Updated on: 10 November, 2020 11:02 PM IST

നിങ്ങളെ അമിതവണ്ണം അലട്ടുന്നുവോ ? ; മൂന്നിരട്ടി വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ നമ്മുടെ നാടൻ ‘കുടംപുളി’ ആളൊരു പുലിയാണ്.

മലബാർ ടാമറിൻഡ് (Malabar Tamarind) അഥവാ ‘കുടംപുളി’, മലയാളികൾക്ക് സുപരിചിമായ ഈ ഫലം ഔഷധമായും ആഹാരമായും ഉപയോഗിച്ച് വരുന്നുണ്ട്. ഗാർസിനിയ കംബോജിയ എന്നാണ് കുടംപുളിയുടെ ശാസ്ത്രീയ നാമം. എന്നാൽ മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന നമ്മുടെ സ്വന്തം ‘കുടംപുളി’ ആളത്ര നിസ്സാരക്കാരനല്ല.

മലേഷ്യയിലുള്ള ചില ഗ്രാമ പ്രദേശങ്ങളിൽ തങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനായി ഗ്രാമവാസികൾ കുടംപുളി ഉപയോഗിച്ചു തയാറാക്കുന്ന ഒരിനം സൂപ്പ് ഭക്ഷണത്തിനു മുമ്പു കഴിക്കാറുണ്ട്. അമിതവണ്ണം, കൊഴുപ്പ് എന്നിവയെ അതിവേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്.

അമേരിക്കൻ ഡോക്ടറായ ഡോ. ഓസ്, നമ്മുടെ കുടംപുളിയുടെ മഹാത്മ്യത്തെക്കുറിച്ചു തന്റെ ആരോഗ്യപരിപാടികളില്‍ വിവരിക്കുക കൂടി ചെയ്തതോടെ ഹോളിവുഡ് സെലിബ്രിറ്റികള്‍ ഉൾപ്പടെ കുടംപുളിക്കു പിന്നാലെ പരക്കംപായുന്നുണ്ട്. എന്നാൽ കുടംപുളി ചേര്‍ക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ ഒന്നും തന്നെ വിദേശ രാജ്യങ്ങളില്ലാത്തതിനാൽ കുടംപുളിയിലെ ഗുണകരമായ സത്ത് വേര്‍തിരിച്ചെടുത്തു ക്യാപ്‌സൂളുകളാക്കി മാറ്റി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഹൈഡ്രോ സിട്രിക് ആസിഡ് (എച്ച്‌സിഎ), കുടംപുളിയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകം; ഇവയ്ക്ക് ശരീരഭാരം കുറയ്ക്കുന്നതിന്റെ വേഗം ഇരട്ടിയോ മൂന്നിരട്ടിയോ ആക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യകതമാക്കുന്നത്.

ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ചെയ്യുന്ന ഒരാള്‍ക്ക് എച്ച്‌സിഎ (കുടംപുളി സത്ത്) ഉപയോഗിക്കുന്നതിലൂടെ ഒരു മാസം കൊണ്ടു തന്നെ നാലു പൗണ്ട് (രണ്ടു കിലോയോളം) വരെ ഭാരം കുറയുമെന്നാണ് പഠനത്തിലെ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.

കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞകലർന്ന വെള്ളനിറത്തിലാണു കാണുന്നത്. കുടം പുളി മരം പൂക്കുന്നതു ഡിസംബർ–മാർച്ച് മാസങ്ങളിലാണ്. ജൂൺ–ജൂലൈ മാസങ്ങളിൽ കായകൾ പഴുക്കുന്നതോ‌ടെ ഓറഞ്ച് കലർന്ന മഞ്ഞനിറത്തിലാകും. കുടംപുളിയുടെ തോടുതന്നെയാണു പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില, വിത്ത്, വേരിൻ മേൽതൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട് . കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.

സാധാരണയായി നമ്മുടെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ്‌സ്, ഷുഗര്‍ തുടങ്ങിയവ മുഴുവനായി ഉപയോഗിക്കപ്പെടുന്നില്ല. അതിനാൽ തന്നെ ഹൈഡ്രോസിട്രിക് ആസിഡ് (എച്ച്‌സിഎ) ശരീരത്തില്‍ കൊഴുപ്പ് രൂപപ്പെടുന്നതിനെ തടയുന്നു.

അതേസമയം കുടംപുളിയിലെ ഹൈഡ്രോസിട്രിക് ആസിഡ് ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍), ട്രൈഗ്ലിസറൈഡ്‌സ് എന്നിവയുടെ ഉത്പാദനം കുറയ്ക്കുകയും തലച്ചോറിലെ സെറോറ്റോനിണിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നതിലൂടെ ഉന്മേഷം കൂട്ടാനും ഉപകാരപ്പെടുമെന്നും പഠനങ്ങളിലൂടെ വ്യകതമാകുന്നു.

English Summary: MALABAR TAMARIND GOOD FOR HEALTH
Published on: 10 November 2020, 11:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now