പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. പഞ്ചസാര, ക്രമാതീതമായ അളവിലുള്ള ശീതള പാനീയങ്ങള്‍, സോഡകള്‍, എന്നിവ പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. Vitamin C ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ഓറഞ്ച്, നാരങ്ങ, കിവി, പൈനാപ്പിള്‍, സ്ട്രോബറി, തക്കാളി, വെള്ളരിക്ക, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയവ കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പാലും പാലുത്പന്നങ്ങളും പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പാല്‍, ചീസ്, തൈര് എന്നിവയില്‍ calcium, Vitamin D എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും. മുട്ട പല്ലുകളുടെ ആരോഗ്യത്തിന് വേണ്ട പ്രധാന ധാതുക്കളായ calcium, protein, Vitamin D, എന്നിവയുടെ മികച്ച ഉറവിടമാണ്.
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ പല്ലുകളില്‍ cavity ഉണ്ടാകുന്നതു തടയാം. ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങള്‍ പല്ലുകളില്‍ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. വെള്ളം ധാരാളം കുടിക്കുക, വായ് വൃത്തിയായി സൂക്ഷിക്കുക, എന്നിവ വഴി പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം. പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടാതിരിക്കാനും മറ്റ് ദന്തരോഗങ്ങളെ അകറ്റാനും പല്ലുകളുടെ നിറം വര്‍ധിപ്പിക്കാനും ദിവസവും പഴം കഴിക്കുന്നത് നല്ലതാണ്. ഗ്രീന്‍ടീ അമിതവണ്ണം കുറയ്ക്കാന്‍ മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ. പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കഴിവുള്ള 5 Vitamin C പാനീയങ്ങൾ
#krishijagran #healthtips #teeth #healthyfood #freeofcavity