Updated on: 27 November, 2021 12:30 PM IST
അടുക്കളത്തോട്ടത്തിൽ വച്ചുപിടിപ്പിക്കാൻ സാധിക്കുന്ന ഔഷധസസ്യങ്ങൾ

കോവിഡ് എന്ന മഹാമാരി നമ്മുടെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ ഇനിയും സാധിച്ചിട്ടില്ല. രോഗങ്ങൾക്ക് അടിമപ്പെടാൻ വളരെ എളുപ്പമാണ്. രോഗങ്ങൾക്കെതിരെ പൊരുതുന്ന മികച്ച രോഗപ്രതിരോധ ശേഷിയുള്ള ശരീരത്തെ നാം കാത്തുസൂക്ഷിക്കേണ്ടതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കുകയും, അവയുടെ ഓരോന്നിന്റെയും സവിശേഷതകൾ മനസ്സിലാക്കി വേണ്ടവിധത്തിൽ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം. അത്തരത്തിൽ അടുക്കളത്തോട്ടത്തിൽ വച്ചുപിടിപ്പിക്കാൻ സാധിക്കുന്ന മികച്ച അഞ്ചു ഔഷധസസ്യങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

The most important thing is to plant herbs in your kitchen garden and understand the features of each of them and use them properly.

ആടലോടകം

എല്ലാ വീടുകളിലും വെച്ച് പിടിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യമാണ് ആടലോടകം. ചുമ, തുമ്മൽ,ആസ്മ തുടങ്ങി രോഗങ്ങൾ അലട്ടുന്നവർ ഇതിന്റെ ഇല വാട്ടി പിഴിഞ്ഞ് നീരെടുത്ത് കൽക്കണ്ടം ചേർത്ത് ക്രമമായി ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും. തൊണ്ടയിലെ അണുബാധ ഇല്ലാതാക്കാൻ ആടലോടകത്തിന്റെ നീര് മികച്ചതാണ്. കൂടാതെ സ്ത്രീകളുടെ അമിത രക്തസ്രാവം ഇല്ലാതാക്കാൻ ആടലോടകത്തിൻറെ നീര് സേവിക്കുന്നത് ഉത്തമമാണ്. ആസ്മ രോഗികൾ ഇല വാടി പിഴിഞ്ഞ് കുരുമുളക് ചേർത്ത് കഴിച്ചാൽ നല്ല ഫലം ലഭിക്കും.

കച്ചോലം

കുട്ടികൾക്കുണ്ടാകുന്ന വയറു വേദനയ്ക്ക് ഇതിൻറെ കിഴങ്ങ് അരച്ചു കൊടുക്കുന്നത് ഏറെ ഉത്തമമാണ്. വിരശല്യവും ഇല്ലാതാകും. ഉണങ്ങിയ കച്ചോലം പൊടിച്ച് തേൻ ചേർത്തു കഴിച്ചാൽ ഉദരസംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കുകയും ചർദ്ദി കുറയുകയും ചെയ്യും. നിങ്ങളുടെ ഹെർബൽ ഷാംപൂവിൽ കച്ചോലം പൊടിച്ചു ചേർത്ത് ഉപയോഗിച്ചാൽ തലയിലെ താരൻ ശല്യം ഇല്ലാതാക്കാം.

തുമ്പ

വായുകോപം, വിരശല്യം എന്നിവയ്ക്ക് തുമ്പ ഇടിച്ചുപിഴിഞ്ഞ നീര് പ്രതിവിധിയാണ്. വിഷജന്തുക്കൾ കടിച്ചാൽ വേദനയും നീരും മാറാൻ ഇതിൻറെ ഇല ഇടിച്ചുപിഴിഞ്ഞ നീര് ഇട്ടാൽ മതി. കൂടാതെ ഇത് മഞ്ഞൾ ചേർത്ത് അരച്ച് പുരട്ടിയാൽ പെട്ടെന്ന് മുറിവ് ഭേദമാകും. കൂടാതെ തലവേദനയ്ക്ക് തുമ്പയില നെറ്റിയിൽ വച്ച് കിട്ടുക. പ്രസവത്തോട് അനുബന്ധിച്ച് ഗർഭാശയ ശുദ്ധി കൈവരിക്കുവാൻ തുമ്പ ചാറ് കഴിക്കുന്നവർ ഉണ്ട്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചർദ്ദിയും, കൃമി ശല്യം മാറാൻ തുമ്പ നീര് നല്ലതാണ്.

മുയൽച്ചെവിയൻ

ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സസ്യമാണ് മുയൽചെവിയൻ. തൊണ്ടവേദന, വിര ശല്യം, പനി തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധിയാണ് ഈ സസ്യം. ടോൺസിലൈറ്റിസ് ഉള്ളവർ ഇലനീര് ഉപ്പുചേർത്ത് തൊണ്ടയിൽ പുരട്ടുകയും രണ്ടു മൂന്നു തുള്ളി സേവിക്കുകയും ചെയ്താൽ പെട്ടെന്ന് അസുഖം മാറും. കണ്ണിന് ചതവും മുറിവുണ്ടായാൽ ഇതിൻറെ ഇല ഇടിച്ചു പിഴിഞ്ഞ നീര് വൃത്തിയായി കണ്ണിൽ ഒഴിക്കുക കഷായമായി കഴിച്ചാൽ പനി പെട്ടെന്ന് ഭേദമാകും. ഇതിൻറെ നീര് മൂന്നു ദിവസം സേവിച്ചാൽ വയറ്റിലെ കൃമി ശല്യം ഇല്ലാതാക്കാം.

നീലയമരി

കേശവർധിനി ആണ് ഈ സസ്യം. ഇതിൻറെ ഇലകൾ തണ്ടോടുകൂടിയ ശേഖരിച്ച് എണ്ണകൾ ഉണ്ടാക്കാം കൂടാതെ രക്തസ്രാവം, അൾസർ, കരൾരോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, വാതം എന്നിവയ്ക്ക് ആയുർവേദത്തിൽ നീലയമരി ഉപയോഗിക്കുന്നു. അകാലനര, മുടികൊഴിച്ചിൽ എന്നിവയെ ചെറുക്കാനും മുടിവളർച്ചക്കും ഇതിൻറെ തണ്ടോടുകൂടിയ ഭാഗം എണ്ണ കാച്ചി ഉപയോഗിക്കാം. കരൾ രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുള്ളവർ ഇതിൻറെ ഇലയുടെ നീര് ദിവസം രണ്ടു നേരം കഴിച്ചാൽ മതി.

English Summary: Medicinal plants for health
Published on: 27 November 2021, 10:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now