മാങ്ങഅണ്ടിയുടെ കാമ്പ്കൊണ്ടുള്ള ഭക്ഷണക്രമവും അതിന്റെ പോഷകഗുണവും. Mango seed a better option as food receipe
1. മാങ്ങയണ്ടി കട്ട് കളഞ്ഞ് ദോശമാവിന്റെ കൂടെയിട്ട് കഴിക്കുന്നത് ഗ്രഹണിക്ക് നല്ലതാണ്.
2. മാങ്ങ അണ്ടിയുടെ കട്ട് കളഞ്ഞ് ഊറ്റിയെടുത്ത് അരിപ്പൊടി, ജീരകം, ഉള്ളി, നാളികേരം, മധുരം ആവശ്യമെങ്കിൽ ചേർത്ത് കുറുക്ക്, അട, കുമ്പിളിയപ്പം എന്നിവ തയ്യാറാക്കാം. ഇത് സന്ധിവേദനയ്ക്ക് നല്ല ഔഷധമാണ്.
3. മാങ്ങയണ്ടി മുളച്ച് വരുമ്പോൾ പിളർന്ന് വരുന്ന പരുവത്തിലുള്ളത് ഉണക്കിപ്പൊടിച്ച് അടയുണ്ടാക്കാൻ ഉപയോഗിക്കാം. ഇതിൽ മുളയ്ക്കുമ്പോഴുണ്ടാകുന്ന പ്രോട്ടീനുകൾ കൂടുതലാണ്.
4. മാങ്ങയണ്ടി കട്ട്കളഞ്ഞ് (പുഴുങ്ങിയോ വെള്ളം മാറ്റിമാറ്റിയെടുത്തോ കട്ട് കളഞ്ഞ പരിപ്പ്) ചെറുകഷ്ണങ്ങളാക്കി പാൽക്കഞ്ഞിവെച്ച് പാകപ്പെടുത്തിയെടുക്കുന്നത് നടുവേദനയ്ക്ക് നല്ല ഔഷധമാണ്.
5. മാങ്ങയണ്ടി നല്ല കിഴികെട്ടി ഇറക്കായിൽ 7 ദിവസം കെട്ടി തൂക്കിയിട്ടും കട്ട് കളയാവുന്നതാണ്. എന്നിട്ട് മുൻപറഞ്ഞതിലെ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാം.
6. കിണ്ണത്തപ്പം കോരി ഒഴിക്കുന്നപോലെ ചെയ്യുന്നതിന്റെ കൂടെ കുറച്ച് എടുത്ത് 1 ഗ്ലാസ്സ് പൊടിക്ക് 4 or 5 മാവിന്റെ അക്കമിട്ട് മധുരമിട്ട് പുഴുങ്ങിയെടുക്കാവുന്നതാണ്.