Updated on: 4 March, 2021 10:00 AM IST

നമ്മുടെ നാട്ടിൽ കളച്ചെടി പോലെ നൈസർഗ്ഗികമായി വളർന്നു വരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയാത്ത്.

പ്രകൃതി തന്നെ നൽകിയ കീടനിവാരിണിയാണ് കിരിയാത്ത് . പച്ചക്കറിത്തോട്ടത്തിനു സമീപം കയറിയത് നട്ടുപിടിപ്പിച്ചാൽ ഒരുവിധം കീടങ്ങൾ അവിട വരില്ല . പ്രമേഹവും പലവിധ വൈറല്‍ രോഗങ്ങളും ലോകം കീഴടക്കുമ്പോള്‍ ഇവയ്ക്ക് പ്രതിവിധി തേടുന്ന ശാസ്ത്ര ലോകത്തിന് ഭാവിയില്‍ ഒരല്പം ആശ്വാസവുമായി എത്തുന്നത് ചിലപ്പോള്‍ കിരിയാത്ത് പോലുള്ള ഔഷധ സസ്യമായിരിക്കും.

കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി കിരിയാത്ത് കൃഷി ചെയ്യാറുണ്ട് ക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പു രുചിയാണുള്ളതു്.

ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്.കിരിയാത്തും കുരുമുളകും കഷായം വച്ച് കഴിച്ചാല്‍ പനിമാറും.പ്രമേഹം, ഉദരരോഗങ്ങൾ, മഞ്ഞപിത്തം, ക്ഷീണം വിശപ്പില്ലായ്മ എന്നിവക്ക് കിരിയാത്ത് കഷായം വച്ച് കുടിക്കുന്നത് പ്രതിവിധിയാണ്.

ഏതാണ്ട് ഒരു മീറ്റര്‍ പൊക്കത്തില്‍ വരെ പടര്‍ന്നു വളരുന്ന ഒരു ഏകവര്‍ഷി സസ്യമായ കിരിയാത്തിന്റെ ഇലയ്ക്ക് കയ്പ്പ് രസമാണ്. ചരലും ജൈവാംശവും കൂടുതലുള്ള നനവാര്‍ന്ന മണ്ണില്‍ കിരിയാത്ത് സമൃദ്ധമായി വളരുന്നു. കേരളത്തിന്‍റെ കാലാവസ്ഥയില്‍ കാലവര്‍ഷാരംഭത്തോട് കൂടി വളര്‍ച്ച ശക്തി പ്രാപിക്കുകയും വേനലിന്‍റെ വരവോട് കൂടി പൂത്ത് കായ്കള്‍ ഉണ്ടായി നശിക്കുകയും ചെയ്യുന്നു. ഈ വിത്തുകള്‍ ജലലഭ്യതക്ക് അനുസരിച്ച് മുളച്ചു തൈകളാകുന്നു. എന്നാല്‍ ചെറിയ തോതില്‍ ജലസേചനം നടത്തുകയാണെങ്കില്‍ കാലഭേദമില്ലാതെ കിരിയാത്ത് വളര്‍ത്താം.

ഉപയോഗങ്ങളും, ഔഷധഗുണങ്ങളും


• കിരിയാത്ത്‌, കുരുമുളക്‌, മല്ലി, മൈലാഞ്ചി വേര്‌ സമം ചേര്‍ത്ത്‌ കഷായം വെച്ച്‌ കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും.

• പനി, മലമ്പനി, കരള്‍ രോഗങ്ങള്‍, വിളര്‍ച്ച, പിത്ത ദോഷങ്ങള്‍ എന്നിവയ്‌ക്ക്‌ കിരിയാത്ത്‌ ഔഷധമായി ഉപയോഗിക്കുന്നു.

• രക്ത ശുദ്ധിയ്‌ക്കും, മലശോധനയ്‌ക്കും കിരിയാത്ത്‌ നല്ലതാണ്‌.

• മുലപ്പാല്‍ ശുദ്ധീകരിക്കുന്നതിനും മുറിവുണക്കുന്നതിനും കിരിയാത്തിന്‌ ശക്തിയുണ്ട്‌.

• കിരിയാത്ത്‌, ചിറ്റരത്ത, ചെറുതേക്ക്‌, ചുക്ക്‌ ഇവ കഷായം വച്ച്‌ 20 മി. ലി. എടുത്ത്‌ ആവണക്കെണ്ണ ചേര്‍ത്ത്‌ ദിവസേന രണ്ടു പ്രാവശ്യം കഴിച്ചാല്‍ ആമവാതത്തിനു ശമനമുണ്ടാകും.

• കിരാതപാഠാദി കഷായം, കിരാതാദി കഷായം ഇവ കിരിയാത്ത്‌ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന ഔഷധങ്ങളാണ്‌.

English Summary: Kiriath: A medicinal plant that grows like a weed
Published on: 04 March 2021, 09:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now