Updated on: 3 May, 2021 10:22 AM IST
കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്.

ചുവന്നുള്ളിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞോ അറിയാതെയോ നാം നിത്യവും കറികളിൽ ചേർക്കാറുണ്ട്.

മിക്കവാറും രുചികൂട്ടുക എന്നതാണ് ചുവന്നുള്ളിയുടെ ജോലി എങ്കിലും അത് നൽകുന്ന ഔഷധഗുണങ്ങൾ പലർക്കും അറിയില്ല.എന്നാൽ അറിഞ്ഞുകഴിഞ്ഞാൽ നിർബന്ധമായും ചുവന്നുള്ളി ചേർക്കും.

അത്രയ്ക്ക് മികച്ച ഒന്നാണ് കുഞ്ഞൻ ചുവന്നുള്ളി. ചിലപ്പോൾ ചുവന്നുള്ളി അരിഞ്ഞെടുക്കാനുള്ള പ്രയാസം മൂലം സവാള ഉപയോഗിക്കാറുണ്ട്. എന്നാൽ ഗുണങ്ങളുടെ കാര്യത്തിൽ സവാളയ്ക്ക് മുൻപിലാണ് ഈ ചുവന്നുള്ളിയുടെ സ്ഥാനം.

ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തില്‍ പെട്ട ഉള്ളിയെ ഇംഗ്ലീഷില്‍ ഒണിയന്‍ (Onion) എന്നും സംസ്കൃതത്തില്‍ പലാണ്ഡു എന്നും അറിയപ്പെടുന്നു.ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്. ആറു ഭൂതം എന്നാല്‍ പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്.

ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറുന്നതാണ്.കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് കുട്ടികള്‍ക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്.

ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.

ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും.

രക്താര്‍ശസില്‍,ചികിത്സയ്ക്കായി ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ഉള്ളി ഒപ്പം നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ മൂലക്കുരു മാറുവാന്‍‌ വളരെയധികം നല്ലതാണ്.

ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്‍ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും.

ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്. ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാല്‍ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്. രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്. ശരീരാവയവങ്ങള്‍ പൊട്ടിയാല്‍ വ്രണായാമം (ടെറ്റനസ്) വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല.

English Summary: Knowing these benefits will never eliminate red onions in the kitchen
Published on: 03 May 2021, 09:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now