1. Health & Herbs

ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ക്രമാതീതമായി കൂടുകയാണ്. താരതമേന്യ വയസ്സ് കുറഞ്ഞവരിലാണ് ഇപ്പോൾ ഹൃദ്രോഗം കൂടുതലയായി കാണപ്പെടുന്നത്. ഇത് വളരെയധികം ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന ഒരു രോഗമാണ്. ഈ രോഗം വന്നിട്ട് ചികിൽസിക്കുന്നതിനെകാളും നല്ലത് വരാതിരിക്കാനുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതല്ലെ? എന്തൊക്കെയാണ് അവ എന്ന് നോക്കാം.

Meera Sandeep
Things You Can Do to Prevent Heart Disease
Things You Can Do to Prevent Heart Disease

ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ക്രമാതീതമായി കൂടുകയാണ്.  താരതമേന്യ വയസ്സ് കുറഞ്ഞവരിലാണ് ഇപ്പോൾ ഹൃദ്രോഗം കൂടുതലയായി കാണപ്പെടുന്നത്. ഇത് വളരെയധികം ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന ഒരു രോഗമാണ്. ഈ രോഗം വന്നിട്ട് ചികിൽസിക്കുന്നതിനെകാളും നല്ലത് വരാതിരിക്കാനുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതല്ലെ? എന്തൊക്കെയാണ് അവ എന്ന് നോക്കാം.

ഇതിൻറെ ലക്ഷണങ്ങൾ ഓരോരുത്തർക്കും വെവ്വേറെയാണ് കാണപ്പെടുന്നത്. നെഞ്ചു വേദന,  നെഞ്ച് എരിച്ചിൽ, ഇടതുകൈ വേദന, വിയർപ്പ്, എന്നിങ്ങനെ പോകുന്നു.

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക

ഭക്ഷണത്തിൻറെ കാര്യത്തിൽ നാലു കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.  1. കൊഴുപ്പ് കുറയ്ക്കുക,  2. കലോറി കുറയ്ക്കുക, 3. ഉപ്പ് കുറയ്ക്കുക, 4. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക.  Mutton, beef, pork തുടങ്ങിയ റെഡ് മീറ്റ് ഒഴിവാക്കുക. എണ്ണ ഏതായാലും കുറഞ്ഞ രീതിയിൽ ഉപയോഗിക്കുന്നതാണ് ഉത്തമം. നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറികളും, പഴങ്ങളും ധാരാളം കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു. പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന potassium ബ്ലഡ് പ്രഷർ കുറക്കുന്നതിന് സഹായിക്കുന്നു.      

വ്യായാമം ഒരു ശീലമാക്കുക

നിത്യന വ്യായാമം ചെയ്യുന്നവരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനം തെളിയിക്കുന്നുണ്ട്. ഇനി ഏതു തരം വ്യായാമമാണ് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യുന്നത്?  Brisk walking ആണ് ഏറ്റവും ഉത്തമമായ വ്യായാമം. അതായത്‌ കൂടുതൽ വേഗതയിലുമല്ല കുറഞ്ഞ വേഗതയിലുമല്ലാതെ മീഡിയം രീതിയിൽ നടക്കുക.  20 മിനിറ്റ് തുടർച്ചയായ വ്യായാമമാണ് ചെയ്യേണ്ടത്.

മാനസിക സമ്മർദ്ദം കുറക്കുക

മാനസിക സമ്മർദ്ദമാണ് ഹൃദ്രോഗത്തിനുള്ള മറ്റൊരു കാരണം. അതുകൊണ്ടുതന്നെ മാനസിക സമ്മർദ്ദം കുറക്കേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മർദ്ദത്തിനുള്ള കാരണം കണ്ടുപിടിച്ച് അത് പരിഹരിക്കാൻ ശ്രമിക്കുക. പ്ലാനിങ്ങും ചിട്ടയുമുള്ള ജീവിതം മാനസിക സമ്മർദ്ദം കുറക്കുമെന്ന് പറയുന്നുണ്ട്.

6 മണിക്കൂർ ഉറക്കം അത്യന്താപേക്ഷിതമാണ്. അത്രയും ഉറങ്ങിയാൽ തന്നെ മാനസിക സമ്മർദ്ദം കുറയുമെന്നാണ് പറയുന്നത്. യോഗയും മെഡിറ്റേഷനും മാനസിക സമ്മർദ്ദം കുറക്കുന്നുണ്ട്. ഏതെങ്കിലും ഇഷ്‌ടമുള്ള ഒരു ഹോബിയിൽ ഏർപ്പെടുക, ഫ്രണ്ട്സിനോടും, റിലേറ്റീവ്സിനോടും സംസാരിക്കുക, അവരോടൊത്ത് കുറച്ച് സമയം ചിലവഴിക്കുക. അസുഖ ചിന്തകൾ ഒഴിവാക്കാൻ ശക്തമായ തീരുമാനമെടുക്കുക, പോസിറ്റീവായി ചിന്തിക്കുക, പരിമിതികൾ മസ്സിലാക്കി നമുക്ക് ആവുന്ന കാര്യങ്ങൾ മാത്രം സ്വപ്‌നങ്ങൾ കാണുക.  ഇതെല്ലം മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു.

പുകവലി ഉപേക്ഷിക്കുക

പുകവലിക്കുന്നവർ അത് ഉപേക്ഷിക്കുക. ഇത് ഹൃദ്രോഗത്തിനുള്ള 42% സാധ്യത കുറക്കുന്നു. 

അവാസനമായി, പ്രമേഹം, ബ്ലഡ് പ്രഷർ, കൊളെസ്റ്റെറോൾ, എന്നീ അസുഖങ്ങൾ ഉള്ളവർ അതിൻറെ അളവ് കുറക്കാൻ ശ്രമിക്കണം.

ഇതെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും ഒരു പരിധി വരെ ഹൃദ്രോഗത്തെ തടയാൻ കഴിയും.

English Summary: Things You Can Do to Prevent Heart Disease

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds