കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ മൂന്നിനം ഉണ്ട്. മൂന്നു മീറ്ററോ അതിൽ കൂടുതലോ ഉയരത്തിൽ അനേകം ശാഖോപശാഖകളോടുകൂടി വളരുന്ന ഒരു ചെറുമരമാണ് കരിനൊച്ചി. ഇതിന്റെ തൊലി ഇരുണ്ട ചാരനിറത്തിലിരിക്കും.
പൊതുവെ കരിനൊച്ചി കഫവാതരോഗങ്ങൾ ശമിപ്പിക്കുന്നു. ആമവാതം, സന്ധിവാതം, പൃഷ്ഠശൂലം മുതലായ രോഗങ്ങൾക്ക് ശമനം നൽകുന്നു. നീരും വേദനയും ഇല്ലാതാക്കുന്നു. ശ്വാസകോശം ശുദ്ധമാക്കുന്നു. ഉദരകൃമി ശമിപ്പിക്കും. കണ്ണിനു നല്ലതായ ഈ ചെടി അഗ്നിയെ വർധിപ്പിക്കുകയും, മുടിയെ നന്നാക്കുകയും, ഓർമ്മശക്തിയെ കൂട്ടുകയും ചെയ്യും. ഔഷധയോഗ്യമായ ഭാഗങ്ങൾ വേര്, തൊലി, ഇല എന്നിവയാണ്. ഇതിന്റെ ഇലയിൽ ബാഷ്പശീലതൈലം, റെസിൻ, സുഗന്ധ തൈലം, ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
മണ്ണും കാലാവസ്ഥയും പശിമരാശിയുള്ള, നീർവാർച്ചയുള്ള മണ്ണിൽ കരിനൊച്ചി നന്നായി വളരും. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവ രുന്നത്.
വിത്തുപാകി തൈകളുണ്ടാക്കിയാണ് വംശവർദ്ധനവ് നടത്തുന്ന ത്. മാസം പ്രായമായ തൈകൾ നടാനായി ഉപയോഗിക്കാം. പെൻസിൽ വണ്ണത്തിലുള്ള മൂത്ത കമ്പുകളും നടാനായി ഉപയോഗിക്കാം.
ഒന്നരയടി സമചതുരത്തിൽ 10 അടി അകലത്തിൽ കുഴിയെ ടുത്ത് അതിൽ ഒരു മുട്ട ചാണകവും മണലും നിറച്ച് മേൽമണ്ണിട്ടു മൂടുക. പ്രത്യേകമായി തയ്യാറാക്കിയ 6 മാസത്തോളം പ്രായമായ തൈകൾ നടാനായി ഉപയോഗിക്കാം. മെയ്മാസത്തിൽ നടുന്ന തൈകൾക്ക് വർഷത്തിൽ രണ്ടുതവണ ജൈവവളം ചേർക്കുക. രണ്ടാം വർഷം മുതൽ 16 വർഷത്തോളം കമ്പും ഇലയും വെട്ടി പച്ചയായി തന്നെ വിപണനം നടത്താം.