Updated on: 8 April, 2021 12:30 PM IST
ചെറുനാരങ്ങാനീര്

മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു അവശ്യ വസ്തു ആയി ചെറുനാരങ്ങ മാറിയിരിക്കുന്നു. ഭക്ഷണ പാനീയങ്ങളിലും ഔഷധങ്ങളിലും ചെറു നാരങ്ങയുടെ ഉപയോഗം വളരെ വലുതാണ്. വിറ്റാമിൻ സി ധാരാളം ഉള്ള ചെറുനാരങ്ങ രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നു. പനി,തൊണ്ടവേദന എന്നിവ വരുന്നുണ്ടെന്ന് തോന്നിയാൽ ഉടനെ ചെറുനാരങ്ങാനീര് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് അതിനെ പ്രതിരോധിക്കാനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണ്.

15 ml ചെറുനാരങ്ങാനീര് 15 ml തേൻ ചേർത്ത് കഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിനും പല്ലുകളുടെയും അസ്ഥികളുടെയും ബലത്തിനും നല്ലതാണ്. ചെറുനാരങ്ങാനീരിൽ ചുക്ക്, മുളക്, തിപ്പലി ഇവ പൊടിച്ചു പൊടി ഓരോ ടീസ്പൂൺ വീതം ചേർത്ത് മൂന്നു നേരം കഴിച്ചാൽ മഞ്ഞപ്പിത്തം മാറുന്നതാണ്. ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും നീർമരുതിൻ തൊലി പൊടിച്ച് ശീലപ്പൊടിയാക്കിയത് ചെറുനാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

ചെറുനാരങ്ങ പകുതിയായി മുറിച്ച് തലയിൽ ഉരസുന്നത് താരൻ മാറാൻ നല്ലതാണ്. ശരീരത്തിൽ ഉണ്ടാകുന്ന അരിമ്പാറ മാറുവാനും ചെറുനാരങ്ങ ഉരസിയാൽ മതി. ചൂടുവെള്ളമോ പച്ചവെള്ളമോ ചേർത്ത് നേർപ്പിച്ചതായ ഒരു ഗ്ലാസ് ചെറുനാരങ്ങാ നീര് ദിവസവും കാലത്ത് കഴിക്കുന്നത് തൊലിയുടെ നിറം മെച്ചപ്പെടുത്തുവാൻ നല്ലതാണ്. തലമുടിയിൽ ഷാംപൂ ചെയ്ത ശേഷം അവസാനമായി കഴുകുന്ന വെള്ളത്തിൽ ഏതാനും തുള്ളി ചെറുനാരങ്ങാനീര് ഒഴിക്കുന്നത് മുടിയുടെ തിളക്കവും ഭംഗിയും കൂട്ടാൻ സഹായിക്കും.

Lemon has become an indispensable ingredient for Malayalees. The use of small lemon in food drinks and medicines is huge. Lemon, which is rich in vitamin C, provides immunity. If you feel feverish and sore throat immediately, adding lemon juice to hot water is an effective way to prevent it. 15 ml of lemon juice mixed with 15 ml of honey is good for eye health and teeth and bone strength.

ഉപ്പും ചെറുനാരങ്ങാനീരും ചേർത്ത് ഉണ്ടാക്കുന്ന പാനീയം മികച്ചൊരു ദാഹശമനി എന്നതിലുപരി ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും കാരണമാകുന്നു.

ചെറുനാരങ്ങ അമ്ലസ്വഭാവം ഉള്ളതാണ് എന്നാൽ അത് ആരോഗ്യത്തിന് ഒരു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.

English Summary: Lemon has become an indispensable ingredient for Malayalees The use of small lemon in food drinks and medicines is huge
Published on: 08 April 2021, 12:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now