ഗോതമ്പിന്റെ ഉമിയും തവിടും നാമുള്ള അംശങ്ങളും മുഴുവൻ മാറ്റി, അതിന്റെ നടുക്കുകാണുന്ന കാമ്പും മാറ്റിക്കഴിഞ്ഞ് - അതായത് ഗോതമ്പിന്റെ യാതൊരു നാരും (Fibre) ഇല്ലാത്ത അംശം മാത്രം ടൂത്ത് - അതിനെ ബീച്ചു ചെയ്ത് അലാക്സാൻ എന്ന കെമിക്കലും ചേർത്ത് ആക്കി പൊടിച്ചുണ്ടാക്കുന്നതാണ്.
ബയോകെമിസ്ട്രി ലാബുകളോടു ബന്ധപ്പെട്ട ഗിനിപ്പന്നികൾക്കും വെള്ളേലികൾക്കും രോഗമുണ്ടാക്കാൻ പരീക്ഷണം നടത്താനായി - അവയ്ക്ക് ടൈപ്പ് - 1 ഡയബറ്റിസ് ഉണ്ടാക്കാൻ - കുത്തിവെയ്ക്കുന്ന കെമിക്കലാണ് അലാക്സാൻ. 80 വയസ്സുള്ള ഒരപ്പൂപ്പൻ പ്രമേഹരോഗിയാണെങ്കിൽ അയാളുടെ 8 വയസ്സുള്ള കൊച്ചുമകന് മൈദ ചേർന്ന ഭക്ഷണം കൊടുക്കുമ്പോൾ അതിന് പ്രമേഹസാധ്യത 10% വർദ്ധിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ ഇംഗ്ലണ്ടിലെ പട്ടാളക്കാരുടെ ആരോഗ്യം നശിക്കുന്നതുകണ്ട് അവിടുത്തെ ഗവൺമെന്റു നിയോഗിച്ച മെഡിക്കൽ ബോർഡ് കണ്ടുപിടിച്ച വില്ലനാണ് ഈ അലാക്സാൻ കലർന്ന മൈദ. അതോടെ അവർ മൈദ നിരോധിക്കുകയാണു ചെയ്തത്. അരിപ്പൊടിയിലും, ഗോതമ്പുപൊടിയിലും, മൈദയിലുമൊക്കെ ഈ അലാക്സാൻ കവർന്നിട്ടുണ്ടോ എന്നറിയാൻ പ്രത്യേക പരീക്ഷണങ്ങൾ പോലും നടത്തണമെന്നില്ല. അലാക്സാൻ ചേർന്ന പൊടികല്ലാം വളരെ മൃദു ആയിരിക്കും.
ആധുനിക രോഗങ്ങൾക്ക് ഇന്ന് ആരംഭത്തിലേതന്നെ കൊടുക്കുന്നത് സ്റ്റീറോയിഡുകളാണ്. എല്ലാ സ്റ്റീറോയിഡുകളും induced diabetes ഉണ്ടാക്കുന്നതുമാണ്. വലിവുമായി നിങ്ങൾ ഒരു കുട്ടിയേയും കൊണ്ടുചെന്നാൽ വൈലോൺ 5 mg ഡോക്ടർ കുറിച്ചു തന്നെങ്കിൽ മൂന്നു ദിവസം അതു കുട്ടിക്കു കൊടുത്തു കഴിഞ്ഞിട്ട് Sugar test ചെയ്താൽ അതിന് പ്രമേഹം ഉണ്ടെന്നുകാണാം. നെഫ്രോട്ടിക്ക് സിൻഡ്രോമുമായി ഒരു കുട്ടിയെ കൊണ്ടു ചെല്ലുമ്പോൾ കോർട്ടിക്കോ സ്റ്റീറോയിഡു കൊടുക്കുമ്പോഴും - പ്രമേഹം ഇൻഡ്യൂസ് ചെയ്യപ്പെടുകയാണു ചെയ്യുന്നത്. മറ്റു പോംവഴികളെന്നുമില്ലെങ്കിൽ മാത്രം കൊടു ക്കേണ്ട, ജീവൻരക്ഷാ ഔഷധങ്ങളായി മാത്രം ഉപയോഗിക്കേണ്ട, കോർട്ടിക്കോസ്റ്റീറോയിഡുകൾ ഇപ്പോൾ ആദ്യം തന്നെ രോഗിക്കു കൊടുത്തുതുടങ്ങുകയാണ്.
അച്ഛനും അമ്മയ്ക്കും ഭിഷഗ്വരന്മാർക്കുമെല്ലാം അതാണിഷ്ടം. എന്തിനേറെ, ആയുർവേദ മരുന്നുകൾ ഭസ്മങ്ങളായും പൊടികളായുമൊക്കെ പൊടിച്ചു കൊടുക്കുമ്പോൾ പെട്ടെന്ന് രോഗിയുടെ ആസ്തമയും മറ്റും നില്ക്കുകയും രോഗി തടിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അതുവരെ പ്രമേഹമില്ലാത്ത ആളിനു പ്രമേഹ രോഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ, സാമാന്യ വിവരമുള്ളവർക്കു മനസ്സിലാകും ഇത് ആയുർവേദ മരുന്നല്ല.
ഇതിൽ സ്റ്റീറോയിഡ് പൊടിച്ചു ചേർത്തിട്ടുണ്ടെന്ന്. അതും ഇന്നു മാർക്കറ്റിൽ ധാരാളം കിട്ടുന്ന കാലമാണ്. അതിന് ക്യൂ നിൽക്കാൻ ആളുകൾക്ക് താല്പര്യവുമാണ്. "ആസ്തമ 3 ദിവസം കൊണ്ടു മാറുന്ന ഒരു പൊതി ഇന്നയിടത്തുനിന്നും കിട്ടും' എന്നു കേട്ടാലുടനെ അങ്ങോട്ട് ഓടുകയായി. വാങ്ങി നാലു ദിവസം കഴിക്കുന്നതോടെ പ്രമേഹം പിടിപെടുകയായി. പിന്നെ പ്രമേഹചികിത്സ തേടിപ്പോവുകയാണ്.