Updated on: 2 June, 2021 1:00 PM IST
കരിങ്ങാലി വെള്ളം

മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് കരിങ്ങാലി. കരിങ്ങാലിക്ക്‌ നിരവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. കരിങ്ങാലിയുടെ ഏറ്റവും വലിയ ഔഷധപ്രയോഗം എന്താണെന്ന് നമ്മളിൽ പലർക്കും അറിയാം. കരിങ്ങാലി(karingali)ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ആരോഗ്യദായകം ആണെന്ന തിരിച്ചറിവ്. സംസ്കൃതത്തിൽ 'ദന്താവന'എന്ന ഈ സസ്യം അറിയപ്പെടുന്നു. 

ഇന്ത്യയെക്കൂടാതെ ചൈനയിലും ഇത് വ്യാപകമായി കണ്ടുവരുന്നു. ഇവയുടെ പൂക്കളുടെ അടിസ്ഥാനത്തിലാണ് കരിങ്ങാലിയെ പല വകഭേദങ്ങൾ ആയി തിരിക്കുന്നത്. ഇതിൻറെ തൊലി, പൂവ്, തണ്ട് തുടങ്ങിയവയെല്ലാം ഏറെ ഔഷധഗുണങ്ങൾ ഉള്ളതാണ്.

നിരവധി രോഗങ്ങൾക്ക് ഒരു ഒറ്റമൂലി ആണ് കരിങ്ങാലി വെള്ളം

ആയുർവേദത്തിൽ ഖദിരാരിഷ്ടം,ഖദിരാദി ഗുളിക,ഖദിരാദി കഷായം എന്നിവ നിർമ്മിക്കുവാൻ കരിങ്ങാലി വ്യാപകമായി ഉപയോഗിക്കുന്നു. ദാഹശമനി എന്നതിലുപരി കരിങ്ങാലി(Cutch Tree)വെള്ളം സേവിക്കുന്നത് തൊലി മിനുസപ്പെടുത്താൻ മികച്ചതാണ്. മാത്രവുമല്ല ത്വക് രോഗങ്ങളെ പ്രതിരോധിക്കാനും ഈ വെള്ളത്തിൻറെ ഉപയോഗം ഗുണം ചെയ്യും.

ആയുർവേദത്തിൽ ദന്തങ്ങൾക്ക് ബലം നൽകാൻ കരിങ്ങാലിയുടെ തൊലി ഉത്തമമാണെന്ന് പരാമർശിക്കുന്നു. ഇതിൻറെ കാതലിൽ പ്രധാനമായും കാറ്റെച്ചിൻ, ടാനിൻ എന്നിവ അടങ്ങിയിരിക്കുന്നു. കരിങ്ങാലി ഇട്ടു വെള്ളം കുടിക്കുന്നത് രക്ത ശുദ്ധീകരണത്തിനും, ചുമ, ചൊറിച്ചിൽ, കൃമി എന്നിവയെ നശിപ്പിക്കാൻ നല്ലതാണ്. ഏകദേശം 15 മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യം കേരളത്തിലെ കാലാവസ്ഥയ്ക്ക് കൃഷിചെയ്യാൻ അനുയോജ്യമാണ്.

നിരവധി ആയുർവേദ ഔഷധങ്ങളുടെ പ്രധാന ചേരുവയായി ഈ സസ്യം ഉപയോഗപ്പെടുത്തുന്നതിനാൽ വ്യാവസായികാടിസ്ഥാനത്തിൽ തന്നെ നിരവധി പേർ നമ്മുടെ നാട്ടിൽ ഇത് കൃഷി ചെയ്യുന്നു. ദിവസവും 5 ക്ലാസ് കരിങ്ങാലി വെള്ളമെങ്കിലും കുടിക്കുവാൻ ശ്രമിക്കുക. പ്രമേഹ ബാധിതർ കരിങ്ങാലി വെള്ളം കുടിക്കുന്നത് വഴി പ്രമേഹം നിയന്ത്രണ വിധേയമാക്കും.

Karingali is a deciduous tree with thorns. Karingali has many medicinal uses. Most of us have a laid back attitude when it comes to painting a picture about Karingali. Recognition that drinking boiled water with karingali is healthy. This plant is known as 'Dantavana' in Sanskrit.

കൂടാതെ ത്രിഫലയും കരിങ്ങാലിയും കഷായം വെച്ച് കുടിക്കുന്നത് മൂലക്കുരുവിന് പരിഹാരമാർഗമാണ്. പലതരത്തിലുള്ള ചർമരോഗങ്ങൾ ഭേദമാകുവാനും, രക്തശുദ്ധി കൈവരുവാനും കരിങ്ങാലി യുടെ തൊലി, വേപ്പിൻ തൊലി, മഞ്ഞൾ, ചിറ്റമൃത്, കൊടുത്തൂവ വേര് എന്നിവ മിക്സ് ചെയ്ത് കഷായം ഉണ്ടാക്കി കുടിച്ചാൽ മതി.

English Summary: Karingali is a deciduous tree with thorns. Karingali has many medicinal uses
Published on: 02 June 2021, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now