കേരളത്തിലെ കാൻസർ ചികിത്സയുടെ തുടക്കകാരിൽ ഒരാളായ ഡോ:സി.പി.മാത്യു "മനോരമ ആരോഗ്യം മാസികയിൽ ഈയിടെ കഞ്ചാവിനെ ഉപ്രദവരഹിതമായ ഔഷധമായി അംഗീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറായപ്പോൾ ഏറ്റവും അധികം സന്തോഷിച്ചത് ഡോ:സി.പി. മാത്യു ആയിരിക്കും.
കഞ്ചാവിന്റെ ദുരുപയോഗം നിയന്ത്രിച്ച് ചികിത്സയിലും മറ്റും കഞ്ചാവ് കൂടുതൽ ഉപയോഗിക്കണമെന്ന് വർഷങ്ങളായി ഡോക്ടർ വാദിക്കുന്നുണ്ട് ഇതിനുവേണ്ടി നിയമ യുദ്ധവും നടത്തുന്നുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യത്തിന് ആയുർവേദം പണ്ട് കഞ്ചാവ് ഉപയോഗിക്കാൻ പറയുന്നുണ്ട്.
ഋഗ്വേദത്തിൽ മാത്രമല്ല പത്താം നൂറ്റാണ്ടിലെ 'ആനന്ദകാണ്ഠം'എന്ന തന്ത്രശാസ്ത്ര ഗ്രന്ഥത്തിൽ 'ഭംഗ' എന്ന പേരിൽ കഞ്ചാവിനെ പിന്നെ കൃത്യമായി വിവരിക്കുന്നുണ്ട്. ഈ ചെടി മരുന്നുകളോട് ചേർത്താൽ ഗുണം പതിന്മടങ്ങാകും.ഗ്രഹണി നപുംസകത്വം (impotency) അപസ്മാരം ഉന്മാദം വയറുവേദന എന്നിവയ്ക്കൊക്കെ കഞ്ചാവ് മരുന്നായി ഉപയോഗിക്കാം.
അത്യാസന്ന നിലയിലുള്ള രോഗികളിലും കാൻസറിന്റെ അവസാന ഘട്ടത്തിലും കഞ്ചാവ് ഈശ്വര തുല്യമാണ്. കഞ്ചാവ് അനുവദിച്ചു കൊണ്ട് ബ്രിട്ടീഷ് ഗവൺമെൻറ് അനുമതി
നൽകുന്നതിനു മുൻപേ ഇന്ത്യാഗവൺമെൻറ് അനുവദിക്കേണ്ടതായിരുന്നു. കാരണം ഇന്ത്യയാണ് കഞ്ചാവിന്റെയും സോമരസത്തിന്റെയും നാട്" ഡോക്ടർ വാദിക്കുന്നു
മഹാത്മാ ദേശസേവ എഡുക്കേഷണൽ &
ചാരിറ്റബ്ൾ ട്രസ്റ്റ്. റജി നമ്പർ: 14/08 ബുള്ളറ്റിൻ