Updated on: 25 July, 2020 11:06 PM IST
Ayurveda health care

മലയാളം കലണ്ടറിലെ അവസാന മാസമായ കർക്കിടകo പുനരുജ്ജീവനത്തിന്റെ കാലമായും കണക്കാക്ക പെടുന്നുപരമ്പരാഗത ചികിത്സാ രീതികൾ  കർക്കിടക ചികിത്സയുടെ ഭാഗമാകുന്നു. നിരന്തരം പെയ്ത മഴയെത്തുടർന്നെത്തുന്ന കർക്കിടകത്തിൽ എല്ലാ സസ്യജാലങ്ങളുടെയും ഔഷധശേഷി വര്ധിക്കുമെന്നാണ് കേരളീയ ചികില്സാ സമ്പ്രദായങ്ങൾ  പറയുന്നത്.കേരളത്തിലെ കർക്കിടക ചികില്സാ പാക്കേജുകൾ ലോകമെങ്ങും പ്രശസ്തി നേടിയിട്ടുണ്ട്.

കേരളത്തിലെ സവിശേഷ സാഹചര്യങ്ങൾ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകൾ  കൊണ്ടുമാണ് കർക്കിടകo ആരോഗ്യരക്ഷയുടെ കാലമായി മാറിയത്. കൃഷിമാത്രം തൊഴിലായിരുന്ന കേരളീയര്ക്ക് അതുമായി ബന്ധപ്പെട്ട പണിത്തിരക്കുകളിൽ  നിന്ന് ഒട്ടൊക്കെ ഒഴിവു കിട്ടുന്ന കാലമാണിത്.

ആയുർവേദ  ശുശ്രൂഷകളും ചികിത്സാരീതികളും കൈവരിക്കാൻ  ഏറ്റവും അനുയോജ്യമായ സമയം ആണ് കർക്കിടകം. ഈ ചികിത്സാരീതികൾ  ഊര്ജ്ജസ്വലമായ മനസും ശരീരവും മാസങ്ങളോളം  നിലനിര്ത്തുവാൻ  സഹായിക്കുന്നു.

Due to the special conditions and climatic conditions of Kerala, Karkitakam has become a time of healthcare. This is a time when Keralites, who used to work only in agriculture, are getting relief from all the work related to it.

Karkitakam is the best time to seek Ayurvedic services and treatments. These therapies help keep the mind and body energized for months.

കർക്കിടക കഞ്ഞി

എന്തുകൊണ്ട് കർക്കിടകചികിത്സ

ഋതുചര്യ ചികിത്സ എന്ന് കൂടി അറിയപ്പെടുന്ന കർക്കിട ചികിത്സ, നിലവിലുള്ള രോഗങ്ങളെ ലഘൂകരിക്കുകയും, രോഗപ്രതിരോധശക്തി വര്ദ്ധിപ്പിക്കുകയും, വര്ഷകാല സംബന്ധിയായ രോഗങ്ങളെ തടഞ്ഞുനിര്ത്തുകയും ചെയ്തുകൊണ്ട്, ശരീരത്തെയും മനസ്സിനെയും വിഷവിമുക്തമാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

മഴക്കാലം വൈവിധ്യമാര്ന്ന വസ്തുക്കൾ  ശരീര കലകളില് അടിഞ്ഞുകൂടി മൂന്ന് ദോഷങ്ങള്ക്ക് കാരണമാകുന്നു.വാത, പിത്ത, കഫ ദോഷങ്ങൾ. കര്ക്കിടക ചികിത്സ മൺസൂൺ  പുനരുജ്ജീവന ചികിത്സ എന്ന് അറിയപ്പെടുന്നു. ഈ ചികിത്സ വാത, പിത്ത, കഫ ദോഷങ്ങളെ എന്നിവയെ സംതുലിതമായി നിലനിര്ത്തുന്നു.

ഒന്ന്: രോഗങ്ങള് തടയുകയും നിലവിലുള്ള രോഗങ്ങളില് നിന്ന് ആശ്വാസം നല്കുകയും ചെയ്യുക.

അമിതവണ്ണം, പ്രമേഹം, ഹൈപ്പർ കൊളസ്റ്ററോലീമിയ, റൂമറ്റോയ്ഡ് ആര്ത്രൈറ്റിസ്, ഓസ്റ്റിയോ ആര്ത്രൈറ്റിസ്, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ പോലെ നിലവിലുള്ള രോഗങ്ങളെ ലഘൂകരിക്കുന്നതിന് ഋതുചര്യ ചികിത്സ ഫലപ്രദമാണ്.

Prevent diseases and provide relief from existing diseases.Menstrual therapy is effective in alleviating existing diseases such as obesity, diabetes, hypercholesterolemia, rheumatoid arthritis, osteoarthritis, anxiety, depression and insomnia.

ഏതെങ്കിലും എണ്ണ തേച്ച് കുറച്ചു ദിവസം ഉഴിയുക മാത്രം ചെയ്തതു കൊണ്ട് സുഖചികിത്സയാവുകയില്ല. സാധാരണയായി ആരോഗ്യമുള്ള ആളുകൾ  രോഗങ്ങൾ  ഉണ്ടാകുന്നത് തടയുന്നതിനായി ചെയ്യുന്നതാണ് സുഖ (അവസ്ഥ) ചികിത്സ (ശുശ്രൂഷ) എന്ന് വിളിക്കുന്നത്. മരുന്ന് ചെയ്ത തൈലം മസാജ് ചെയ്യലും (ബാലസ്വാഗന്ധാദി തൈലം, ധന്വന്തരം തൈലം മുതലായവ),  പ്രത്യേക കഞ്ഞി സേവിക്കലും സുഖ ചികിത്സയുടെ ഭാഗമാണ്.

കശ്യ വസ്തി, മത്ര വസ്തി, പീഴിച്ചില്, ഇലക്കിഴി, ചൂര്ണ്ണ സ്വേദം, അഭ്യങ്കം എന്നിവ പഞ്ചകര്മ്മ ചികിത്സയില് ഉള്പ്പെടുന്ന ചിലതാണ്.

Ayurvedic treatment

രണ്ട്: പ്രതിരോധ ശക്തി വര്ദ്ധിപ്പിക്കൽ

കര്ക്കടത്തിലെ ഒരു മാസക്കാലമെങ്കിലും മാംസഭക്ഷണങ്ങളും എണ്ണ ചേര്ന്നവയും മദ്യവും കോളകളുമുള്പ്പെടെയുള്ള പാനീയങ്ങളും മറ്റ് ഹീനഭക്ഷണങ്ങളും ഒഴിവാക്കി കൃത്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുകയാണെങ്കിൽ  ശരീരത്തിൽ  അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങൾ  ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന് കഴിഞ്ഞേക്കും.

ഈ സീസണിൽ , കർക്കിടക കഞ്ഞി എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക ആയുർവേദ  ഭക്ഷണം തയ്യാറാക്കുന്നു. ഇത് പച്ചില മരുന്നുകൾ ഉള്പ്പെട്ട അരി കഞ്ഞി / കഞ്ഞി ആണ്. ഇത് 'നവര' അരികൊണ്ട് ഉണ്ടാക്കിയതാണ്. ജീരകം, മല്ലി, കുരുമുളക്,  പെരുംജീരകം, ഉലുവ, കടുക്, ഉണങ്ങിയ ഇഞ്ചി, ചീര വിത്ത്, അയമോദകം, ഗ്രാമ്പു , ബൃഹതി വേരുകൾ , ജാതിക്ക, മഞ്ഞൾ  എന്നിവ ചേര്ത്ത് ഈ അരി തിളപ്പിക്കുക. അരി പാകം ചെയ്ത ശേഷം തേങ്ങാപ്പാൽ  ചേര്ത്ത് ഉള്ളി, നെയ്യ് എന്നിവ ചേര്ത്ത് വഴറ്റുക. ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന ഒരു മരുന്ന് കഞ്ഞിയാണ് ഇത്.

മൂന്ന്: വിഷവിമുക്തമാക്കലും പുനരുജ്ജീവിപ്പിക്കലും

മരുന്ന് ചേര്ക്കപ്പെട്ട,ചൂട് എണ്ണ ഉപയോഗിച്ച് അഭ്യംഗം, സ്നേഹപാനം പോലെയുള്ള എണ്ണ (തൈലം) മസാജ് ചെയ്യല് വഴിയാണ് പുനരുജ്ജീവനം ചെയ്യുന്നത്. ഇത് ശരീരത്തെ ശക്തിപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.ശരീരത്തെ വിഷവിമുക്തമാക്കുന്ന പഞ്ചകർമയിൽ  പൂർവകർമ, വാമന, വിരെചന, നസ്യ, ബസ്തി തുടങ്ങിയ തരങ്ങൾ ഇതിൽ ഉള്പ്പെടുന്നു. എല്ലാ ദോഷങ്ങളേയും പുനർസംതുലിതമാക്കുവാനുള്ള സംവിധാനമായി പഞ്ചകർമ  ചികിത്സ കണ്ടെത്തിയിട്ടുണ്ട്.

നല്ലൊരു ചികിത്സകന്റെ നിര്ദേശാനുസരണം ഓരോരുത്തരുടെയും ശരീരഘടനയ്ക്കും ആരോഗ്യാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തിൽ മികച്ച ഔഷധവും മാത്രയും നിശ്ചയിക്കണം. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയ തേച്ചു കുളിക്കുന്നതും ഏറെ പ്രയോജനകരമാണ്. ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്തവെള്ളം കൊണ്ടു കുളിക്കുന്നതും വാതരോഗങ്ങൾ  ഭോദമാക്കാൻ  സഹായിക്കും.......

ഇതോടൊപ്പം, ഭക്ഷണ മുൻകരുതലുകളും വര്ഷകാല അസുഖങ്ങളെ തടഞ്ഞ് നിര്ത്തും.ശരിയായ പഥ്യാചരണത്തോടെ കർക്കിടക ചികിത്സ ചെയ്താലേ ശരിയായ പ്രയോജനം ലഭിക്കുകയുള്ളൂ.......

പുളിപ്പിച്ച ഭക്ഷണങ്ങൾ  , കടൽ  ഭക്ഷണങ്ങൾ , കയ്പ് രുചിയുള്ള ഭക്ഷണങ്ങൾ  എന്നിവ ഒഴിവാക്കുക  In addition, dietary precautions will help prevent monsoon illnesses.

Avoid fermented foods, seafood and bitter foods.

കടപ്പാട്: വികാസ് പീഡിയ

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മുക്കുറ്റി വെറും പാഴ്ച്ചെടിയല്ല

English Summary: Karkitakamasam is the time of health care
Published on: 25 July 2020, 11:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now