ഉറുമ്പിനെ തിന്നാല്‍ കണ്ണിനു കാഴ്ച കൂടും എന്നൊരു നാടന്‍ ചൊല്ലുണ്ട് അതിലൊന്നും വലിയ വാസ്തവം ഇല്ലെങ്കിലും ചിലത് പറയുവാനുണ്ട് കീഴാര്‍ നെല്ലിയുടെ വിത്ത് മണ്ണില്‍ വീണാല്‍ മുളയ്ക്കുന്നത് വിരളമാണ്.
അതിലെ കടുത്ത പുറംതോട് കാരണം വിത്ത് മുളയ്ക്കില്ല വിത്തിന്‍റെ മാംസളമായ ഭാഗം ഉറുമ്പുകള്‍ തിന്നാറുണ്ട് ശേഷം വിത്തിന് മണ്ണില്‍ മുളയ്ക്കാന്‍ സഹായകമാവുന്നു സ്വഭാവികമായി വിത്ത് മണ്ണില്‍ വാണാലോ നാട്ടാലോ മുളയ്ക്കാറില്ല . നീലക്കുറിഞ്ഞിയുടെ വര്‍ഗ്ഗം പോലെയാണ് രണ്ടോമൂന്നോ മൂന്നോ വര്‍ഷം കഴിഞ്ഞേ അവയും ജനിക്കയുള്ളൂ കരളിനെ ശുദ്ധികരിക്കാന്‍ കഴിവുള്ള ഔഷധി ആണ് കീഴാര്‍ നെല്ലി കരള്‍ രോഗം വൈദ്യന് കണ്ണില്‍ നോക്കിയാല്‍ മനസിലാകും മഞ്ഞപ്പിത്തവും കണ്ണില്‍ നോക്കി തിരിച്ചറിയാം കരള്‍ ബലം കണ്ണിന്‍റെ കാഴച്ചയെ കൂട്ടുന്നു .കീഴാര്‍ നെല്ലിയെ ഭക്ഷിക്കുന്ന ഉറുമ്പിനും അത്തരം ഗുണങ്ങള്‍ കിട്ടുന്നുണ്ടാകാം .
ഇനി ഇല്ലെങ്കിലും ചുവന്ന ഉറുമ്പിനു ദുര്‍ വിഷമില്ലെന്നും പഴമയുടെ പട്ടിണിക്കാലത്ത് ഉറുമ്പ് വീണ പഴംകഞ്ഞി പാഴാക്കാതിരിക്കാന്‍ കാരണവന്മാര്‍ കെട്ടിച്ചമച്ചതാണ് ഈ ഉറുമ്പ് മഹാത്മൃം.
കാന്താരി വിത്ത് പക്ഷികള്‍ തിന്നു കാഷ്ട്ടിക്കും പക്ഷിയുടെ വയറ്റിലെ ചൂട് വിത്തിലെ അമ്ല അവസ്ഥ ഇല്ലാതാക്കുന്നു അത് മണ്ണില്‍ വീണാല്‍ മുളയ്ക്കും അല്ലാതെ കാന്താരി നട്ടാല്‍ മുളയ്ക്കാന്‍ സാധ്യത കുറവാണ് .പിന്നെ ഇളം ചൂടുള്ള കഞ്ഞി വെള്ളത്തില്‍ കാന്താരി വിത്തുകള്‍ ഒരു ദിവസം ഇട്ടതിനു ശേഷം പാകിയാല്‍ മുളയ്ക്കും എന്തായാലും കാന്താരി വുത്തുകള്‍ മനുഷ്യനിലും ദഹിക്കില്ല അത് മലത്തിലൂടെ പുറംതള്ളും കീഴാര്‍ നെല്ലി അകത്തു കഴിക്കാന്‍ ഉപയോഗിക്കുമ്പോള്‍ മൂത്ത വിത്തുകള്‍ ഒഴിവാക്കുക ഇളം കൂമ്പ് മാത്രം നുള്ളി ഉപയോഗിക്കുക .
കീഴാര്‍ നെല്ലി എന്ന് കേള്‍ക്കുമ്പോള്‍ മഞ്ഞപ്പിത്തം എന്ന കരള്‍ രോഗം ഓര്‍മ്മ വരും . കരള്‍ ശുദ്ധം ആണെങ്കില്‍ കാഴച്ചയും ശുദ്ധം തന്നെ.
മുന്തിരി വലിപ്പത്തില്‍ കീഴാര്‍ നെല്ലിയുടെ ഇളം കൂമ്പ് കയ്യോന്നി വെളുത്ത ആവണക്ക് ഇവയുടെ തളിരില ഇവ കല്ലില്‍ അരച്ച് അഞ്ചു ഗ്രാം ജീരകം (ദഹനo കുറഞ്ഞവര്‍ ഒരു സ്പൂണ്‍ ചേര്‍ക്കാം ) ഒരു ഗ്രാം മഞ്ഞള്‍ ഇവ ചേര്‍ത്ത് കരിക്കിന്‍ വെള്ളത്തിലോ ആട്ടിന്‍ പാലിലോ രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മഞ്ഞപ്പിത്തം ഇല്ലാതാകും .ഒരാഴ്ച വരെ കഴിക്കാം എങ്കിലും ഒരു പ്രയോഗം കൊണ്ട് തന്നെ രോഗം മാറിയതായി അറിയുന്നു ഇവ ഏറെ നാൾ കഴിക്കാൻ പാടുള്ളതല്ല
ഇനി എന്താണ് ഇതിലെ അടയാള സിദ്ധാന്തം എന്ന് നിങ്ങൾ ചിന്തിച്ചേക്കാം കരളിന്റെ ചിത്രമോ അടയാളമോ ചെടിയില്‍ കാണാൻ പറ്റില്ലായിരിക്കാം.
ചില സസ്യങ്ങള്‍ക്ക് അടിസ്ഥാന സിന്ധാന്തം ഉണ്ട് അത് എന്താണെന്നു നോക്കിയാല്‍.
വേനലില്‍ ശരീരത്തെ തണുപ്പിക്കുന്ന ചക്ക മാങ്ങ പനനോങ്ക് എന്നിവ കൂടുതല്‍ ഉണ്ടാകുന്നു മഴക്കാലം ഇവ ഉണ്ടാകുന്നില്ല .
മഴക്കാലം വാതത്തെ ചെറുക്കുന്ന സസ്യങ്ങള്‍ ഉണ്ടാകുന്നു. മഞ്ഞു കാലം അണ്ടിപ്പരിപ്പു ബദാം എന്നിവ ഉണ്ടാകുന്നു ഇലക്കറികള്‍ വെയിലേറ്റു ഉണങ്ങുന്നു മത്സ്യങ്ങളില്‍ നെയ്യ് കൂടുതല്‍ ഉണ്ടാകുന്നു വൃശ്ചികം വാളന്‍ പുളിയും ഓറഞ്ചും ലഭിക്കാന്‍ തുടങ്ങുന്നു തണുപ്പിനെ ചെറുക്കാന്‍ മനുഷ്യന്‍ നെയ്യ് അഭിഷേകം ചെയ്തു കഴിക്കുന്നു മറ്റൊന്ന് മഞ്ഞു കാലം ഒട്ടുമിക്ക പശുക്കളും കൂടുതല്‍ പാല്‍ തരുന്നു .
കാലാവസ്ഥ എന്താണോ അതിനോട് യോജിപ്പുള്ള ഭക്ഷണം മരുന്നായി പ്രകൃതിയോരുക്കുന്നു
മഴക്കാലം ഭൂമിയിലെ അഴുക്കു മുഴുവനും ജലത്തില്‍ അടിയും തോടും പുഴയും കലങ്ങി മറിയും ശുദ്ധജല ലഭ്യത കുറയും കിണറിലെ ജലം പോലും അഴുക്കു നിറയും കിണര്‍ ജലം കലങ്ങിയാല്‍ അത് ഉപയോഗിക്കരുത് മഴ വെള്ളം സംഭരിക്കുക അതിനായി ഒരു വെളുത്ത തുണി നാല് മരക്കുറ്റിയില്‍ കെട്ടി അതിലൂടെ വരുന്ന ജലം ഉപയോഗിക്കുക .
അശുദ്ധ ജലം കരളിനു ജോലി ഭാരം കൂട്ടും മഞ്ഞപ്പിത്തം പിടിപെടാം നമ്മുടെ നാട്ടില്‍ മഴക്കാലത്ത് ഏറെ മഞ്ഞപ്പിത്തം ബാധിച്ച അവസ്ഥ ഉണ്ടാകാറുണ്ട് അതിനെ മറികടക്കാന്‍ മരുന്നായി കീഴാര്‍ നെല്ലിയും മുളച്ചു വരും അതൊരു പ്രകൃതി നിയമമാണ് ചിന്താ ശക്തി ഉള്ളവര്‍ക്ക് മാത്രം മനസിലാകുന്ന സത്യം .
കയ്യോന്നി ആവണക്ക് ശുദ്ധജലം നിറഞ്ഞ മഷിത്തണ്ട് (സ്ലേറ്റു മായ്ക്കാന്‍ കിട്ടിക്കാലത്ത് ഉപയോഗിച്ചത് ) ഇതൊക്കെ നല്ല ഔഷധികളാണ് .
ഉറക്കക്കുറവ് തലവേദന എന്നിവയ്ക്ക് കീഴാര്‍ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നു വെള്ളപോക്ക് രക്തം പോകുന്ന പയല്സു എന്നിവയ്ക്ക് കീഴാര്‍ നെല്ലി ചമ്മന്തി അരച്ച് കഴിക്കുന്നു .
കരളുറപ്പ് എന്നാല്‍ നല്ല ആരോഗ്യമുള്ളവന്‍ എന്നാണു പ്രധിരോധം കൂട്ടാന്‍ കീഴാര്‍ നെല്ലി ഉപയോഗിക്കുന്നു .
ഉള്ളിയും കീഴാര്‍നെല്ലിയും നല്ല തുണിയില്‍ കശക്കി രണ്ടു തുള്ളി നീര് കാഴ്ച മങ്ങലിനു കണ്ണില്‍ ഇറ്റിക്കുന്നു.
Anil Vaidik