Updated on: 1 June, 2021 3:03 PM IST
Medicinal and health benefits of Neem

Azadirachta indica എന്ന ശാസ്ത്രീയ നാമമുള്ള നിത്യഹരിത വൃക്ഷമാണ് വേപ്പ്.  വേപ്പിൻ മരങ്ങൾ വളരെ വേഗത്തിൽ വളരുകയും വിശാലമായ ഇലകൾ ഉള്ളവയുമാണ്, ഇലകൾ ഉണങ്ങിയാൽ അവ എളുപ്പത്തിൽ വീഴുകയും അങ്ങനെ വൃക്ഷത്തെ സംരക്ഷിക്കുകയും ചെയ്യും. പുഷ്പങ്ങൾ വളരെ സുഗന്ധവും വെളുത്ത നിറവുമാണ്,  ഫലം കയ്‌പ്പേറിയതാണ്

ഒട്ടുമിക്ക പേരുടെയും വീട്ടിൽ ഉള്ള ഒരു വൃക്ഷമാണ് ആര്യവേപ്പ്. അഥവാ ഇല്ലെങ്കിൽ തന്നെ, തീർച്ചയായും നട്ടു വളർത്തേണ്ട വൃക്ഷമാണിത്. കാരണം ഇലകളിൽ തട്ടിവരുന്ന കാറ്റുപോലും ഔഷധഗുണമുള്ളതാണെന്ന് ആയുർവേദം പറയുന്നുണ്ട്. ആര്യവേപ്പിൻറെ ഇല, തൊലി, വിത്ത്, തടി, വേര്, എന്നിവയെല്ലാം ഔഷധഗുണങ്ങളുള്ളതാണ്. 

വേപ്പിലയുടെ രുചിയും കയ്‌പ്പേറിയതു തന്നെയാണ്. പല രോഗങ്ങളും വരാതിരിക്കാനും, രോഗങ്ങൾ  ചികിൽസിക്കാനും ഇലകൾക്ക്.  മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൻ  ഇതിന്റെ സത്ത് ആയുർവേദത്തിൽ പാരമ്പരാഗതമായി ഉപയോഗിക്കുന്നു.  വേരുകൾ, പുറംതൊലി,  ഇല, പഴം, വിത്ത്, വിത്ത് എണ്ണകൾ, ശരീരത്തിന് പുറത്തും അകത്തും ഉണ്ടാകുന്ന പല രോഗങ്ങളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

കാൻസർ ചികിത്സയ്ക്കുള്ള സഹായങ്ങൾ (Aids in Cancer Treatment)

വേപ്പിലകളിൽ നിന്ന് ശുദ്ധീകരിച്ചെടുത്ത പ്രോട്ടീനായ ഗ്ലൈക്കോപ്രോട്ടീൻ (Neem Leaf Glycoprotein or NLGP)  ട്യൂമർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. ക്യാൻസർ കോശങ്ങളെ നേരിട്ട് ടാർഗെറ്റുചെയ്യുന്നതിനുപകരം, ഈ പ്രോട്ടീൻ കാൻസർ പ്രതിരോധിക്കാനായി രക്തത്തിലടങ്ങിയിരിക്കുന്ന രോഗപ്രതിരോധ കോശങ്ങളെ മോഡുലേറ്റ് ചെയ്യുന്നു.

കരപ്പന്‍ വന്നാൽ ചികിത്സിക്കുന്നു (Treats Eczema)

ചർമ്മത്തെ വരണ്ടതും ചൊറിച്ചിലുണ്ടാക്കുന്നതുമായ ചർമ്മ രോഗമാണ് എക്‌സിമ. വേപ്പിന് എക്‌സിമ രോഗത്തിൽ നിന്നും, തൽക്ഷണവും ദീർഘകാലവുമായ ആശ്വാസം നൽകാനുമുള്ള കഴിവുണ്ട്. എക്‌സിമ മൂലമുണ്ടാകുന്ന അടയാളത്തെ പോലും ഇത് മായ്ച്ചുകളയുന്നു. 

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു (to reduce body weight)

നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തി, ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു.  ദിവസേന വേപ്പിൻ പുഷ്പ ജ്യൂസ് കുടിക്കുക, അതുവഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. ഈ പുഷ്പങ്ങളും  നാരങ്ങയും തേനും ചേർത്തുള്ള മിശ്രിതം കഴിച്ചാൽ  നിങ്ങളുടെ മെറ്റബോളിസം കൂടുതൽ വർദ്ധിപ്പിക്കാൻ കഴിയും.

ഹെപ്പറ്റൈറ്റിസ് ചികിത്സിക്കാൻ സഹായിക്കുന്നു (Helps to Treat Hepatitis)

ആന്റി വൈറലായി പ്രവർത്തിക്കുന്നതിനാൽ, ഹെപ്പറ്റൈറ്റിസ് ചികിത്സിക്കാൻ വേപ്പ് ഉപയോഗിക്കുന്നു.  ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്ത് കരളിനെ രക്ഷിക്കുന്നു.  കൂടാതെ, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശക്തിയെ മെച്ചപ്പെടുത്തുകയും, രോഗശാന്തി ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വായിലുണ്ടാകുന്ന പ്രശ്നങ്ങൾ തടയുന്നു Prevents Oral Problems

വേപ്പെണ്ണയും, വേപ്പിൽ നിന്നുണ്ടാക്കുന്ന പല സത്തുകളിലും ശക്തമായ ആന്റിസെപ്റ്റിക് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.  

ഇവ ക്യാവിറ്റി, ഹാലിറ്റോസിസ്, മോണരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.

English Summary: Medicinal and health benefits of Neem
Published on: 01 June 2021, 02:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now