1. Health & Herbs

ദാഹശമനി ശീലമാക്കിയവർ അറിയാൻ: കരിങ്ങാലിയിലെ മായം തിരിച്ചറിയാം

തമിഴ് നാട്ടുകാർക്ക് നമ്മുടെ നാട്ടിലെ കരിങ്ങാലി വെള്ളം ഭയങ്കര കൗതുകം ആണ്. ഞങ്ങടെ കുടുംബ സുഹൃത്ത്‌ അക്ക കഴിഞ്ഞ തവണ കണ്ടപ്പോൾ കൂടി ചോദിച്ചു "അതെന്ന കേരളാവിലെ പിങ്ക് കളർ തണ്ണി?" ദാഹശമനി ശീലമാക്കിയവർ അറിയാൻ. ചിന്തിക്കൂ.!

Arun T
കരിങ്ങാലി വെള്ളം
കരിങ്ങാലി വെള്ളം

തമിഴ് നാട്ടുകാർക്ക് നമ്മുടെ നാട്ടിലെ കരിങ്ങാലി വെള്ളം ഭയങ്കര കൗതുകം ആണ്. ഞങ്ങടെ കുടുംബ സുഹൃത്ത്‌ അക്ക കഴിഞ്ഞ തവണ കണ്ടപ്പോൾ കൂടി ചോദിച്ചു
"അതെന്ന കേരളാവിലെ പിങ്ക് കളർ തണ്ണി?"
ദാഹശമനി ശീലമാക്കിയവർ അറിയാൻ. ചിന്തിക്കൂ.!

ഇതിനു മാത്രം കരിങ്ങാലിക്കാടുകളും പതിമുഖം മരക്കൂട്ടങ്ങളും ഇന്ത്യയിലെവിടെയാണ് ഉള്ളത് ?
പതിമുഖം എന്ന പേരില്‍ നാട് മുഴുവനും വില്പ്പനയ്ക്ക് എത്തുന്നത് പതിമുഖം തന്നെ ആണോ ?
അല്ല. അതു മനസ്സിലാക്കാൻ നേത്രാമൃതം ഉണ്ടാക്കാനാണെന്നു പറഞ്ഞു അങ്ങാടി മരുന്നു കടയിൽ ചെന്ന് പതിമുഖം ചോദിച്ചാൽ മതി. പതിമുഖത്തിന്റെ വില മനസ്സിലാവും.
പതിമുഖത്തിലുണ്ടാക്കുന്ന ഒരു മരുന്നാണ് നേത്രാമൃതം.
കണ്ണിന് ഏറേ ഗുണകരം. നേത്രാരോഗ്യ ചിത്സയില് ഒന്നാമന്‍ തന്നെ.

പതിമുകം, ദാഹശമനി എന്ന പേരിൽ നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങി വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുന്ന ഇതിനെപറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കേരളത്തിൽ ഒരുദിവസം ഏകദേശം മൂന്ന് നാല് ടൺ ദാഹശമനികൾ വിൽക്കപ്പെടുന്നു. ഈ ദാഹശമനി മരങ്ങൾ നമ്മൾ എത്രപേര്‍ കണ്ടിട്ടുണ്ട്. ഇത്രയും മരങ്ങളുള്ള ഇടുക്കിയിൽ പോലും ഒന്നോ രണ്ടോ മരങ്ങൾ മാത്രമേയുള്ളു. അതും ആരും മുറിക്കില്ല.. നമ്മുടെ അയല്‍സംസ്ഥാനത്തും സ്ഥിതി വിഭിന്നമല്ല. 

അപ്പോൾ ഇതെവിടെ നിന്നു വരുന്നു. നമുക്കിവിടെ ലഭിക്കുന്ന ദാഹശമനികളിൽ 90% വരുന്നത് തമിഴ് നാട്ടില്‍ നിന്നാണ്. അവിടെയാണെങ്കിൽ മരങ്ങൾ പോലും വിരളമാണ്. ഇതിന്റെ സതൃാവസ്ഥ എന്തെന്നാൽ തമിഴ് നാട്ടിലെ തടിമില്ലുകളിലേയും ഫർണിച്ചർ ഫാക്ടറികളിലേയും തടിവേസ്റ്റുകളിൽ രാസപദാ ർത്ഥങ്ങൾ മുക്കി ഉണക്കി അയക്കുന്നതാണ്. 

100% ശതമാനവും ശീരത്തിന് ആവശൃമില്ലാത്തതും ഹാനികരവുമാണ്. വെറും ചീപ്പായ സ്റ്റാറ്റസ് സിമ്പലായി നമ്മളെല്ലാവരും ഇതുപയോഗിക്കുന്നു. ഇതിന്റെ സതൃാവസ്ഥ അറിയണമെങ്കിൽ അങ്ങാടികടയിൽപോയി 100 ഗ്രാം പതിമുകത്തിന് വില എന്തെന്ന്‌ ചോദിച്ചുനോക്കു. 100 ഗ്രാമിന് 90 രൂപയോളം വിലയുള്ളതാണ് നമുക്കിവർ വെറും 10 രൂപക്ക് തരുന്നത്. എത്രയോ കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ അവർ കടത്തിക്കൊണ്ട്പോകുന്നത്. 

കരിങ്ങാലിയായി, പതിമുഖമായി പാക്കറ്റിലെത്തുന്നത് ഈര്‍ച്ചമില്ലുകളിലെ വെയ്സ്റ്റ് തടിയാണ്.
ഈ തടിക്കഷണങ്ങളില്‍ അയോഡിന്‍, പൊട്ടാസ്യം എന്നിവയുടെ ലവണങ്ങള്‍ ചേര്‍ത്ത് നിറപ്പകിട്ടേകുന്നു. സര്ക്കാര് ആശുപത്രിയിൽ നിന്നും വളംകടിയ്ക്ക് തരുന്ന മരുന്ന് വെള്ളത്തിൽ കലക്കിയാൽ കിട്ടുന്ന നിറമുള്ള വെള്ളം കുടിയ്ക്കാം.

തമിഴ് നാട്ടില്‍ ഇത്തരം കളറിംഗ് ഫാക്ടറികള്‍ ധാരാളമുണ്ട്.
അടുത്ത തവണ സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ കരിങ്ങാലി-പതിമുഖപ്പാക്കറ്റ് എടുത്തു കൊട്ടയിലിടുമ്പോൾ രണ്ടാമത് ഒന്ന് കൂടി ആലോചിയ്ക്കുക.
എന്നിട്ട് അടുത്തുള്ള തടിമില്ലിന്റെ പരിസരത്തു പോയി ഒരു പിടി ഈർച്ച-വെയ്‌സ്റ്റ് വീട്ടിൽ കൊണ്ടുപോകുന്നതായി സങ്കൽപ്പിയ്ക്കുക. തമിഴ്നാട്ടിൽ നിന്നും വരുന്ന അതേ സാധനം കൃത്രിമ കളറില്ലാതെ വെള്ളം കുടിയ്ക്കാം.

അല്ലെങ്കിൽ, മറ്റെന്തെങ്കിലും, ജീരകമോ തുളസി ഇലയോ കറിവേപ്പിന്റെ തണ്ടോ ഏലക്കായയോ തേയിലച്ചെടിയുടെ പച്ച ഇലയോ നല്ല ഫ്രഷ് ചിരട്ടയുടെ ഒരു കുഞ്ഞിക്കഷണമോ ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചു നോക്കുക.
ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഇഷ്ടപ്പെടും, തീര്ച്ച.
ഭക്ഷ്യയോഗ്യമല്ലാത്ത കളറുകൾ ചേർത്ത എന്തോ പാഴ് മരക്കഷണങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളം ഔഷധം പോലെ കുടിച്ചു അറിയാത്ത അസുഖങ്ങൾ വരുത്തി വെയ്ക്കണ്ട.

English Summary: know about the adulteration in karingali and pathimukham

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds