Health & Herbs

ഇത് മുയൽ ചെവിയൻ - കള സസ്യമല്ല, ഔഷച്ചെടിയാണ് .Muyalcheviyan- a medicinal plant

കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം.

നാട്ടിൻപുറങ്ങളിൽ നിരവധിയായി കണ്ടു വരുന്ന ഒരു പാഴ്‌ചെടിയായി വളരുന്ന ഔഷധസസ്യമാണ്‌ മുയൽചെവിയൻ. മുയലിന്റെ ചെവിയോട് സാദൃശ്യ മുള്ളതിനാലാ- യിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത് എന്ന് കരുതപ്പെടുന്നു. പൂക്കൾ മിക്കവാറും ഓരോന്നായി വെവ്വേറെ കാണപ്പെടുന്നു. ദളപുടം നീല കലർന്ന ചുവപ്പ് നിറത്തിലോ ചുവപ്പ് നിറം മാത്രമായോ കാണപ്പെടുന്നു. കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകുന്നു. കാറ്റുമൂലം വിതരണം സംഭവിക്കുന്ന ഒരു ചെടിയായതിനാൽ വിത്തുകളിൽ നേർത്ത വെളുത്ത രോമങ്ങൾ കാണാം. നിലം പറ്റി നില്‍ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഔഷധഗുണത്തെ പറ്റി വലിയ പ്രചാരമില്ലാത്തതിനാല്‍ ആരും നട്ടുവളര്‍ത്താറില്ല.

ദശപുഷ്പങ്ങളിൽ പേര് വരുന്ന ഒന്നാണ്‌ മുയൽ ചെവി‌യൻ. ദശപുഷ്പങ്ങളിൽ പത്തും ഔഷധ പ്രദാനങ്ങളായ നാട്ടു ചെടികളാണ്. നാട്ടുചെടികളിൽ ഒന്നായ ഇതു വഴിയരികിലൊക്കെ കാണാറുണ്ട്. പലർക്കും ഇതിന്റെ ഗുണം അറിയില്ല എന്ന് മാത്രമല്ല, പേര് പോലും അറിയില്ല. Muyalcheviyan is one of the ten flowers. Ten out of ten flowers are medicinal plants. It is one of the native plants and can be seen along the roadsides. Not only do many people not know the benefits of this, they do not even know the name. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, ചെന്നിക്കുത്ത് (Migraine) പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌. കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്.

കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും.

ടോൺസിലൈറ്റിസ് ന് മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. അല്ലെങ്കിൽ , സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും.

തൊണ്ടമുഴ വന്നാൽ മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവുന്നത് ഗുണം ചെയ്യും.എന്നും പറയപ്പെടുന്നു.

മുയൽചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ പനിക്ക് മുമ്പുള്ള മേൽ വേദന പൂർണ്ണമായും മാറിക്കിട്ടും.

മുയൽചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച് നിറുകയിൽ തളം വെച്ചാൽ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. കോളർ ഉപയോഗിക്കുന്നവർക്ക് 21 ദിവസത്തെ ഈ പ്രയോഗം കൊണ്ട് കോളർ മാറ്റാൻ പറ്റും.

തൊണ്ടവേദനയ്ക്ക് മുയൽചെവിയൻ അരച്ച് തൊണ്ടയുടെ പുറത്തിട്ടാൽ പൂർണ്ണമായും മാറിക്കിട്ടും.

ദശപുഷ്പങ്ങളിൽ പത്തും ഔഷധ പ്രദാനങ്ങളായ നാട്ടു ചെടികളാണ്.

ഇതിൽ കാൽസ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടേയും പല്ലുകളുടേയും വളർച്ചക്ക് ഇത് വളരെ നല്ലതാണ് .മുയൽ ചെവിയൽ സമൂലം അരച്ച നീര് ഒരാഴ്ച കഴിച്ചാൽ വയറ്റിലെ വിര ശല്യം ശമിക്കും.

മുയൽചെവിയൻ ചതച്ചു പിഴിഞ്ഞ നീരിൽ രാസ്നാദി പൊടി ചേർത്ത് നെറുകയിൽ ഇട്ടാൽ തലവേദന മാറും.മുയല്‍ച്ചെവിയന്‍ നീര് കാലിന്‍റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക – തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് – MIGRAINE) എന്നിവ മാറും.മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും.

മുയൽചെവിയൻ നീര് രണ്ടു നേരം കഴിച്ചാൽ പണിക്കു ശമനം ഉണ്ടാകും.

ചെങ്കണ്ണ് കണ്ണിൽ പഴുപ്പ്, പോളവീക്കം, ചുവപ്പ് കരുകരുപ്പ് കൺ കുരു, ചൂട്കുരു, മുതലായവക്ക് മുയൽ ചെവിയന്റെ നീര് രണ്ടു തുള്ളി വീതംഒഴിച്ചാൽ ശമിക്കും. ഒഴിച്ചാൽ ശമിക്കും.

അൻപതു ഗ്രാം മുയൽ ചെവിയന്നും അൻപതു ഗ്രാം ചുവന്നുള്ളിയും കൂടി നെയ്യിൽ വഴററി ഏഴു ദിവസം രാവിലെ കഴിച്ചാൽ അൾസർ ശ്രമിക്കും.

വായ്പുണ്ണിനും അർശസിനും വായ്നാറ്റത്തിനും ചുണ്ടു വെടിക്കുന്നതിനും വെളുക്കുന്നതിനും നല്ലതാണ്.

Emilia sonchifolia എന്നതാണ് ശാസ്ത്ര നാമം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ദശപുഷ്പങ്ങൾ, പ്രകൃതിയുടെ ഔഷധകൂട്ട് !!


English Summary: Muyalcheviyan- not a weed, but a medicinal plant

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine