1. Vegetables

കറിവേപ്പിലയുടെ വാണിജ്യ കൃഷിക്ക് തുടക്കം കുറിക്കുകയാണ് .

5 സെന്റിൽ 500 വേപ്പ് ചെയ്യ്താണ് തുടക്കം കുറിക്കുന്നത് .ഒന്നാം ഘട്ടം 20 തൈകളിൽ കഴിഞ്ഞ160 ദിവസത്തെ പരീക്ഷണമാണ് ഇതിലേക്ക് എത്തിച്ചത് .ഇനി രണ്ടാം ഘട്ടമാണ് ഇതിന്റെ വിജയപരാജയം അറിയാൻ 160 ദിവസത്തോളം കാത്തിരിക്കണം ഉദ്പ്പാദനത്തിൽ വിജയം കണ്ടാൽ 1 ഏക്കറിലേക്ക് കൃഷിയെ വ്യാപിപ്പിക്കണം എന്നാണ് പ്ലാൻ ... വിത്ത് : നമ്മുടെ നാട്ടിൽ സാധാരണ വലിയ വേപ്പിന് ചുവട്ടിൽ കിളിർത്തു നിൽക്കുന്ന തൈകളാണ് പറിച്ചുനടുന്നത് എന്നാൽ വാണിജ്യ കൃഷിയിൽ വിത്ത് പാകി മുളപ്പിക്കുകയാണ് ചെയ്യുന്നത് .

Arun T

5 സെന്റിൽ 500 വേപ്പ് ചെയ്യ്താണ് തുടക്കം കുറിക്കുന്നത് .ഒന്നാം ഘട്ടം 20 തൈകളിൽ കഴിഞ്ഞ160 ദിവസത്തെ പരീക്ഷണമാണ് ഇതിലേക്ക് എത്തിച്ചത് .ഇനി രണ്ടാം ഘട്ടമാണ് ഇതിന്റെ വിജയപരാജയം അറിയാൻ 160 ദിവസത്തോളം കാത്തിരിക്കണം ഉദ്പ്പാദനത്തിൽ വിജയം കണ്ടാൽ 1 ഏക്കറിലേക്ക് കൃഷിയെ വ്യാപിപ്പിക്കണം എന്നാണ് പ്ലാൻ ...

വിത്ത്

നമ്മുടെ നാട്ടിൽ സാധാരണ വലിയ വേപ്പിന് ചുവട്ടിൽ കിളിർത്തു നിൽക്കുന്ന തൈകളാണ് പറിച്ചുനടുന്നത് എന്നാൽ വാണിജ്യ കൃഷിയിൽ വിത്ത് പാകി മുളപ്പിക്കുകയാണ് ചെയ്യുന്നത് .

ആന്ധ്രപ്രദേശിൽ നിന്നാണ് വിത്ത് ശേഖരിച്ചത്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി അനുമതി ലഭിച്ച വിത്തിനമാണ്. വിഷരഹിതമായി കൃഷി ചെയ്യുന്ന ഗോത്രവർഗക്കാരുടെ കയ്യിൽ നിന്നും WSO (വേൾഡ് സ്പൈസസ്സ് ഓർഗനൈസേഷൻ) കൺസൾട്ടന്റായ ശ്രീ Sreekantan Thampi സാർ ആണ് വിത്ത് ലഭ്യമാക്കിയത് .പച്ച നിറമുള്ള പച്ച വിത്താണ് പാകി മുളപ്പിക്കുന്നത്  60 - 70 ദിവസമെടുക്കും പറിച്ചുനടാൻ

നടീൽ

കേരളത്തിൽ ആരും വേപ്പ് നടാൻ സാധ്യത ഇല്ലാത്ത രീതിയിലാണ് വേപ്പ് നടുന്നത് 30 cm x 30 cm ചെടികൾ തമ്മിലും, തടങ്ങൾ തമ്മിൽ 60 cm അകലത്തിലും. ചെടികൾ പെട്ടെന്നു വളരുന്നു (മിയോവാക്കി മോഡൽ)എന്നതാണ് ഇങ്ങനെ നടുന്നതു കൊണ്ടുള്ള പ്രയോജനം .തടം റെഡിയാക്കുന്നതും സാധാരണ പോലെ തന്നെ .വേര് പിടിച്ച് കിട്ടാൻ മാത്രമാണ് അല്പം ബുദ്ധിമുട്ട് പിടിച്ച് കഴിഞ്ഞാൽ വളർച്ച വേഗത്തിലാണ് .

പരിചരണം

പറിച്ചുനട്ട് 70-80 ദിവസമാവുംമ്പോൾ വേപ്പ് മുറിച്ച് തുടങ്ങാം .നിലത്തു നിന്ന് ഒരടി ഉയരത്തിൽ വച്ച് കട്ട് ചെയ്തെടുക്കണം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ 3 - 4 ശിഖരങ്ങൾ പൊട്ടും. അത് അടുത്ത 45 - 60 ദിവസത്തിനുള്ളിൽ മുറിച്ചെടുക്കാം .ഒരു വർഷം കൊണ്ട് തന്നെ വേപ്പ് കുറ്റിച്ചെടിയായി നിറയെ ശിഖരങ്ങളായി മാറും .ഓരോ വർഷം കഴിയുന്നതനുസരിച്ച് പ്രൊഡക്ഷൻ കുടുന്നു .

കീടരോഗ പരിചരണം

നിരൂറ്റികുടിക്കുന്ന  കീടങ്ങളാണ്  വേപ്പിന്റെ പ്രധാന ശത്രുക്കൾ ഇതുവരാതെ സൂക്ഷിക്കണം. ഉറുമ്പുകൾ കയറാതെ നോക്കണം ഇതിനു രണ്ടിനും ഞങ്ങൾ ഉപയോഗിക്കുന്നത് *ഓർഗോമൈറ്റ്* എന്ന ഓർഗാനിക് പെസ്റ്റിസൈഡ് ആണ് .പുഴുക്കളും വണ്ടുകളും ഇതുവരെ ആക്രമിച്ചിട്ടില്ല .വൈറസ്സ് രോഗബാധയും ഫങ്കൽ ഇൻഫെക്ഷനും വരാതെ നോക്കണം. കീടനിയന്ത്രണത്തിലൂടെ ഇത് സാധ്യമാണ്. കൂടാതെ സ്യൂഡോമോണാസ് ഇടയ്ക്ക് ഉപയോഗിക്കണം .

സാധ്യത

വിഷത്തിൽ കുളിച്ചാണ് കറിവേപ്പില മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നത് (ഓർഗാനിക് വേപ്പില മറ്റുരാജ്യങ്ങളിലേക്ക് കയറിപ്പോകുന്നു ). കേരളത്തിൽ വിഷ രഹിതമായി ഇത് കൃഷി ചെയ്യാനായാൽ വിപണനം ഇവിടെ തന്നെ നടക്കും .25 - 30 വർഷം വരെ വേപ്പ് നിലനിൽക്കും. അതാണ് വേപ്പിന്റെ ഏറ്റവും വലിയ സാധ്യതയും, വേപ്പില ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കി എക്സ്പോർട്ടും ചെയ്യുന്നുണ്ട് .

സ്വന്തമായി ഏക്കർ കണക്കിന് ഭൂമിയുള്ള ഭൂവുടമകൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ പറ്റിയ കൃഷിയാണ്. കറിവേപ്പില ഉണക്കിപ്പൊടിച്ച് നൽകാനായാൽ വിപണന സാധ്യത ഏറെയും യൂറോപ്പിലും ,നാട്ടിൽ 40 രൂപ മുതൽ കിലോഗ്രാമിന് വില ലഭിക്കുന്നുണ്ട് .

സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കുകയോ ,വാട്സാപ്പ് അയയ്‌ക്കുകയോ ചെയ്യാം.

രഞ്ചിത്ത് ദാസ്:- 8139844988

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പുതിന കൃഷി ചെയ്യാം. വീട്ടാവശ്യത്തിനെങ്കിലും

English Summary: Curry leaves commercial cultivation

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds