1. Health & Herbs

രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ ഈ നേട്ടങ്ങൾ ലഭ്യമാക്കാം!

വിറ്റാമിൻ സിയുടെ ഉറവിടമായ നാരങ്ങയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിശ്വാസം. ദഹനവും മെറ്റാബോളിസവും മെച്ചപ്പെടുത്തി ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിന് നാരങ്ങ സഹായിക്കുന്നു. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുകയാണെങ്കിൽ അത്ഭുതങ്ങൾ സൃഷ്ട്ടിക്കുവാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു.

Meera Sandeep
Lemon water on an empty stomach in the morning can provide these benefits!
Lemon water on an empty stomach in the morning can provide these benefits!

വിറ്റാമിൻ സിയുടെ ഉറവിടമായ നാരങ്ങയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുകയാണെങ്കിൽ അത്ഭുതങ്ങൾ സൃഷ്ട്ടിക്കുവാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനവും മെറ്റാബോളിസവും മെച്ചപ്പെടുത്തി ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.  ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷൻ ആയിരിക്കും.  ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണ്. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുകയാണെങ്കിൽ എന്തെല്ലാം ആരോഗ്യഗുണങ്ങൾ നേടാമെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾ നാരങ്ങ കഴിയ്ക്കാമോ? അറിയുക

* ശരീര ഭാരം കുറയ്ക്കാൻ നാരങ്ങ വെള്ളം നല്ലതാണ്.  അതിനായി, ആദ്യ വെള്ളം ചൂടാക്കി, ചൂടാറിയ ശേഷം  ഇളം ചൂടുള്ള വെള്ളത്തിലേയ്ക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക, പഞ്ചസാര ചേർക്കാതിരിക്കുന്നതാണ് കൂടുതൽ ഫലപ്രദം. വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക

* നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. രോഗത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവ് ഇത് നിങ്ങളുടെ ശരീരത്തിന് നൽകുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങ ഇലകളിൽ നിന്ന് നാരങ്ങ തൈകൾ എങ്ങനെ വളർത്താം?

* ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്.

* ഹൃദയത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

* വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ കഴിയും. എന്നാൽ, നാരങ്ങ വെള്ളമാണ് കുടിക്കുന്നതെങ്കിൽ കൂടുതൽ ഫലങ്ങൾ ലഭിക്കും. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ വിജയകരമാക്കാനും ഇത് സഹായിക്കും. നാരങ്ങാ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലേക്ക് അധികം കലോറി എത്താതെ തന്നെ വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാകും, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. അങ്ങനെ ശരീരഭാരത്തിൽ ക്രമേണ കുറവ് വരുത്താൻ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ ഫലം കഴിയ്ക്കുക

* ഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കും.

* പല പച്ചക്കറിയിലെന്ന പോലെ നാരങ്ങയിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.  അതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കും. 

* അനീമിയ, വൃക്കയിലെ കല്ലുകൾ എന്നിവയെ പ്രതിരോധിക്കാൻ നാരങ്ങാ വെള്ളത്തിന് കഴിയുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, കൃത്യമായ ഫലങ്ങൾക്കായി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.

English Summary: Drinking lemon water on an empty stomach in the morning can provide these benefits!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds