Updated on: 25 May, 2022 10:57 PM IST
Kerala Bananas are good for diabetes and weight loss

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു പഴമാണ് നേന്ത്രപ്പഴം. വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6  തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യമുള്ള ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ.

ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്ക പ്രകൃതിദത്തമായ വിറ്റാമിൻ സി ഗുളികകൾ

കേരളത്തിൻറെ തനതായ കേരളാ ബനാന എന്ന് പൊതുവേ അറിയപ്പെടുന്ന ഏത്തപ്പഴം ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്,  ദിവസവും ഒരു നേന്ത്രപ്പഴം കഴിയ്ക്കുകയെന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നുമാണ്. പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

തോലില്‍ കറുപ്പു വീണ, കറുപ്പു കുത്തുകള്‍ വീണ പഴമാണ് ഏറ്റവും ആരോഗ്യയോഗ്യം. ഇതിന് അര്‍ബുദ കോശങ്ങളെ നിര്‍ജ്ജീവമാക്കാനുളള കഴിവുണ്ടെന്ന് പഠനം തെളിയിച്ചിരുന്നു. നല്ലതു പോലെ പഴുത്ത പഴത്തില്‍ ആന്റിഓക്‌സിഡന്റുകളുടെ തോത് ഏറ്റവും കൂടുതലാണ്. ഇതില്‍ ടിഎന്‍എഫ് എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരത്തിലെ അസാധാരണമായ കോശങ്ങളുടെ, ചുരുക്കിപ്പറഞ്ഞാല്‍ ട്യൂമര്‍ കാരണമായ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്തരത്തിലെ പഴങ്ങള്‍. അതായത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നേന്ത്രപ്പഴം കഴിച്ചാൽ അത് ഒരു ടോണിക്കിന്റെ ഫലം നൽകും

മലബന്ധത്തിന്

കറുത്ത കുത്തുകളുള്ള പഴം മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതില്‍ നാരുകളുടെ എണ്ണവും കൂടുതലാണ്. കൂടുതല്‍ പഴുക്കുന്നതു കൊണ്ടു കൂടുതല്‍ ആരോഗ്യകരവുമാണ് ഇത്. കുടലിന്റെ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കുന്നു. പഴുപ്പുള്ള ഏത്തപ്പഴം നാരുകള്‍ കൂടുതല്‍ അടങ്ങിയതാണ്. ഇത് പ്രമേഹ രോഗികള്‍ക്കു നല്ലതാണ്. ഇവയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. റെസിസ്റ്റന്‍സ് സ്റ്റാര്‍ച്ചിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളത്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗത്തിന് ഭീഷണിയല്ല.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾക്ക് ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം വേണോ?

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് അധികം പാകമാകാത്ത, ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് നല്ലത്. ഇതില്‍ വൈറ്റമിന്‍ ബി6 ധാരാളമുണ്ട്. ടൈപ്പ് 2 പ്രമേഹം വരുന്നത് തടയാന്‍ ഇതേറെ നല്ലതാണ്. ഇതില്‍ ഫൈബര്‍ കൂടുതലാകും. അതേ സമയം വല്ലാതെ കറുത്തു പോയ, അതായത് ചീയാന്‍ തുടങ്ങിയതോ ഉണങ്ങാന്‍ തുടങ്ങിയതോ ആയ പഴത്തില്‍ ആന്റി ഓക്‌സിഡന്റ് തോതു കുറവാണ്.

പ്രതിരോധ ശേഷി

കറുത്ത തൊലിയോടെയുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇത് കേടായതെന്നു കരുതി കളയേണ്ടതില്ലെന്നര്‍ത്ഥം. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. സാധാരണ ഏത്തപ്പഴത്തേക്കാള്‍ എട്ടിരട്ടി രോഗപ്രതിരോധ ശേഷി ഈ ഏത്തപ്പഴത്തിനുണ്ടെന്നതാണ് വാസ്തവം.  ഏത്തപ്പഴം പുഴുങ്ങി കഴിയ്ക്കുന്നത് ദഹിയ്ക്കാന്‍ സഹായകമാണ്. പുഴുങ്ങിയ പഴം വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. കുഞ്ഞുങ്ങള്‍ക്ക് ഇതിലെ കറുത്ത നാരു നീക്കി നല്‍കാം.

English Summary: Kerala Bananas are good for diabetes and weight loss
Published on: 25 May 2022, 09:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now