Updated on: 13 December, 2022 11:54 AM IST
Kombucha can be consumed to reduce diabetes; Health Benefits

ഉൻമേഷദായകവും പുളിപ്പിച്ചതുമായ പ്രോബയോട്ടിക്കുകൾ നിറഞ്ഞതുമായ കൊംബുച്ച ഒരു പുളിപ്പിച്ച പാനീയമാണ്, ഇത് ബ്ലാക്ക് അല്ലെങ്കിൽ ഗ്രീൻ ടീയുടെ മിശ്രിതത്തിൽ യീസ്റ്റ് ഉപയോഗിച്ച് നിർമ്മിക്കുന്നു. പോഷകങ്ങളുടെയും ഗുണങ്ങളുടെയും സമൃദ്ധി വാഗ്ദാനം ചെയ്യുന്നതിനാൽ, പ്രത്യേകിച്ച് ആരോഗ്യ ദാദാക്കൾക്കിടയിൽ ഇത് കൂടുതൽ പ്രചാരമുള്ള പാനീയമായി മാറുകയാണ്.

കൊംബുച്ചയുടെ മികച്ച അഞ്ച് ആരോഗ്യ ഗുണങ്ങൾ ഇവിടെ പരിശോധിക്കാം.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നതാണ് പ്രധാന ആരോഗ്യ ഗുണങ്ങളിൽ ഒന്ന്. പ്രോബയോട്ടിക്‌സിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, നിങ്ങളുടെ കുടലിലെ നല്ല ബാക്ടീരിയകളെ സന്തുലിതമാക്കാനും വയറുവേദന, ഗ്യാസ്ട്രൈറ്റിസ് പോലുള്ള ഒന്നിലധികം ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇതിന് കഴിവുണ്ട്. കൂടാതെ, മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവ ഒഴിവാക്കാനും ഇത് ഉപയോഗപ്രദമാണ്.

ക്യാൻസർ തടയാൻ സഹായിച്ചേക്കാം

ചില ചെറിയ ടെസ്റ്റ് ട്യൂബ് പഠനങ്ങൾ പ്രകാരം, വിവിധ കാൻസർ വിരുദ്ധ ഗുണങ്ങളിൽ കൊംബുച്ച സമൃദ്ധമാണ്. ടീ പോളിഫെനോളുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉയർന്ന സാന്ദ്രത കാരണം കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കൊംബുച്ച സഹായിച്ചു എന്ന് പഠനങ്ങൾ വെളുപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ പുതിയ കോശങ്ങളുടെ ഉൽപാദനത്തിലേക്ക് നയിക്കുന്ന ആൻജിയോജെനിസിസ് സവിശേഷത ഇതിനുണ്ട് എന്ന് മറ്റൊരു പഠനം തെളിയിച്ചു. ഗ്രീൻ ടീയുടെ ഗുണങ്ങൾ പല അർബുദങ്ങളെയും തടയുന്നതിന് സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാം

നിങ്ങൾ പ്രമേഹബാധിതനാണെങ്കിൽ, പ്രത്യേകിച്ച് ടൈപ്പ് 2 ഉണ്ടെങ്കിൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കൊമ്പുച്ച ഉൾപ്പെടുത്തുന്നത് പരിഗണിക്കാം. കാർബോഹൈഡ്രേറ്റുകളുടെ ദഹനം മന്ദഗതിയിലാക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കൊംബുച്ച ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പ്രമേഹ വിരുദ്ധ സംയുക്തങ്ങൾക്ക് പേരുകേട്ടതാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താം

ഒന്നിലധികം പഠനങ്ങൾ നടത്തിയത് പ്രകാരം, ഏതെങ്കിലും ഹൃദ്രോഗത്തിന്റെ രണ്ട് പ്രധാന ഘടകങ്ങളായ "മോശം" എൽഡിഎൽ, "നല്ല" എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നിവ ഗണ്യമായി മെച്ചപ്പെടുത്താൻ കൊംബുച്ച സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, ഗ്രീൻ ടീ എൽഡിഎൽ കൊളസ്ട്രോൾ കണങ്ങളെ ഓക്സീകരണത്തിൽ നിന്ന് തടയുന്നു, ഇത് വിവിധ ഹൃദയ രോഗങ്ങൾക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

വിവിധ ഓർഗാനിക് ആസിഡുകൾ, പ്രകൃതിദത്ത ചേരുവകൾ, നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകൾ എന്നിവയാൽ കൊംബുച്ച നിറഞ്ഞിരിക്കുന്നു. മാത്രമല്ല, മിക്ക കേസുകളിലും, മഞ്ഞൾ, ഇഞ്ചി എന്നിവയും അടങ്ങിയിട്ടുണ്ട്, ആയുർവേദത്തിലെ രണ്ട് അത്ഭുതകരമായ ഔഷധങ്ങൾ, അവയുടെ രോഗശാന്തി ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആരോഗ്യം നമ്മുടെ കുടലിൽ നിന്ന് ആരംഭിക്കുമ്പോൾ, കൊംബുച്ചയുടെ പ്രോബയോട്ടിക് സംയുക്തങ്ങൾ നമ്മുടെ കുടലിന്റെ ആരോഗ്യത്തിനും വികാസത്തിനും ഒരു അനുഗ്രഹമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഷിയ ബട്ടർ ചർമ്മത്തിന് എങ്ങനെ ഉപയോഗിക്കാം? എന്താണ് ഗുണങ്ങൾ

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Kombucha can be consumed to reduce diabetes; Health Benefits
Published on: 13 December 2022, 11:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now