അര കിലോ തഴുതാമ/ ഒരു കിലോ ഞെരിഞ്ഞില്‍ / അര കിലോ വയല്‍ച്ചുള്ളി / 200 ഗ്രാം പൂവാം കുരിന്നിലവേര്/ മുരിങ്ങയുടെ വേരില്‍തൊലി 30 ഗ്രാം / എന്നിവ ചതച്ചു ഉണക്കി പൊടിച്ച മിശ്രിതം. 50 ഗ്രാം എടുത്തു ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ദാഹം പോലെ കുടിക്കുക. ഇതു ഗുണമുള്ള മരുന്ന് തന്നെയാണ് പക്ഷെ അതെങ്ങിനെ ഗുണം ചെയ്യും എന്നതും നിങ്ങള്‍ അറിയണം .
മുള്ളങ്കി നീരും സമം മോരും കുറച്ചു നാള്‍ കഴിച്ചാല്‍ അധികം പേരുടെയും കിഡ്നി മൂത്ര കല്ലുകള്‍ പോകും .നീല ശംഖു പുഷ്പ്പത്തിന്‍ വേര് 20 ഗ്രാം അരച്ചു വെള്ളം ചേര്‍ത്തു കഴിക്കുക. ഏറെ നാള്‍ കഴിച്ചാല്‍ ഗര്‍ഭാശയ മുഴകള്‍ പോലും ഇല്ലാതാകും .
ഇലക്കറികള്‍ മത്സ്യം മാംസാദികള്‍ തീര്‍ത്തും ഒഴിവാക്കുക .
ചെറുനാരങ്ങനീര്‍ ജലo ചേര്‍ക്കാതെ കുടിച്ചാല്‍ പല്ല് പുളിക്കും ഇത്രേം കട്ടിയുള്ള പല്ലിനെ നാരങ്ങനീര്‍ പുളിപ്പിക്കുമെങ്കില്‍ കല്ലിനെ ഉരുക്കാന്‍ അധികം വളഞ്ഞ വഴി തേടേണ്ട . ഉപ്പും നാരങ്ങ നീരും കല്ലിനെ ഇല്ലാതാക്കും ചെറു നാരങ്ങനീരില്‍ ഒരു ദിനം ഇട്ടു വെച്ച മുട്ടയുടെ തോട് അലിഞ്ഞു പോകുമെങ്കില്‍ മൂത്രക്കല്ലിനു നാരങ്ങ വര്‍ഗ്ഗങ്ങള്‍ കഴിച്ചാല്‍ പോരെ ചോറിന്‍റെ കൂടെ ഒരു കഷണം അച്ചാര്‍ കൂടി കഴിച്ചിരുന്ന ശീലം ആരംഭിക്കുക .
ബീന്‍സ് കണിവെള്ളരി കുക്കുംബര്‍ വാഴപിണ്ടി വാളം പുളികൊണ്ടുള്ള ചമ്മന്തി ഇവ കല്ലുള്ളവര്‍ ഏറെ ശീലിക്കുക .
ഉപ്പു തീരെ കഴിക്കാത്തവര്‍ക്കും കല്ലുകള്‍ ഉണ്ടാകും മഴക്കാലം ഉപ്പില്‍ വറുത്ത നിലക്കടല ഉപ്പു ചേര്‍ത്ത ഭക്ഷണങ്ങള്‍ ഇവ മഴക്കാലത്ത് ഉപയോഗിക്കണം .
ഉപ്പിലിട്ട മാങ്ങ അമ്പഴങ്ങ എന്നിവ മഴക്കാലത്ത് അമ്മ കാണാതെ കട്ട് തിന്നവനോന്നും മൂത്രക്കല്ല് വന്നു ചത്തില്ലെന്ന് നിങ്ങളും ഓര്‍ക്കണം മണ്മറഞ്ഞ ആ കാലം നിങ്ങളും തിരിച്ചു കൊണ്ട് വരിക .
വെള്ളരിക്ക നീരില്‍ ഒരു നുള്ള് ശുദ്ധി വരുത്തിയ പടിക്കാരം ചേര്‍ത്തു കല്ലുള്ളവനെ കുടിപ്പിക്കും അര മണിക്കൂര്‍ കൊണ്ട് രോഗി ചേരയും കല്ലും മൂത്രത്തിലൂടെ പുറത്തു കളയും അവശതയാകുന്ന കര്‍മ്മം ആണിത് ഇതൊന്നും ആരും ചെയ്യരുത് പകരം കിണറ്റില്‍ വല്ലപ്പോഴും അമ്പതു ഗ്രാം സ്ഫടികകാരം ഇട്ടാല്‍ മതി തീരെ വെള്ളം കുറവാണെങ്കില്‍ അമ്പതു ഗ്രാം പാടില്ല അളവ് കുറക്കണം.
കല്ലുള്ളവര്‍ ചെറുനാരങ്ങയും നാരങ്ങ വര്‍ഗ്ഗങ്ങളും കൊണ്ടുള്ള അച്ചാര്‍ ഉപയോഗിക്കുക .
പാമ്പ് കടി ഏറ്റവര്‍ നല്ലൊരു ശതമാനവും കിഡ്നിയില്‍ കല്ല് വന്നു ഏറെ പ്രശ്നങ്ങളെ നേരിടേണ്ടി വന്നവരാണ് .
മാംസം ഭക്ഷിക്കുന്ന ജീവികളുടെ കാഷ്ട്ടം കാത്സ്യം നിറഞ്ഞ ചോക്ക് പോലെയാണ് വാഴു വഴുപ്പ് ഇല്ലാത്തതിനാല്‍ മല വിസര്‍ജ്ജനം ചെയ്യാന്‍ അവറ്റകള്‍ക്ക് ''റ'' പോലുള്ള ആക്ഷന്‍ ചെയ്യേണ്ടി വരുന്നു .പച്ചിലകള്‍ കഴിക്കുന്ന ആട് ചുമ്മാ നിന്ന് അപ്പിയിട്ടു കളയും സാലഡുകള്‍ കഴിക്കുന്ന മനുഷ്യര്‍ക്ക് ആടിനെ പോലെ മലബന്ധമോ മൂത്രതടസമോ ഇല്ല മനുഷ്യന്‍ നല്ല തണുപ്പുള്ളപ്പോള്‍ മാത്രം മാസം ഉപയോഗിക്കുക .ഇലക്കറികള്‍ മഴക്കാലം കഴിഞ്ഞാല്‍ ഉപേക്ഷിക്കുക വേനലില്‍ മോര് അധികം കഴിക്കുക .
ഇലമുളച്ചിയുടെ ഇല ഒരെണ്ണം വീതം തിന്നാല്‍ പത്തു ദിവസം കൊണ്ട് കല്ലുകള്‍ പോകുന്നുണ്ട് .ഇലമുളച്ചി തണുപ്പാണ് വെള്ളരി കുക്കുംബര്‍ കുമ്പളങ്ങ വര്‍ഗ്ഗങ്ങള്‍ തണുപ്പാണ് കല്ലിനെ ചിലതരം ശീത വീര്യം കൊണ്ട് ചെറുക്കാം എന്നുള്ളതാണ് നാം പഠിക്കേണ്ടത് .