കഴിച്ചാൽ എല്ലാവിധ ഛർദ്ദിയും കുറയും