അതേസമയം എല്ലാ അസ്ഥിവേദനകളും അവാസ്കുലാർ നെക്രോസിസ് ആണെന്ന് ഭയപ്പെടേണ്ടതില്ല. ചിലപ്പോൾ ഇത് മറ്റെന്തെങ്കിലും വേദനയായിരിക്കും. കോവിഡ് ശ്വാസകോശത്തെ ബാധിച്ചതിനെ തുടർന്ന് സ്റ്റിറോയ്ഡ് മരുന്നുകൾ നൽകിയ രോഗികളിൽ അസ്ഥിമരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവാസ്‌കുലാർ നെക്രോസിസിന്റെ തുടക്കത്തിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. എന്നാൽ രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഭാരം പ്രയോഗിക്കുമ്പോൾ രോഗം ബാധിച്ച സന്ധികളിൽ വേദന അനുഭവപ്പെടാൻ തുടങ്ങും. പിന്നീട് വെറുതെ കിടക്കുമ്പോൾ തന്നെ വേദന അനുഭവപ്പെടാൻ തുടങ്ങും.
പിന്നീട് വേദന കൂടുതൽ അസഹ്യമാകുകയും വേദന കടുക്കാനും സാധ്യതയുണ്ട്. ഇടുപ്പ്, തോൾഭാഗം, കാൽമുട്ട്, കൈകൾ, കാൽപ്പാദം എന്നിവിടങ്ങളിൽ ഈ രോഗം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സന്ധികളിൽ തുടർച്ചയായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും വൈദ്യസഹായം തേടുന്നതാണ് ഉത്തമം. പൂർണമായും ഈ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാൻ ഏകദേശം 3 വർഷക്കാലം വേണ്ടിവരും. എന്നാൽ രോഗികൾ ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയാൽ 3 മുതൽ 6 ആഴിചയ്ക്കുള്ളിൽ വേദന കുറഞ്ഞുതുടങ്ങും.
നിലവിൽ രാജ്യത്ത് കോവിഡ് മുക്തരായതിന് ശേഷം അവാസ്കുലാർ നെക്രോസിസ് ബാധിച്ച് 16 രോഗികകളാണ് ചികിത്സയിൽ കഴിഞ്ഞത്. ആദ്യഘട്ടത്തിലാണ് രോഗം തിരിച്ചറിയുന്നതെങ്കിൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. എംആർഐ സ്കാനിംഗ് ആണ് അസ്ഥിമരണം സ്ഥിരീകരിക്കാനുള്ള ഫലപ്രദമായ മാർഗം. സ്റ്റിറോയിഡിന്റെ നിശ്ചിത ഡോസുകൾ ഉപയോഗിച്ചവരിലാണ് ഈ രോഗം കണ്ടുവരുന്നത്. മുംബൈയിൽ അസ്ഥിമരണം സംഭവിച്ച 2 രോഗികൾക്ക് രോഗം ഭേദമാകാൻ സ്റ്റിറോയ്ഡ് നൽകിയിരുന്നു.