കേരളത്തിൽ ചുവന്നകൊടുവേലി ഉദ്യാനങ്ങളിൽ പൂച്ചെടിയായി നട്ടു പരിപാലിച്ചു വരുന്നു. കൂടാതെ വീട്ടുവളപ്പുകളിൽ ഗൃഹവൈദ്യാവശ്യത്തിനായും ഈ ചെടി വളർത്തുന്നുണ്ട്. ഒന്നര-രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഭാഗികമായി വള്ളിച്ചെടിയുടെ സ്വഭാവമുള്ള ബഹുവർഷസസ്യമാണ് ചെത്തിക്കൊടുവേലി.
ഔഷധപ്രാധാന്യം
ഒരു ഗ്രാം ചുവന്ന കൊടുവേലിയുടെ വേര് 100 മി.ലി. മോരിൽ നന്നായി അരച്ചു കലക്കി 2 നേരം കഴിച്ചാൽ ഗ്രഹണി മാറും.
കൊടുവേലി, അമൃത് ഇവ സമമെടുത്ത് കഷായം വെച്ച് 25 മി.ലി. വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും.
കൊടുവേലിക്കിഴങ്ങ് ഗോമൂത്രത്തിൽ അരച്ച് മന്തുള്ള ഭാഗത്ത് പുരട്ടുന്നത് രോഗശമനത്തിന് നല്ലതാണ്.
കൊടുവേലിക്കിഴങ്ങ് കള്ളിച്ചെടിയുടെ പാലിൽ അരച്ച് ശർക്കരയും ചേർത്ത് അരിമ്പാറയുള്ള ഭാഗത്ത് പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞു പോകും.
കൊടുവേലിക്കിഴങ്ങ് അരച്ച് നെല്ലിക്കയോളം വലുപ്പത്തിൽ ഉരുളകളാക്കി
ആട്ടിൻപാലിൽ ചേർത്തു കുടിച്ചാൽ വായുകോപത്തിന് ശമനമുണ്ടാകും.
കൊടുവേലിക്കിഴങ്ങ് നന്നായി ശുദ്ധീകരിച്ച് ഉണക്കി പൊടിച്ച് നിത്യവും സേവിച്ചാൽ കുഷ്‌ഠരോഗം ഭേദമാകും.
കൊടുവേലിക്കിഴങ്ങ്, തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, ചുക്ക് ഇവ കൊണ്ടുണ്ടാക്കിയ കഷായം സേവിച്ചാൽ എല്ലാ വിധ മഹോദരത്തിൽ നിന്നും ആശ്വാസം ലഭിക്കും.
കൊടുവേലിക്കിഴങ്ങ് ഔഷധത്തിനായി ഉള്ളിൽ കഴിക്കുവാൻ ഉപയോഗിക്കുന്നതിനു മുൻപ് ചാണകം കലക്കിയ വെള്ളത്തിൽ പുഴുങ്ങിയെടുത്തോ കിഴങ്ങ് നുറുക്കി ചുണ്ണാമ്പു വെള്ളത്തിൽ കഴുകിയോ ശുദ്ധീകരിക്കണം.