അഴകും ആരോഗ്യവും നൽകുന്ന ഒരു വിശിഷ്ട കനിയാണ് ചെറുനാരങ്ങ.
ചീനക്കാർ ഇതിനെ ലിമങ്ക് എന്നാണ് പറയുന്നത്. സ്ത്രീകൾക്ക് ഗുണകരമായത് എന്നത്രേ ഇതിനർത്ഥം.
ആറ്റംബോംബിൽ നിന്നും ഹൈഡ്രജൻ ബോംബെയിൽ നിന്നും ഉണ്ടാകുന്ന അണുപ്രസരത്തിൽ നിന്നുകൂടി രക്ഷ നൽകുവാൻ ചെറുനാരങ്ങയുടെ തോലിന് ശക്തിയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.
ഉപയോഗശൂന്യം എന്ന് കരുതി വലിച്ചെറിയുന്ന തോലിൽ ആണ് ഈ അത്ഭുത ഗുണമുള്ളത്.
ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളമായുണ്ട്.
ഈ ജീവകം ശാരീരികമായി വിവിധ രീതിയിൽ പ്രാധാന്യമർഹിക്കുന്നത് കൊണ്ട് ആഹാരത്തിന് ഒരു അവിഭാജ്യഘടകമായി നിലകൊള്ളുന്നു. ദഹനം, രക്തനിർമ്മാണം എന്നീ വ്യവസ്ഥകളുടെ ശരിയായ ധർമ്മം നിർവഹണത്തിൽ ഈ വിറ്റമിൻ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങളുടെ ശരീര വളർച്ചയും വികാസത്തെയും ഇത് സഹായിക്കും. ശാരീരിക ദൃഢതയും ഊഷ്മാവ്, അന്തരീക്ഷമർദ്ദം, ഈർപ്പം എന്നിവയോടുള്ള അനുവർത്തന ശേഷിയും ഉറപ്പുവരുത്തുന്ന മുഖ്യഘടകമാണ് വിറ്റാമിൻ സി.
വിറ്റാമിൻ സി യുടെ പോരായ്മ മൂലം ഉള്ള രോഗങ്ങൾ
വിശപ്പു കുറവ്, വിളർച്ച, മൂക്കിൽ നിന്ന് രക്തസ്രാവം, തൊലിക്കടിയിൽ രക്തസ്രാവം എന്നിവയാണ്. കുട്ടികൾക്ക് ആണെങ്കിൽ തൂക്കം കൂടാതെ ഇരിക്കുകയും ചലനശേഷി കുറയുകയും ചെയ്യുന്നു. ദീർഘകാലം ഈ ജീവിതത്തിൻറെ പോരായ്മയായി ഉണ്ടാകുന്ന ഗുരുതരമായ രോഗമാണ് രക്തപിത്തം. അസ്ഥികളിൽ വേദനയും, വിളറി പഴുത്ത് രക്തം ശ്രവിക്കുന്ന ഊനുള്ളമാണ് ഇതിൻറെ ലക്ഷണങ്ങൾ. ഇതിനുള്ള പ്രതിവിധി ചെറുനാരങ്ങയുടെ നീര് തന്നെയാണ്.
ചെറുനാരങ്ങയിൽ അസ്കോർബിക് ആസിഡ് അധികമായി ഉണ്ടെന്നു പറഞ്ഞല്ലോ. തീ പൊള്ളലിന് ചെയ്യുമെന്നാണ് ഡോ.ഡേവിഡ് എച്ച് കൈസന്റെ അഭിപ്രായം. അത് വേദനയും ഒരുപരിധിവരെ ഇല്ലാതാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. സൂര്യപാതത്തിനും ഗുണകരം ആണിത്.
വേനൽക്കാലത്ത് അത്യുഷണത്തിൽ നിന്ന് രക്ഷപ്പെടാൻ നാരങ്ങാവെള്ളം എത്രമാത്രം ഗുണം ചെയ്യും എന്നത് ആരോടും പറയേണ്ട ആവശ്യമില്ല.
പൊതുവേ ശരീരത്തിന് ഉണർവ് നൽകുന്നതിന് പുറമേ ആമാശയത്തിനും ഹൃദയത്തിനും അത് വിശേഷാൽ പ്രവർത്തനശേഷിയും നൽകുന്നു. ഇത് കരളിന്റെ പ്രക്രിയകളിലും വളരെ സഹായിയാണ്.
അത്യുഷ്ണതാൽ ഉണ്ടാകുന്ന തലവേദനകൾക്കും ചെന്നിക്കുത്തിനും ഉപയോഗശൂന്യം എന്ന് കരുതുന്ന ചെറുനാരങ്ങാ തോൽ അരച്ചു നെറ്റിയിൽ ലേപനം ചെയ്യാവുന്നതാണ്.
ചിലർക്ക് മൂക്കിൽ നിന്നും രക്തം വരാറുണ്ട്. രണ്ടുമൂന്നു തുള്ളി ചെറുനാരങ്ങാനീര് മൂക്കിൽ ഇറ്റിച്ചാൽ ഇതു സുഖപ്പെടും.
മോണ പഴുപ്പ്, വായ നാറ്റം എന്നിവയ്ക്ക് ചെറുനാരങ്ങാനീരും ഇരട്ടി പനിനീരും ചേർത്ത് ദിവസേന രണ്ടുനേരം വായിൽ കൊള്ളുക. തൊണ്ടവേദനയ്ക്ക് ചെറുനാരങ്ങാനീര് ചെറുതായി ചൂടാക്കി തേൻചേർത്ത് പല പ്രാവശ്യം സേവിക്കുന്നത് നല്ലതാണ്.
ദഹനക്കേടിനും ദഹനക്കുറവിനും ചെറുനാരങ്ങാനീര് ഒരു ലളിത വിധിയാണ്. കൂടാതെ നാരങ്ങാവെള്ളം ഇടയ്ക്കിടെ കഴിക്കുന്നത് മലബന്ധത്തെയും ഒഴിവാക്കും. മാമ്പഴം അധികം ഭക്ഷിച്ചു ഉണ്ടാകുന്ന ആമാശയ അസുഖങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ചെറുനാരങ്ങാനീര്
നെഞ്ചേരിച്ചിൽ, ശക്തിയായ നെഞ്ചിടിപ്പ്, ന്യൂമോണിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള അതിശയകരമായ കഴിവും ഈ ഫലത്തിനുണ്ട്. ചർമ്മ ദോഷങ്ങൾക്ക് ഒരു സഞ്ജീവനി ആയി വർത്തിക്കുന്നു.
ചെറുനാരങ്ങാനീര് ചൊറിക്കും പുഴു കടിക്കും ചെറുനാരങ്ങനീർ ലേപനം ചെയ്യുന്നത് ഗുണകരം അത്രേ. വളരെ പഴകിയ ചൊറിയാണെങ്കിൽ കളിമണ്ണിൽ ചെറുനാരങ്ങാനീര് ഒഴിച്ച് കുഴച്ചു പെരട്ടി അല്പസമയം കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് വൃത്തിയാക്കണം.
ചെറുനാരങ്ങാ തോലിട്ട് കാച്ചിയ വെളിച്ചെണ്ണ പുരട്ടുന്നതും തുല്യ ഗുണം ചെയ്യും.
കൊന്നപ്പൂവ് ചെറുനാരങ്ങാനീരിൽ അരച്ചു തേച്ച് കുറേ കഴിഞ്ഞ് കഴുകുക. ഇപ്രകാരം കുറച്ചുനാൾ ശീലിച്ചാൽ ചൊറി, ചിരങ്ങ്, കരപ്പൻ, തേമൽ എന്നിവയും സുഖപ്പെടും.
ചുണങ്ങിനും പ്രതിവിധിയുണ്ട്. കവിടി ചുട്ട് നേരിൽ ചെറുനാരങ്ങാനീരിൽ അരച്ചു ദിവസേന പുരട്ടിയാൽ മതി.
ചെറുനാരങ്ങാനീരും സോഡിയം ബൈകാർബണേറ്റും ഉപ്പും ചേർത്ത് പല്ലു തേക്കുന്നത് ഊനിൽ നിന്നും രക്തം വരുന്നത് തടയും. ചെറുനാരങ്ങാനീര് മാത്രം ഉപയോഗിച്ചാൽ പല്ലിൻറെ ഇനാമലിന് തകരാറു സംഭവിച്ചേക്കാം.
കുടവയർ ചുരുക്കാൻ നല്ലൊരു വിദ്യയാണ് ചെറുനാരങ്ങാ സേവ. പഞ്ചസാര ചേർക്കാതെ അതിരാവിലെ ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മതി. ഇങ്ങനെ ചെയ്യുന്നത് വായ്പ്പുണ്ണിനും നല്ലതുതന്നെ.
ചെറുനാരങ്ങാനീരിൽ നിന്ന് ഉണ്ടാക്കുന്ന ശീതള പാനീയങ്ങൾ ലെമനെയ്ഡും ജെല്ലിയുമാണ്. ചായയിലും കാപ്പിയിലും കുറച്ച് നീര് ഇറ്റിച്ചാൽ ആസ്വാദ്യത വർദ്ധിക്കും.
പഴങ്ങളിൽ പെക്റ്റിൻ എന്ന ഒരു സത്തുണ്ട്. കുഴമ്പു രൂപത്തിലുള്ള വസ്തുക്കളെ കട്ടി ആക്കുവാൻ ഈ വസ്തു സഹായിക്കുന്നു. ചെറുനാരങ്ങാനീരിൽ ഉള്ള ലെമൺ പെക്റ്റിൻ മുറിവേറ്റ് രക്തമൊലിക്കുന്ന സ്ഥലത്ത് പുരട്ടിയാൽ രക്തസ്രാവം കുറയ്ക്കാവുന്നതാണ്.
വയറിളക്കം, ഗ്രഹണി എന്നീ അസുഖങ്ങൾക്കും ചെറുനാരങ്ങാനീരിൽ നിന്നും ആധുനിക രീതിയിൽ ഔഷധങ്ങൾ ഉണ്ടാക്കി വരുന്നുണ്ട്. ചെറുനാരങ്ങ ഒരു സൗന്ദര്യവർദ്ധക വസ്തുവായി പഴമക്കാരും ആധുനികരും ഉപയോഗിച്ചുവരുന്നു.
വില കൂടുതലുള്ള ഷാംപൂ കടകളിൽനിന്ന് വാങ്ങുന്നതിനു പകരം അത് വീട്ടിൽ സ്വയം നിർമ്മിക്കുന്ന രീതിയുണ്ട്.
ഒരു കോഴിമുട്ടയുടെ മഞ്ഞക്കരു എടുത്ത് രണ്ടു സ്പൂൺ വെള്ളത്തിൽ നല്ലപോലെ ഇളക്കിച്ചേർക്കുക. അതിൽ കുറച്ച് ഒലിവെണ്ണയും ഒരു ചെറു നാരങ്ങയുടെ പകുതി പിഴിഞ്ഞ് നീര് ചേർത്ത് ഇളക്കുക. ഈ മിശ്രിതം നല്ലപോലെ തലയിൽ തേച്ചു കുറച്ചു സമയത്തിനു ശേഷം ചൂടുവെള്ളത്തിൽ കഴുകിക്കളയുക. തലമുടിക്കു ഗാന്ധി വരും.
ചർമസൗന്ദര്യത്തിന് ദിവസേന ചെറുനാരങ്ങാനീരും തേനും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂർ കഴിഞ്ഞതിനുശേഷം കഴുകിക്കളയുക. ത്വക്ക് മിനുസമുള്ളതും നിറമുള്ളതും ആയിത്തീരും.
ചർമ ശുദ്ധീകരണത്തിന് ഉത്തമമായ ഒന്നാണല്ലോ പാൽ. നിങ്ങളുടെ ചർമം എണ്ണമയം ഉള്ളതാണെങ്കിൽ പാലിൽ കുറച്ച് പനിനീരും നാരങ്ങാനീരും ചേർത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
ചെറുപയർ നല്ലപോലെ പൊടിച്ച് പാലിൽ കുഴച്ചു അതിൽ സ്വല്പം ചെറുനാരങ്ങാനീരും ഒരു നുള്ളു ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുഴമ്പ് പോലെയാക്കി പതിവായി പുരട്ടുകയും കഴുകിക്കളയുകയും ചെയ്യുക. തൊലിക്ക് ശോഭയും മാർദവും സിദ്ധിക്കും.
ഓറഞ്ച് തൊലി വെയിലത്തുണക്കി നല്ലവണ്ണം പൊടിക്കുക. അതിൽ പശുവിൻ പാലും ചെറുനാരങ്ങാനീരും ചേർത്ത് കുഴമ്പു പോലെ ആക്കി പുരട്ടി അല്പസമയം കഴിഞ്ഞു കുളിക്കുന്നത് ചർമത്തിന് വേണ്ടത്ര ആരോഗ്യവും കാന്തിയും നൽകുവാൻ സഹായിക്കും.
ഇലക്കറികൾ അധികമായി ഭക്ഷിച്ചു ഉണ്ടാകുന്ന അജീർണ്ണത്തിനും ചെറുനാരങ്ങ ഒരുത്തമ പ്രതിവിധിയാണ്. തലയിൽ അവിടവിടെ വട്ടം വട്ടം ആയി മുടി കൊഴിയുന്നതിന് ഇന്ദ്രലുപ്തം എന്നാണ് പറയുക. ഇതിന് ചെറുനാരങ്ങ കൊണ്ടൊരു പ്രതിവിധിയുണ്ട്.3 ഗ്രാം തുരിശ് പൊടിച്ച് ഒരു ചെറുനാരങ്ങാ തുരന്ന് അതിനകത്ത് ഇട്ടിളക്കി ഒരു ദിവസം കഴിഞ്ഞ് പിഴിഞ്ഞെടുത്ത നീര് ഒരാഴ്ച തുടർച്ചയായി പുരട്ടുക. ഈ രോഗം ശമിക്കും.