Updated on: 28 July, 2022 5:22 PM IST
വെറുതെ കൊറിയ്ക്കുന്ന കപ്പലണ്ടി വെറും വയറ്റിൽ കഴിച്ചാലോ?

വൈകുന്നേരം ഒരു കപ്പ് ചൂട് ചായയും ഒപ്പം കൊറിക്കാൻ കുറച്ച് കപ്പലണ്ടിയും കഴിച്ചിരിക്കാൻ ഇഷ്ടമുള്ളവരായിരിക്കും മിക്കവരും. നിലക്കടലയും കൊറിച്ച് വീട്ടുകാർക്കൊപ്പമോ, സുഹൃത്തുക്കൾക്കൊപ്പമോ സൊറ പറഞ്ഞിരിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. ഒഴിവുസമയങ്ങളിൽ കൊറിക്കാൻ മാത്രമല്ല കപ്പലണ്ടി അഥവാ നിലക്കടല (Peanut) ശരീരത്തിന് ചില പോഷക ഗുണങ്ങളും നൽകുന്നുണ്ട്.

ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ, പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ഇ, സോഡിയം, പൊട്ടാസ്യം, കാൽസ്യം, ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ശരീരത്തെ ഊർജ്ജസ്വലമായി നിലനിർത്താൻ സഹായിക്കുന്നു.

എന്നാൽ ഇത്രയധികം ഗുണങ്ങൾ നിറഞ്ഞ കപ്പലണ്ടി വെറുംവയറ്റിൽ കഴിക്കാറുണ്ടോ? രാവിലെ പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതിന് മുൻപ് കപ്പലണ്ടി വെറുതെ കൊറിയ്ക്കാമോ എന്ന് ചിന്തിക്കുന്നെങ്കിൽ അത് ആരോഗ്യത്തിന് പ്രശ്നമാകും. ഇങ്ങനെ വെറുംവയറ്റിൽ നിലക്കടല കഴിച്ചാൽ എന്ത് സംഭവിക്കുമെന്നത് പരിശോധിക്കാം.

നിലക്കടല വെറും വയറ്റിൽ കഴിക്കാൻ പാടില്ലെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. കൂടാതെ, നിലക്കടല വെള്ളത്തിൽ കുറച്ച് നേരം കുതിർത്ത് വച്ചതിന് ശേഷം കഴിയ്ക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്.

കാരണം, കപ്പലണ്ടി വെള്ളത്തിൽ കുതിർത്ത് കഴിയ്ക്കുന്നതിലൂടെ ആമാശയത്തിൽ ദഹനം സുഗമമായി നടക്കുന്നു. നിങ്ങൾ കുതിർത്ത നിലക്കടല കഴിക്കുകയാണെങ്കിൽ, അതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ഘടകങ്ങൾ ശരീരത്തിൽ നന്നായി പ്രവർത്തിക്കുന്നു.

ഇതുകൂടാതെ, നിങ്ങൾ വറുത്ത കപ്പലണ്ടി കഴിക്കാൻ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. എങ്കിലും, ഇത് ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക. കാരണം, ഇത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും.

അതേ സമയം നിലക്കടല ദിവസവും ഒരു പിടിയിൽ കൂടുതൽ കഴിക്കാൻ പാടില്ല. ആവശ്യത്തിലധികം നിലക്കടല കഴിച്ചാൽ ചർമത്തിൽ അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് ശരീര താപനിലയെയും ബാധിക്കുന്നു. നെഞ്ചെരിച്ചിൽ, അസിഡിറ്റി പോലുള്ളവയും ഇതിലൂടെ ഉണ്ടായേക്കാം.

നിലക്കടല സൂക്ഷിക്കേണ്ട വിധം

കപ്പലണ്ടി കഴിയ്ക്കുന്നത് എങ്ങനെയെന്നത് പോലെ, ഇത് കേടാകാതിരിക്കാൻ എങ്ങനെ സൂക്ഷിക്കണമെന്നതും അറിഞ്ഞിരിക്കണം. അതായത്, നിങ്ങൾ നിലക്കടല സൂക്ഷിക്കുകയാണെങ്കിൽ, ഒരു ഇറുകിയ പാത്രത്തിൽ സൂക്ഷിക്കുക. ഒപ്പം അവ തണുത്തുപോയതായി കണ്ടാൽ കഴിയ്ക്കരുത്. കാരണം ചിലപ്പോൾ ഇതിൽ പ്രാണികൾ വീഴുന്നതിനും കേടാകുന്നതിനും കാരണമാകും. മാത്രമല്ല, കപ്പലണ്ടി വളരെ ഈർപ്പമുള്ള സ്ഥലത്ത് സൂക്ഷിക്കരുത്.

മലയാളിയുടെ പ്രിയപ്പെട്ട നാലുമണി പലഹാരമാണ് കപ്പലണ്ടി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ കപ്പലണ്ടി കൊണ്ട് ചമ്മന്തിയും മറ്റും തയ്യാറാക്കാറുണ്ട്. വൈവിധ്യ രുചികൾ പരീക്ഷിക്കാമെന്നത് പോലെ, വിവിധ തരത്തിൽ കപ്പലണ്ടി ശരീരത്തിന് പ്രയോജനകരവുമാകുന്നു. അതായത്, ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇത് വളരെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: അമിതമായി വെള്ളം കുടിച്ചാൽ അപകടം

കൂടാതെ, ഇത് എല്ലാത്തരം ചർമ രോഗങ്ങളെയും അകറ്റി നിർത്തുകയും ചെയ്യുന്നു. ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും കപ്പലണ്ടി വളരെ നല്ലതാണ്. ഇതിന് പുറമെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കപ്പലണ്ടി ഉപയോഗിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Know How Body Reacts If You Eat Peanuts In Empty Stomach
Published on: 28 July 2022, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now