Updated on: 11 June, 2021 9:00 AM IST
Neem Leaves

ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയൽ, എന്നീ ഗുണങ്ങളെല്ലാം ഒത്തുചേർന്ന ഔഷധ സസ്യമാണ് ആര്യവേപ്പ്.  ആരോഗ്യത്തിൻറെ കാര്യത്തിൽ ഭക്ഷണത്തിൻറെ അതേ സ്ഥാനമാണ് വെള്ളത്തിനും.  

ശരീരത്തിൻറെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം വളരെ ആവശ്യമാണ്.  വെള്ളം പല രീതയിലും തയ്യാറാക്കാം.  ആരോഗ്യഗുണങ്ങളുള്ള പല വസ്തുക്കളുമിട്ട് നമ്മൾ വെള്ളം തിളപ്പിയാക്കാറുണ്ട്.  ആര്യവേപ്പിലയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം കുടിച്ചു നോക്കൂ.  ഇത് പൊതുവെ ആരും പരീക്ഷിക്കാത്ത ഒന്നാണ്. ഈ വെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.  ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

രോഗപ്രതിരോധ ശേഷി

ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റി മൈക്രോബയൽ ഗുണങ്ങൾ ഉള്ള ഒരേയൊരു ഔഷധ സസ്യമാണ് വേപ്പ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പ്രത്യേക വെള്ളം.നല്ലൊരു ഡീടോക്‌സിഫയര്‍, അതായത് ശരീരത്തിലെ വിഷാംശം നീക്കാനുള്ള നല്ലൊരു മരുന്നാണിത്. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഇതേറെ നല്ലതാണ്. ലിവര്‍, കിഡ്‌നി എന്നിവയുടെ ആരോഗ്യത്തിന് ഇതു കൊണ്ടുതന്നെ അത്യുത്തമവും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നത് രോഗം വരാതിരിയ്ക്കാന്‍ ഉത്തമമാണ്.

ഡയബെറ്റിസ്

ഡയബെറ്റിസ് മരുന്നാണ് ഇത്. ഇന്‍സുലിന്റെ ഫലം നല്‍കുന്ന ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും.ഇതിലെ കെമിക്കല്‍ ഘടകങ്ങള്‍ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന് ആവശ്യമുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിച്ച് ശരീരത്തിന് ആരോഗ്യം നല്‍കുന്ന ഒന്നാണിത്. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്കു പോലും പരീക്ഷിയ്ക്കാവുന്ന വഴിയാണിത്.

വായിലെ അണുബാധയകറ്റാന്‍

വായ്പ്പുണ്ണു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതിട്ട വെള്ളം കവിള്‍ക്കൊള്ളാം. വായിലെ അണുബാധയകറ്റാന്‍ നല്ലൊരു വഴിയാണ് ഇത്. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമാണ് ഇത്. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കൽ, ബലമുള്ള മുടി എന്നിവയ്ക്ക് വരെ വെറും വയറ്റിൽ ആര്യവേപ്പ് ഇല ചവച്ച് കഴിക്കുന്നത് ഗുണകരമാണ്.

എൻസൈം

എൻസൈം സ്രവണം മെച്ചപ്പെടുത്തുന്നതിനൊപ്പം ദഹനത്തിനും ഉപാപചയത്തിനും വേപ്പില നല്ലതാണെന്ന് ആയുർവേദം സൂചിപ്പിക്കുന്നു. രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്നതിനിടയിൽ ഉമിനീർ വർദ്ധിപ്പിക്കാനും എൻസൈമാറ്റിക് സ്രവണം വർദ്ധിപ്പിക്കാനും സഹായിക്കുന്ന കയ്പുള്ള സസ്യമാണ് ആര്യവേപ്പ്. വിശപ്പില്ലായ്‌മ, ദഹനക്കുറവ്, ഓക്കാനം, ഏമ്പക്കം, കുടൽ വിരകൾ എന്നിവയ്ക്ക് പരിഹാരം കാണുവാൻ വേപ്പ് ഉപയോഗിക്കാം.

വേപ്പ് ശരീരത്തിന്റെ ഉപാപചയ നിരക്കും മെച്ചപ്പെടുത്തുന്നു. അതിന്റെ ഫലമായി, കലോറി എരിച്ചു കളയുന്നതിനും നല്ലതാണ്.

English Summary: Make a habit of drinking water boiled with Neem leaves ....
Published on: 11 June 2021, 08:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now