Updated on: 30 July, 2021 10:45 PM IST
മണിത്തക്കാളി

മണിത്തക്കാളി വഴുതിനങ്ങളുടെ ഇനത്തിൽപ്പെട്ട ഒരു സസ്യമാണ്. പച്ച നിറത്തിൽ ചെറിയ ചില്ലകളോടുകൂടിയ ഇത് പൂർണ്ണവളർച്ചയെത്തിയാൽ സുമാർ നാലടിയോളമെ വരികയുള്ളു. ഇലകൾ ഇടതൂർന്നിരിക്കും. കായകൾക്ക് വലിയ കുരുമുളകുമണിയുടെ വലിപ്പം. പൂക്കളാകട്ടെ ചെറുതും വെള്ള നിറത്തിലുള്ളതും.

ഈ ചെടി രണ്ടുതരമുണ്ട്. ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവ ന്നിരിക്കും. മറ്റൊന്നിന്റേത് നീല കലർന്നു കറുപ്പായിരിക്കും. പച്ചക്കായയ്ക്ക് ചവർപ്പുരസമാണ്. പഴുത്താൽ കലർന്ന മധുരവും.

മുളകുതക്കാളി, കരിന്തക്കാളി എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഈ ചെറുസസ്യം വളരെയധികം ഔഷധഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. കേരളത്തിൽ ഇത്രയധികം അവഗണിക്കപ്പെട്ടിട്ടുള്ള സസ്യം വേറെയുണ്ടായെന്നു സംശയവുമാണ്.

പ്രത്യൗഷധപരവും ശമനകരവും മൂത്രസഹായകവുമാണ് ഇതിൻറ പ്രകൃതി, വിയർപ്പുണ്ടാക്കുവാനുള്ള ശക്തിയുള്ളതുകൊണ്ട് ജ്വരത്തിൽ താപനില കുറയ്ക്കുവാൻ സഹായിക്കുന്നു.

ത്രിദോഷങ്ങൾക്കും ഉത്തമൗഷധമായി കാണുന്ന ചുരുക്കം ചില സസ്യങ്ങളിൽ ഒന്ന് മണിത്തക്കാളി, വിശേഷിച്ച് അർശസ്സ്, ജ്വരം, വിഷം, കുഷ്ഠം, വീക്കം, പ്രമേഹം എന്നിവയ്ക്കു പ്രത്യേകിച്ചും ആശ്വാസ ദായിനിയാണ്.

ഹൃദയത്തിന് ഉത്തേജനം നല്കുന്ന ഒരു പ്രത്യേക ഔഷധച്ചേർച്ച ഈ ചെടിയിലുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സുഷിരങ്ങളിൽ നുഴഞ്ഞിറങ്ങി വിവിധ അവയവങ്ങൾക്ക് ഉന്മേഷം നല്കുവാനുള്ള കഴിവും ഇതിനുണ്ട്. കാലുകളുടെ വീക്കത്തോടുകൂടിയ ഹൃദ്രോഗത്തിന് ഇത് ഗുണപ്രദമായ ഔഷധമാണെന്നു തെളിഞ്ഞിട്ടുണ്ട്.

കീഴാർനെല്ലിപോലെ മഞ്ഞപ്പിത്തത്തിനും വളരെ നല്ല മരുന്നാണ് മണിത്തക്കാളി. രോഗത്തിന്റെ ഏതെങ്കിലും പ്രാരംഭലക്ഷണം കണ്ടാൽ അവിപത്തി പൂർണ്ണം കൊണ്ടോ കല്യാണഗുളം കൊണ്ടോ വയറിളക്കാനായി രിക്കും വൈദ്യോപദേശം . അതു നല്ലതുതന്നെ.

മണിത്തക്കാളി സമൂലം കഷായമാക്കി രണ്ട് ഔൺസ് വീതം രാവിലെയും രാത്രിയും തേനിൽ എഴുദിവസം സേവിക്കുമ്പോഴേക്കും മഞ്ഞപ്പിത്തത്തിന് ആശ്വാസം ലഭിക്കും. ഇതിന്റെ കഷായം കരൾവീക്കത്തിനും ഉത്തമമാണ്.

വാതസംബന്ധമായ സന്ധിവേദനകൾക്കും ചർമദോഷങ്ങളിലും

ഇതിന്റെ ഇലകൾ അരച്ച് ലേപനമാക്കി ഉപയോഗിക്കാം.

തൊണ്ടയിൽ കഫം കെട്ടുക, തൊണ്ടവേദന, ശബ്ദം പുറത്തുവരാതിരിക്കുക എന്നിവയ്ക്ക് ഇതിന്റെ ഇല ചവച്ചിറക്കിയാൽ സുഖം കിട്ടും. തടിച്ച ദേഹപ്രകൃതിക്കാർക്ക് മെലിയിക്കുവാൻ ഇതിന്റെ ചീര തുടർന്നു കഴിക്കുന്നത് നന്നായിരിക്കും.

മണിത്തക്കാളി ആഹാരയോഗ്യമായ ഒരു സസ്യമാണ്. ഇലകൾ ചീരപോലെ പരിപ്പു ചേർത്തു കറിവയ്ക്കാം. ഇതു വെണ്ടയ്ക്ക പോലെ ദഹനമുണ്ടാക്കുകയും ശരീരത്തിന്റെ അധികചൂട് കുറയ്ക്കുകയും മല ശോധനയുണ്ടാക്കുകയും കഫം ഇളക്കി വിടുകയും ചെയ്യും. വയറ്റിൽ പുണ്ണുള്ളവർക്കും ഇതൊരു ശമനൗഷധമായിരിക്കും. കൃമി ഉപദ്രവം മാറ്റുകയും ചെയ്യും.

ഇലയുടെ ചാറ് മഹോദരത്തിന് ശമനമുണ്ടാക്കും. ഇലയും കായും കൊണ്ടുള്ള കഷായം ചുമ, ചൊറി എന്നിവയിലും ക്ഷയത്തിന്റെ ആരംഭ ത്തിലും നന്നെന്നാണ് സിദ്ധരുടെ അഭിപ്രായം.

ഭക്ഷണത്തിൽ റിബോഫ്ളാവിൻ അഥവാ വിറ്റാമിൻ ബി2 ൻറ അഭാവം കൊണ്ടുണ്ടാകുന്ന ഒന്നാണ് വായുടെ കോണുകളിലും നാക്കിലും വിള്ളലുകൾ ഉണ്ടാകുക. മണിത്തക്കാളി ചീര കുറച്ചുനാൾ തുടർന്നു കഴിച്ചാൽ ഈ അസുഖം പാടെ ഒഴിയും.

ഇതിന്റെ കായ്കൾ കറിവയ്ക്കുകയും മോരിലിട്ടുണക്കി വറ്റൽ (കൊണ്ടാട്ടം ഉണ്ടാക്കി വറുത്തും ഉപയോഗിക്കാം. അച്ചാറിടാനും കായ്കൾ ഉത്തമമാണ്. കായ്കൾ കരളിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കും. മൂലക്കുരുവിനും ആശ്വാസം നല്കും.

തിപ്പലി, ശർക്കര, തേൻ, മുളക് എന്നിവയോടുചേർത്തു മണി തക്കാളി ഭക്ഷിക്കുന്നതും മത്സ്യം വേവിച്ചിട്ടുള്ള പാത്രത്തിലോ ചുക്കുതിള പ്പിച്ചിട്ടുള്ള പാത്രത്തിലോ പാകം ചെയ്തു ഭക്ഷിച്ചാലും, പാകം ചെയ്തതിനു ശേഷം ഒരു രാത്രി കഴിഞ്ഞു ഭക്ഷിച്ചാലും ഗുണം വിരുദ്ധമാണെന്ന് അഭിപ്രായമുണ്ട്.

English Summary: manithakkali is best to remove worm attack
Published on: 30 July 2021, 10:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now