വയറിന്‍റെ ആരോഗ്യം മോശമായാൽ അത് മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. ഇത് നമ്മുടെ മാനസിക നിലയേയും ബാധിക്കുന്ന പ്രശ്‌നമായതിനാൽ വയറിൻറെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി കഴിക്കേണ്ട ചില ഭക്ഷണപദാർത്ഥങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്. ഇവ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വയറിനെ ബാധിക്കുന്ന പല പ്രശ്നങ്ങള്‍ പ്രതിരോധിക്കപ്പെടുകയും ചെയ്യും.
ദഹനപ്രശ്നങ്ങള്‍ ഉള്ളവർ ഫൈബറടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. എന്നാൽ കുടല്‍വീക്കം പോലുള്ള ചില രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉള്ളവര്‍ ഫൈബര്‍ നിയന്ത്രിക്കണം. സോല്യൂബള്‍, ഇൻസോല്യൂബള്‍ എന്നീ രണ്ടു തരത്തിലുള്ള ഫൈബര്‍ രണ്ട്.
- ബാര്‍ലി, ഓട്ട്സ്, പീസ്, ബീൻസ്, ആപ്പിള്‍, സിട്രസ് ഫ്രൂട്ട്സ്, കാരറ്റ് എന്നിവ സോല്യൂബള്‍ ഫൈബറാണ്. ഇവ വെള്ളത്തില്‍ പെട്ടെന്ന് അലിഞ്ഞുചേരുന്നു. ഈ ഫൈബറടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ട ഒരു വിഭാഗം. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഷുഗര്‍ കുറയ്ക്കുന്നതിനുമെല്ലാം ഇവ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം
- ഗോതമ്പ്, വിവിധ പച്ചക്കറികള്‍ എന്നിവയിൽ ഇൻസോല്യൂബള്‍ ഫൈബറാണ്ര് അടങ്ങിയിരിക്കുന്നത്. ഇവ വെള്ളത്തില്‍ പെട്ടെന്ന് കലരാത്ത ഫൈബറാണ്. ഇവയാണ് കഴിക്കേണ്ട മറ്റൊരു വിഭാഗം. മലബന്ധമൊഴിവാക്കാനും ശരീരത്തില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ മലത്തിലൂടെ എളുപ്പത്തില്‍ പുറന്തള്ളാനുമെല്ലാം ഇവ സഹായിക്കുന്നു.
രണ്ട് തരം ഫൈബറുകളും ശരീരത്തിന് ആവശ്യമാണ്. ഓട്ട്സ്, പരിപ്പ്- പയര്‍- കടല വര്‍ഗങ്ങള്‍, ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്സ്, മധുരക്കിഴങ്ങ് എന്നിവയെല്ലാം ഫൈബറിനാല്‍ സമ്പന്നമായ വിഭവങ്ങളാണ്. ഇവയെല്ലാം കഴിക്കുന്നത് നല്ലതാണ്.