1. Farm Tips

പ്രൂണിങ് നടത്തിയാൽ കൈ നിറയെ നാരങ്ങ

മനുഷ്യശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ജീവകങ്ങളിൽ ഏറ്റവും പ്രധാനമായ ജീവകം സി ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷ്യവിഭവമാണ് നാരങ്ങ. ജീവകം സിക്കു പുറമേ ബി കോംപ്ലക്സ് ജീവകങ്ങളും ഫ്ലളോവിനോയിടുകളും ധാരാളം അടങ്ങിയിരിക്കുന്നു.

Priyanka Menon

മനുഷ്യശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ജീവകങ്ങളിൽ ഏറ്റവും പ്രധാനമായ ജീവകം സി ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷ്യവിഭവമാണ് നാരങ്ങ. ജീവകം സിക്കു  പുറമേ ബി കോംപ്ലക്സ് ജീവകങ്ങളും ഫ്ലളോവിനോയിടുകളും ധാരാളം അടങ്ങിയിരിക്കുന്നു.  ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീര് ഉപയോഗത്തിലൂടെ ഫലപ്രദമായി നേരിടാം എന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ടോൺസിലൈറ്റിസിന് നാരങ്ങ നീര് പുരട്ടുന്നത് ഗുണകരമാണ്. നാരങ്ങാനീര് വെള്ളത്തിൽ തേൻ കലർത്തി കുടിക്കുന്നത് ജലദോഷം മാറാൻ മികച്ചതാണെന്ന് നാട്ടുവൈദ്യത്തിൽ പറയുന്നു. അങ്ങനെ അങ്ങനെ അനേകം ഗുണങ്ങളുള്ള നാരകം കൃഷിചെയ്യാൻ മലയാളിക്ക് ഇന്നും മടിയാണ്. നാരകം നട്ടിടം മുടിയുമെന്ന പഴഞ്ചൊല്ലിൽ വിശ്വസിക്കുന്ന അനേകം പേരുണ്ട് നമ്മുടെ കേരളത്തിൽ. കൃഷി ചെയ്തു അതിൽ നിന്ന് വൻ ലാഭം കൊയ്യുന്ന ഒട്ടനവധി കർഷകരെ ഇന്ന് കേരളത്തിൽ കാണാം. അത്തരത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തില്ലെങ്കിലും നിങ്ങളുടെ ദൈനംദിന ആവശ്യത്തിനു വേണ്ടിയുള്ള നാരങ്ങയെങ്കിലും കിട്ടുവാൻ വീട്ടിൽ എല്ലാവരും നാരകം നട്ടുപിടിപ്പിക്കുക  തന്നെ വേണം. പ്രധാനമായും കേരളത്തിൽ കണ്ടുവരുന്ന നാരകങ്ങളാണ് കറി നാരകം, ചെറുനാരകം, മധുര നാരകം, ഒടിച്ചുകുത്തി നാരകം, ബബ്ലൂസ്, മുസംബി തുടങ്ങിയവ. എന്നാൽ നാരകം നട്ട് കാലങ്ങൾക്ക് ശേഷവും അതിൽനിന്ന് വിളവ് ലഭിക്കുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. അല്പം പരിചരണം ഉണ്ടെങ്കിൽ ഏതു കായ്ക്കാത്ത നാരകവും കായ്ക്കും.

Lemons are a popular fruit that people use in small quantities to add flavor to food. However, they rarely consume them alone due to their intense, sour taste. Lemons give flavor to baked goods, sauces, salad dressings, marinades, drinks, and desserts, and they are also a good source of vitamin C. One 58 gram (g) lemon can provide over 30 milligrams (mg) of vitamin C. 

നാരകം കൃഷി വിജയിക്കാൻ ചില വിദ്യകൾ

നല്ല വളക്കൂറുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും തിരഞ്ഞെടുക്കൽ ആണ് അതിൽ ഏറ്റവും പ്രധാനം. വലിയ മുതൽ മുടക്ക് ഒന്നും ഇല്ലാതെ ഈ കൃഷിരീതിയിൽ നിന്ന് കായ്ഫലം നമുക്ക് ലഭ്യമാക്കാം. അതിനൊരു പൊടിക്കൈ ആണ് ഇവിടെ പറയാൻ പോകുന്നത്. നാരകം വെക്കുമ്പോൾ തന്നെ അടിവളമായി ചാണകം ചേർത്തിരിക്കണം. ചാണകം മാത്രം ചേർത്തുകൊണ്ട് ഒരിക്കലും നിങ്ങൾ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയവ നല്ല രീതിയിൽ നാരകത്തിന് ലഭിച്ചാൽ നല്ല വിളവ് തരൂ. ഒരിക്കലും നാരകം മറ്റു ചെടികൾക്കിടയിൽ ഇടവിളയായി കൃഷി ചെയ്യരുത്. നല്ല സൂര്യപ്രകാശം ഇതിന് വേണമെന്നത് ഏറ്റവും പ്രധാനമാണ്. അമിത കീടനാശിനി പ്രയോഗം ഇതിന് ആവശ്യമില്ല. വേനൽക്കാലത്ത് തടം കോരി രണ്ടുതവണയെങ്കിലും നനയ്ക്കാൻ ശ്രദ്ധിക്കണം. അമിത നന നരകത്തിന് വേണ്ട. അതുപോലെതന്നെ കായ്ഫലം ലഭിച്ചതിനുശേഷം പ്രൂണിങ് അഥവാ കൊമ്പുകോതൽ നാരകത്തിൽ പ്രധാനമാണ്. ആരോഗ്യമില്ലാത്ത തണ്ടുകളും നാരകം ഉണ്ടായി ഞെട്ടുകളും കളയണം. പുതിയ തണ്ടിൽ നിന്ന് നാരകം ഉണ്ടാവുകയുള്ളൂ. എല്ലുപൊടി പൊട്ടാഷ് എന്നിവയുടെ ഉപയോഗം നാരകത്തിൻറെ വളർച്ചയെ ത്വരിതപ്പെടുത്താൻ മികച്ചതാണ്. നല്ല രീതിയിൽ ഇതിന്റെ വേരോട്ടം സാധ്യമാക്കുവാൻ  അതിനു ചുറ്റുമുള്ള മണ്ണ് നന്നായി ആഴത്തിൽ ഇളക്കി കൊടുക്കുകയും വേണം. ഇതിൽ പ്രധാനമായും കണ്ടുവരുന്നത് ചിത്രശലഭം പുഴുക്കളുടെ ആക്രമണമാണ്. ഇത് തടയുവാൻ വെപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ആണ് മികച്ചത്. ഇതിൻറെ ഇലകൾ ചുരുണ്ട് പോകുന്നതിനും ഈ മിശ്രിതം തന്നെയാണ് ഫലപ്രദമായ രീതി.  ഇനി നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന നാരകം കായ്ക്കുന്നില്ലെങ്കിൽ താഴെ പറയുന്ന വളപ്രയോഗം ചെയ്തു നോക്കുക. അതിൻറെ ഫലം നിങ്ങൾക്ക് തന്നെ കാണാവുന്നതാണ്. ഈ മിശ്രിതം തയ്യാറാക്കുവാൻ പ്രധാനമായും വേണ്ടത് ചാരവും ചാണകവും എല്ലുപൊടിയും ആണ്. ഒരു കപ്പ് പച്ചച്ചാണകവും ഒരു  കപ്പ് ചാരവും അരക്കപ്പ് എല്ലുപൊടിയും ഒരു ബക്കറ്റിലേക്ക് എടുക്കുക. അതിലേക്ക് രണ്ടര കപ്പ് വെള്ളവും ഒഴിച്ചു ചേർത്ത് നന്നായി ഇളക്കുക. ചെറിയ നാരകത്തിന് ആണെങ്കിൽ നാല് ലിറ്റർ വെള്ളവും കൂടി ഇതിലേക്ക് ഒഴിച്ചു ചേർക്കുക. അതിനുശേഷം നരകത്തിൻറെ ചുറ്റുമുള്ള മണ്ണ് നന്നായി ഇളക്കി തടം കോരുക. ഈ തടത്തിലേക്ക് നിങ്ങൾ തയ്യാറാക്കിയ മിശ്രിതം ഒഴിച്ചുകൊടുത്തു മേൽ മണ്ണിട്ട് മൂടുക. അതിനുശേഷം മുകൾഭാഗം അല്പം നനച്ചു കൊടുക്കുക കൂടി ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി നാരകത്തിൽ നിന്ന് നല്ല കായ്ഫലം ലഭിക്കും. എല്ലാത്തരം നാരകത്തിലും ഈ പ്രയോഗം ചെയ്യാം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ

ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്

രുചി വൈഭവം കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും ആഫ്രിക്കൻ മല്ലി മുൻപന്തിയിൽ തന്നെ

റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി

കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം

എരിക്ക്-സർവ്വരോഗ സംഹാരി

പച്ചക്കറിത്തോട്ടത്തിലെ ഏതു പൂക്കാത്ത ചെടിയും പൂക്കും

പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ

വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി

English Summary: Farming tips for lemon

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds