1. Health & Herbs

ആരോഗ്യത്തിനേറെ ഗുണം ചെയ്യുന്ന ശർക്കര തണുപ്പുകാലങ്ങളിൽ എങ്ങനെയെല്ലാം കഴിക്കാമെന്ന് നോക്കാം

തണുപ്പുകാലത്ത് കഴിക്കാൻ ഏറ്റവും ഉചിതമായ ഭക്ഷ്യപദാർത്ഥമാണ് ശർക്കര. തണുപ്പു കാലത്ത് രോഗപ്രതിരോധ ശേഷിയ്ക്കായി ശര്‍ക്കര കഴിയ്ക്കാന്‍ ചില പ്രത്യേക വഴികളുണ്ട്. ഈ പ്രകൃതിദത്ത മധുരപലഹാരം ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒരു ബദൽ മാത്രമല്ല.

Meera Sandeep
Health benefits of Jaggery
Health benefits of Jaggery

തണുപ്പുകാലത്ത് കഴിക്കാൻ ഏറ്റവും ഉചിതമായ ഭക്ഷ്യപദാർത്ഥമാണ് ശർക്കര. ഈ പ്രകൃതിദത്ത മധുരപലഹാരം ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒരു ബദൽ മാത്രമല്ല, ഇവയ്ക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഉണ്ട്. 

Iron, Vitamin C, Protein, Magnesium, Potassium, എന്നിവ കൊണ്ട് സമ്പന്നമായ ശർക്കര ഓരോ വ്യക്തിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ്, പ്രത്യേകിച്ച് അന്തരീക്ഷ താപനില കുറയുന്ന സമയത്ത്.

നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ ശൈത്യകാലം, ആസ്ത്മ, അലർജി, ജലദോഷം, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ശർക്കര നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, തൊണ്ടയിലെ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും. 

മറ്റ് ചില ഗുണകരമായ ഭക്ഷ്യ വസ്തുക്കളുമായി ചേർക്കുമ്പോൾ ശർക്കര അതിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം

നെയ്യിനൊപ്പം

നെയ്യും ശർക്കരയും ഒരുമിച്ച് ചേർത്ത് കഴിക്കുന്നത് മലബന്ധത്തിൽ നിന്ന് മോചനം നേടാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശരീരത്തെ ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുവാനും മാനസികാവസ്ഥ വർദ്ധിപ്പിക്കാനും ചർമ്മം, മുടി, നഖം എന്നിവ ആരോഗ്യകരമായി നിലനിർത്തുവാനും അവ സഹായിക്കും. 

ഒരു ടേബിൾ സ്പൂൺ നെയ്യിൽ കുറച്ച് ശർക്കര കലർത്തി ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കുന്നത് പരമാവധി ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കുവാൻ സഹായിക്കുന്നു. 

കപ്പലണ്ടിയുമായി ചേർത്ത്

ശർക്കരയും കപ്പലണ്ടിയും ചേർത്ത് തയ്യാറാക്കുന്ന കപ്പലണ്ടി മിട്ടായി എല്ലാവർക്കും ഏറെ പ്രിയങ്കരമായ മറ്റൊരു പ്രശസ്തമായ ശൈത്യകാല മധുരപലഹാരമാണ്. ബയോട്ടിൻ, ചെമ്പ്, നിയാസിൻ, ഫോളേറ്റ്, മാംഗനീസ്, വിറ്റാമിൻ ഇ, തയാമിൻ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ സമ്പുഷ്ടമായ ഉറവിടമാണ് കപ്പലണ്ടി.

ശൈത്യകാലത്ത് കപ്പലണ്ടിയും ശർക്കരയും ചേർത്ത് കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് അകറ്റുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കാനും ഇത് ഉപകരിക്കും.

എള്ളുമായി ചേർത്ത്

എള്ള്, Calcium, Magnesium, Manganese, Sink എന്നിവ കൊണ്ട് സമ്പന്നമാണ്. ഈ വിത്തുകൾ ഊർജ്ജത്തിന്റെ ശക്തികേന്ദ്രമാണ്. ശർക്കരയുമായി ചേർത്ത് എള്ള് കഴിക്കുന്നത് ശൈത്യകാലത്ത് ഉണ്ടാകുന്ന സാധാരണ ആരോഗ്യ പ്രശ്നങ്ങളായ ജലദോഷം, ചുമ, പനി എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

ഗോണ്ടിനൊപ്പം

രുചികരവും ആരോഗ്യകരവുമായ ശൈത്യകാല ലഘുഭക്ഷണമാണ് ഗോണ്ട് ലഡ്ഡു. ഉണങ്ങിയ പഴങ്ങൾ, ഗോതമ്പ്, ഗോണ്ട്, ശർക്കര എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ശീതകാല മധുരപലഹാരം അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താൻ സഹായിക്കുകയും മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഘടകമായും പ്രവർത്തിക്കുകയും ചെയ്യും.

English Summary: How can we eat jaggery in winter season?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds