Updated on: 10 April, 2021 12:00 PM IST
കറിവേപ്പില

കറിവേപ്പില ഇടാത്ത കറികളെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ ആവില്ല. എന്നാൽ പലരും ഭക്ഷണത്തിനു മുൻപ് കറിവേപ്പിലയെ എടുത്ത് കളയുന്ന ഒരു അവസ്ഥയാണ് പൊതുവേ കാണുന്നത്. എന്നാൽ കരിവേപ്പിലയുടെ ഞെട്ടി, തടിയുടെ മേലുള്ള തൊലി, ഇവയുടെ ഇലകൾ തുടങ്ങിയവ ഔഷധഗുണങ്ങൾ ഏറെയുള്ളത് ആണെന്ന് നമ്മൾ പലപ്പോഴും മറന്നു പോകുന്നു. രക്ത കഫ വാത ദോഷങ്ങളെ അകറ്റും എന്നുമാത്രമല്ല ആയുസ്സ്, ബലം, ബുദ്ധി എന്നിവ വർദ്ധിപ്പിക്കാനും കറിവേപ്പില ഉപയോഗം കൊണ്ട് സാധ്യമാകുന്നു. നല്ല ശോധനക്കും ദഹനപ്രക്രിയ സുഗമമാക്കാനും കറിവേപ്പില നല്ലതാണ്.

വിറ്റാമിൻ എ ഏറ്റവുമധികം കാണപ്പെടുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കറിവേപ്പില നേത്രരോഗങ്ങൾക്ക് ഹിതകരമായിട്ടുള്ളതാണ്. കറിവേപ്പിലയും നെല്ലിക്ക തോടും ചതച്ച് വെളിച്ചെണ്ണയിൽ ഇട്ടു നെല്ലിക്കാത്തോട് കുറുകുന്നതുവരെ മൂപ്പിച്ച് ചൂടാറിയാൽ അഞ്ജനക്കല്ല് പാത്രപാകം ചെയ്ത് തലയിൽ തേയ്ക്കുക, നര മാറും. കറിവേപ്പില അരച്ച് ഒരു പൊളിച്ച അടക്ക യോളം വലിപ്പത്തിൽ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തിൽ കഴിക്കുക കൊളസ്ട്രോൾ വർധനവ് മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ശമനം ലഭിക്കും.

വേപ്പിലയും മഞ്ഞളും ചേർത്തരച്ച് ഒരു നെല്ലിക്കയോളം വലുപ്പത്തിൽ കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ അലർജി സംബന്ധമായ ശ്വാസംമുട്ട്,, കാലിലുണ്ടാകുന്ന എക്സിമ എന്നിവയ്ക്ക് കുറവ് വരും. പ്രമേഹത്തിനും വളരെ ഗുണം ചെയ്യും. കറിവേപ്പില കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനു ശേഷം കുളിക്കുന്നത് താരൻ, പേൻ തുടങ്ങിയവയുടെ ശല്യം ഇല്ലാതാക്കാൻ നല്ലതാണ്.

Malayalees can't think of curries that are not put in curry leaves. But it is a common condition for many people to take curry leaves before eating. But we often forget that black currant leaves, bark and leaves have many medicinal properties. The use of curry leaves not only eliminates the harmful effects of mucus in the blood but also increases life expectancy, strength and intelligence. Curry leaves are good for good digestion and to facilitate digestion.

Curry leaves are the most abundant vitamin A leafy vegetable. Therefore, curry leaves are good for eye diseases. Crush curry leaves and gooseberry husk, put in coconut oil, chop finely and cook till the gooseberries are reduced to a paste, rub it on the scalp and it will turn gray. Roast the curry leaves and roll them to the size of a broken burial and eat it in hot water during the day to get rid of diseases caused by high cholesterol.

കറിവേപ്പില ആറ് കഴഞ്ച്, കടുക്കത്തോട് 4 കഴഞ്ച്, ചുക്ക് 2 കഴഞ്ച് ചതച്ച് ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് നാഴി ആക്കി ഉരി വീതം രണ്ടുനേരം കഴിക്കുക. ശർദ്ദി, അതിസാരം, വയറു വീർപ്പ്, വെള്ളം ദാഹം, പനി എന്നീ രോഗങ്ങൾക്ക് ഉടനെ ആശ്വാസം കിട്ടും.

English Summary: Malayalees can't think of curries that are not put in curry leaves But it is a common condition for many people to take curry leaves before eating
Published on: 10 April 2021, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now