Updated on: 4 June, 2021 12:12 PM IST
ആടലോടകം

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു കുറ്റിച്ചെടിയാണ് ആടലോടകം. ഇലകളുടെ വലിപ്പമനുസരിച്ച് ആണ് ഇതിനെ തരംതിരിക്കുന്നത്. ചെറിയ ഇലകളുള്ള ആടലോടകത്തെ ചെറിയ ആടലോടകം എന്നും വലിയ ഇലകളുള്ള ആടലോടകത്തെ വലിയ ആടലോടകം എന്ന് പറയുന്നു. 'അക്കാന്തേസി' കുടുംബത്തിൽപ്പെട്ട ആടലോടകം കാലവർഷാരംഭത്തോടെ കൃഷിയിറക്കാം. ഇതിൻറെ വേരും, ഇലയും, കായും ഏറെ ഔഷധഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെ നിരവധി പേർ ആടലോടകം കൃഷി വൻതോതിൽ ചെയ്യുന്നു.

ആടലോടകത്തിൻറെ കൃഷിരീതികൾ (Cultivation methods of malabar nut)

പ്രധാനമായും തൈകൾ ഉത്പാദിപ്പിക്കുന്നത് ഇതിൻറെ കമ്പുകൾ മുറിച്ചു നട്ടാണ്. കമ്പുകൾ ആദ്യം പ്ലാസ്റ്റിക് കവറുകളിൽ പോട്ടിങ് മിശ്രിതം തയ്യാറാക്കി വേരുപിടിപ്പിച്ചതിനുശേഷം രണ്ടു മാസം കഴിയുമ്പോഴാണ് സാധാരണ മണ്ണിലേക്ക് പറിച്ച് നടേണ്ടത്. പറിച്ചു നടുന്നതിന് മുൻപ് ചാണകപ്പൊടിയും ജൈവവളവും ചേർത്ത് കൃഷിയിടം ഒരുക്കണം.

തൈകൾ തമ്മിൽ 30 സെൻറീമീറ്റർ അകലം പാലിക്കണം. സാധാരണ ജൂൺ- ജൂലൈ മാസങ്ങളിൽ കൃഷി ആരംഭിക്കുന്നതാണ് നല്ലത്. കാരണം ജലസേചനം ഇതിന് പ്രധാനമാണ്. തൈകൾ നട്ടു ഏകദേശം രണ്ടു വർഷം കഴിയുമ്പോൾ വേരുകൾ വിളവെടുക്കാൻ ആകും. ആയുർവേദത്തിൽ മരുന്നുകൾ നിർമിക്കാൻ പ്രധാനമായും ഇതിൻറെ ഇല ഉപയോഗപ്പെടുത്തുന്നതിനാൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ ഒരു വർഷം കഴിയുമ്പോഴേക്കും ഇതിൻറെ ഇല എടുത്തു തുടങ്ങുന്നു.

ഇതിൻറെ വേരുകൾ പൊട്ടാതെ കഴുകി തണലിൽ ഉണക്കി ആണ് വിപണിയിലെത്തിക്കുന്നത്. ഡിസംബർ- ജനുവരി മാസങ്ങളിൽ ആൽക്കലോയ്ഡ് അംശം കൂടുതലായതിനാൽ ആ സമയത്ത് വിളവെടുക്കുന്നത് ഉത്തമമാണ്. കൃഷിയിടങ്ങളിൽ ആടലോടകം വളർത്തുന്നത് കീടനിയന്ത്രണത്തിന് സഹായകരമാണ്. താരതമ്യേന രോഗബാധ ഇവയ്ക്ക് കുറവാണ്. അജഗന്ധി, വസിക എന്നിവയാണ് പ്രധാനമായി ഇതിൻറെ നടീലിന് തിരഞ്ഞെടുക്കേണ്ട ഇനങ്ങൾ.

Aloe vera is a shrub with many medicinal properties. It is classified according to the size of the leaves. A game with small leaves is called a small game and a game with big leaves is called a big game. Toys belonging to the Acanthus family can be cultivated with the onset of monsoon.

ഇതിൻറെ ഔഷധപ്രയോഗങ്ങൾ (Medications)

1. ആടലോടകത്തിൻറെ പൂവിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നേത്ര രോഗങ്ങൾക്ക്‌ പരിഹാരമാണ്.

2. ആടലോടക ഇള നീര് ഒരു ടീസ്പൂൺ വീതം ദിവസേന മൂന്നു നേരം കഴിച്ചാൽ വിട്ടുമാറാത്ത ചുമ മാറും.

3. ആടലോടക ഇല ചുരുട്ടാക്കി വലിക്കുന്നത് ആസ്മ മാറുവാൻ നല്ലതാണ്.

4. ആടലോടകത്തിൻറെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ ചുമ മാറും

5. ആടലോടകത്തിൽ നിന്ന് എടുക്കുന്ന നീര് വിളർച്ച, മഞ്ഞപ്പിത്തം, ചർദ്ദി, പനി, ത്വക്ക് രോഗങ്ങൾ എന്നിവ ഭേദമാകാൻ ഉപയോഗിക്കുന്നു.

English Summary: malabar nut is a shrub with many medicinal properties. It is classified according to the size of the leaves
Published on: 04 June 2021, 12:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now