'നാരകം നട്ടേടവും കൂവളം പട്ടേടവും അശ്രീകരം' എന്നാണല്ലൊ ചൊല്ല്, കൂവളത്തിന് ഭൂതപ്രേതാദികളെ അകറ്റാൻ കഴിയുമത്രെ. മുക്കുവർ ഗർഭിണികളുടെ രക്ഷയ്ക്ക് കൂവളത്തിൻ തണ്ട് മുറിവാതിൽക്കൽ കെട്ടിയിടാറുണ്ട്. ശിവന്റെ വൃക്ഷമായ കൂവളം അമ്പലങ്ങളിൽ പൂജകൾക്കായി ഉപയോഗിച്ചു വരുന്നു.
ഔഷധപ്രാധാന്യം
കൂവളത്തിന്റെ ഫലത്തിൻ്റെ കാമ്പ് ചതച്ച് ചുക്കുപൊടിയും ശർക്കരയും ചേർത്തു കഴിച്ചാൽ ഗ്രഹണി മാറിക്കിട്ടും.
കൂവളത്തില ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണകാച്ചി 5 തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദന ശമിക്കും.
മൂപ്പെത്താത്ത ഫലം ചെറുകഷണങ്ങളാക്കി വെയിലത്തിട്ട് ഉണക്കിയെടുക്കുക. ഇത് വറുത്തു പൊടിച്ചെടുത്തത് സേവിച്ചാൽ വയറിളക്കവും വയറുകടിയും മാറി കിട്ടും.
കൂവളത്തിന്റെ എണ്ണ മൂപ്പിച്ചത് പതിവായി ചെവിയിൽ ഒഴിച്ചാൽ കേൾവി കുറവുള്ളവരുടെ കേൾവിശക്തി വർദ്ധിപ്പിക്കും.
കൂവളത്തിൻ്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരിൽ തുല്യ അളവിൽ നല്ലെണ്ണയും 3 കുരുമുളകും ചേർത്ത് തിളപ്പിക്കണം. കുരുമുളക പൊട്ടുമ്പോൾ വാങ്ങി തണുപ്പിച്ച് ചെവിയിൽ തുള്ളിയായി ഒഴിച്ചാൽ ചെവിപഴുക്കൽ ശമിക്കും.
കൂവളത്തില, ആടലോടകത്തിൻ്റെ ഇല, കുറുന്തോട്ടിയില ഇവ ഒരേ അളവിൽ ചതച്ചു പിഴിഞ്ഞെടുത്ത നീര് 2 സ്‌പൂണും അത്രയും കടുകെണ്ണയും ചേർത്ത് കഴിച്ചാൽ ആസ്ത്‌മയ്ക്ക് ശമനം കിട്ടും.