നിരവധി ഔഷധ ഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഉലുവ.ഭക്ഷണത്തിന് മണവും രുചിയും കൂട്ടാനായിട്ടാണ് നാം സാധാരണയായി ഉലുവ ഉപയോഗിക്കുന്നത് .
എന്നാൽ ഇത്തരം ഉപയോഗത്തിൽ വളരെ കുറച്ച് ഉലുവയെ നാം എടുക്കുന്നുള്ളൂ .എന്നാൽ ദിവസം ഒരു സ്പൂൺ ഉലുവ നമ്മുടെ നിത്യാഹാരത്തിന്റെ ഭാഗമാക്കുക വഴി നമ്മളെ ഒരു പാട് ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് തന്നെ രക്ഷിക്കും
ഉലുവയിൽ ധാരാളം പ്രോട്ടീൻ, നാരുകൾ, അയൺ, ബി വൈറ്റമിനുകൾ, പൊട്ടാസ്യം, സിങ്ക് എന്നിവയുണ്ട്.. ഉലുവയിലുള്ള ഗാലക്ടോമന്നനും (galactomannan) പൊട്ടാസ്യവും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു..
ഉലുവ ഏറെ കയ്പ്പുള്ള ഒന്നാണല്ലോ അതു കൊണ്ട് ഇത് കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും .കയ്പ്പും രുചിയും burnt Sugar ന്റെ മണവുള്ള ഉലുവ നല്ല ചൂടിൽ വറുത്തെടുത്താലും കിളുപ്പിച്ച് എടുത്താലും കയപ്പ് കുറയ്ക്കാൻ പറ്റും .
അതിനാൽ അൽപം ഉലുവ കഞ്ഞിയിലോ ചെറു പയറിലോ വേവിച്ച് കഴിക്കാം .ചപ്പാത്തി മാവിൽ അൽപം ഉലുവ പൊടി ചേർത്ത് ഉണ്ടാക്കാം .കുടിക്കുന്ന വെള്ളത്തിൽ അൽപം ഉലുവയിട്ട് തിളപ്പിച്ചും കുടിക്കാം .
ഭക്ഷണത്തിന് മുൻപ് അൽപം ഉലുവ കഴിക്കുന്നത് അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാൻ സാധിക്കും .ഉലുവയിൽ ധാരാളം നാരുകളും 'ദഹനത്തെ സാവധാനത്തിലാക്കുന്ന ഘടകങ്ങളും ഉള്ളതിനാൽ ഇത് പ്രമേഹത്തെ കുറയ്ക്കുന്നു .കൂടാതെ ചില അമിനോ ആസിഡുകളും ഗാലക്ടോമന്നനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽതന്നെ ഉലുവ പ്രമേഹരോഗികൾക്ക് ഉത്തമമായ ഒന്നാണ്.
..
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു .കരളിലേയും കുടലിലേയും കൊളസ്ട്രോൾ ആഗിരണവും ഉൽപാദനവും കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു .ഹൃദ് രോഗ സാധ്യത കുറച്ച് ഹൃദയാരോഗ്യം മെച്ചപെടുത്താനും ഉലുവ യ്ക്ക് കഴിവുണ്ട് . ഗർഭിണികൾ ഉലുവ കഴിച്ചാൽ ഗർഭപാത്രത്തെ ഉദീപിപ്പിക്കുകയും പ്രസവം സുഖമമാക്കുകയും ചെയ്യുന്നു . ഉലുവയിൽ അടങ്ങിയിരിക്കുന്ന ഡയോസ് ജെനിൽ മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു കൂടാതെ ശരീര പുഷ്ടി വർദ്ധിപ്പിക്കുന്നതിനും മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉലുവ സഹായിക്കുന്നു .
ഗുണംപോലെ തന്നെ ചില ദോഷങ്ങളും ഉലുവ കഴിക്കുന്നത് മൂലം ഉണ്ട് .ഉലുവ കഴിക്കുമ്പോൾ വിയർപ്പിനും മൂത്രത്തിനും മുലപാലിനും വരെ ദുർഗന്ധമുണ്ടാവും .രക്തം കട്ടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ അതു കൊണ്ട് തന്നെ ഈ പ്രശ്നത്തിന് മരുന്ന് കഴിക്കുന്നവർക്ക് ഉലുവ കഴിക്കുന്നത് അമിത ബ്ലീഡിങ്ങിന് കാരണമാകുന്നു .ഈ സ്ട്രജൻ ഉൽപാദനത്തിന് ഉലുവ സഹായിക്കുന്നു എന്നാൽ ക്യാൻസർ ബാധിതയായ സ്ത്രീകളിൽ ഇത് ദോഷകരമായി ബാധിക്കുന്നു . ഗർഭപാത്രത്തിന്റെ ഉദ്ദീപനത്തിന് ഉലുവ സഹായിക്കും എന്ന് പറഞ്ഞല്ലോ എന്നാൽ ഉലുവയുടെ ഉപയോഗം കൂടിയാൽ അത് മാസം തികയാതുള്ള പ്രസവത്തിന് വരെ കാരണമായേക്കാം .എന്നാൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതൽ ആയതിനാൽ കിഡ്നിരോഗമമുള്ളവർ ഡയറ്റീഷന്റെയോ ഡോക്ടറുടെയോ ഉപദേശപ്രകാരമി കഴിക്കാവൂ. ...
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :രോഗങ്ങളും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും Part 2
English Summary: Medicinal properties of fenugreek
Published on: 31 January 2021, 07:07 IST