1. Health & Herbs

മഞ്ഞപ്പിത്തം തടയാന്‍ കരിമ്പിന്‍ ജ്യൂസ്‌

ജ്യൂസുകളുടെ കൂട്ടത്തില്‍ പലപ്പോഴും നാം കരിമ്പ് ജ്യൂസിന് പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എല്ലാക്കാലവും ലഭിക്കില്ലെന്നതും ഒരു കാരണമാണ്. ക

KJ Staff
ജ്യൂസുകളുടെ കൂട്ടത്തില്‍ പലപ്പോഴും നാം കരിമ്പ് ജ്യൂസിന് പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എല്ലാക്കാലവും ലഭിക്കില്ലെന്നതും ഒരു കാരണമാണ്. കരിമ്പിന്‍ ജ്യൂസ്‌ നാം സാധാരണയായി കുടിക്കുന്നത് ദാഹ ശമനത്തിനും നല്ല എനര്‍ജി കിട്ടനുമാണ്. എന്നാല്‍ കരിമ്പിന്‍ ജ്യൂസ്‌ ദാഹ ശമനത്തിനും എനര്‍ജിക്കും മാത്രമുള്ള ഒന്നല്ല ഇതില്‍ ധാരാളമായി ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് .

മഞ്ഞപ്പിത്തത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു ചികിത്സാമാര്‍ഗമാണ് കരിമ്പ് ജ്യൂസ്‌. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും. അയന്‍,പോടാസ്യം,ഫോസ്ഫറസ്,മഗ്നീസിയം തുടങ്ങിയ പല ധാതുക്കളുടെയും കലവറയാണ് കരിമ്പിന്‍ ജ്യൂസ്‌. രോഗങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന പോഷക നഷ്ടം പരിഹരിക്കാന്‍ നല്ലൊരു വഴിയാണ് കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത്.

fresh sugarcane juice

ശരീരത്തില്‍ ജലാംശം കുറവുള്ളവര്‍ കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത് വളരെ നല്ലതാണ് .തൊണ്ടരോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കരിമ്പിന്‍ ജ്യൂസ്‌. ദിവസേന കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത് മൂത്രത്തില്‍ കല്ലിനുള്ള നല്ലൊരു പരിഹാര മാര്‍ഗ്ഗം ആണ്.

മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് കരിമ്പിന്‍ ജ്യൂസ്‌. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുവാനും അതുവഴി മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന ബിലിരുബിന്റെ ഉല്‍പ്പാദനം തടയുവാനും കരിമ്പിന്‍ ജ്യൂസ്‌ സഹായിക്കും .
പ്രമേഹ രോഗികള്‍ക്ക് പറ്റിയ മധുരം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്‌. രക്തത്തിലെ ഗ്ലുകോസ് ലെവല്‍ ശരിയായ അളവില്‍ ക്രമീകരിക്കാന്‍ ഇത് സഹായിക്കും.

sugarcane

കിഡ്‌നി സ്റ്റോണ്‍ തടയാനും കരിമ്പ് ജ്യൂസ് സഹായിക്കും. കരിമ്പിന്‍ ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാന്‍ സഹായിക്കും. ഇല്ലെങ്കില്‍ ഇവ അലിഞ്ഞു പോകാന്‍ ഇടയാക്കും.കാന്‍സര്‍ തടയാനും കരിമ്പിന്‍ ജ്യൂസ്‌ന് കഴിവുണ്ട് പ്രത്യേകിച്ച് ബ്രെസ്റ്റ് , കോളന്‍, ലങ്ഗ് കാന്‍സര്‍ എന്നിവ. കരിമ്പിന്‍ ജ്യൂസ്ന്‍റെ ആല്‍ക്കലിന്‍ സ്വഭാവമാണ് ഇതിനു കാരണം. ചുരുക്കി പറഞ്ഞാല്‍ കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത് കൊണ്ട് ശരീരത്തില്‍ ഗുണങ്ങള്‍ മാത്രമേ ഉള്ളു. 

പക്ഷെ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം കരിമ്പിന്‍ ജ്യൂസ്‌ തയാറാക്കുന്ന സാഹചര്യങ്ങള്‍ ആണ്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ തയാറാക്കുന്ന കരിമ്പിന്‍ ജ്യൂസ്‌ കഴിച്ചാല്‍ ചിലപ്പോൾ വിപരീത ഫലമാകും കിട്ടുക. അതുകൊണ്ട് കഴിവതും വീട്ടില്‍ത്തന്നെ തയാറാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം.

SR
English Summary: sugarcane juice

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds